Malayalam
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ മകളെ കള്ളം പറഞ്ഞ് എന്റെയടുത്ത് നിന്ന് കൊണ്ട് പോയി! വീണ്ടും അമൃതയ്ക്കെതിരെ ബാല
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ മകളെ കള്ളം പറഞ്ഞ് എന്റെയടുത്ത് നിന്ന് കൊണ്ട് പോയി! വീണ്ടും അമൃതയ്ക്കെതിരെ ബാല
മലയാളികളുടെ ഇഷ്ടതാരമാണ് ബാല. അഭിനയത്തിൽ നിന്ന് ചില അസുഖങ്ങൾ കാരണം ഒരു ചെറിയ ഇടവേള എടുത്തെങ്കിലും താരം അഭിമുഖങ്ങളിലൂടെ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കാറുണ്ട്. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി വിശ്രമത്തിലായിരുന്നു ബാല. ഗായിക അമൃത സുരേഷുമായി ഉണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചതിനുശേഷമാണ് ബാലയുടെ ദാമ്പത്യത്തെ പറ്റിയുള്ള വാര്‍ത്തകള്‍ സജീവമാകുന്നത്.
ഇടയ്ക്ക് വിവാദങ്ങള്‍ സൃഷ്ടിക്കാറുള്ള നടന്‍ രണ്ടാമതും വിവാഹം കഴിച്ചു. രണ്ടാമത്തെ വിവാഹത്തോട് കൂടിയാണ് ബാല നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. മകളെ അമൃത തന്നിൽ നിന്നും അകറ്റി നിർത്തുന്നെന്നാണ് ബാലയുടെ പ്രധാന ആരോപണം. നിരവധി അഭിമുഖങ്ങളിൽ ബാല ഇക്കാര്യം ആവർത്തിച്ചു. ഇപ്പോഴിതാ വീണ്ടും അമൃതയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബാല. മകളെ നഷ്ടപ്പെടുകയും ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്നും താൻ മറ്റുള്ളവർക്ക് സഹായം ചെയ്യുന്നതിന് കാരണം ഉണ്ടെന്ന് ബാല പറയുന്നു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ മകളെ കള്ളം പറഞ്ഞ് എന്റെയടുത്ത് നിന്ന് കൊണ്ട് പോയി. ഞാനെന്തിന് അടുത്തവന്റെ മകളെ പോയി സഹായിക്കണം.
ഞാൻ എന്തിന് ഈ ഭൂമിക്ക് നന്മ ചെയ്യണം. എന്ന് പറഞ്ഞ് മാറുന്നത് ഒരു ആറ്റിറ്റ്യൂഡ്. എന്റെ മകളെ നഷ്ടപ്പെട്ടാലും ഇവിടെയുള്ള ഒരുപാട് മക്കൾ പഠിച്ച് നന്നായി വരണം, പണിയെടുത്ത് ജീവിക്കുന്നവനെ സഹായിച്ച് അവൻ അവന്റെ തൊഴിലിൽ മുകളിലേക്ക് എത്തണം എന്നും ചിന്തിക്കാം. ഈ ആറ്റിറ്റ്യൂഡിലാണ് താനുള്ളതെന്നും ബാല പറയുന്നു. മകളെ നഷ്ടപ്പെട്ടതിന്റെ വിഷമം ഉള്ളിലുണ്ടെങ്കിലും ദൈവത്തിന്റെ അനുഗ്രഹം തനിക്കുണ്ടെന്നും ബാല വ്യക്തമാക്കി. മകളെ മിസ് ചെയ്യുന്നുണ്ട്.
മകൾക്ക് അച്ഛൻ വേണം. മകളെയും അച്ഛനെയും പിരിക്കരുതെന്ന് ഒരു അമ്മയാണ് ചിന്തിക്കേണ്ടത്. അത് കോടതി വന്ന് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. വീട്ടുകാരോ നാട്ടുകാരോ പറഞ്ഞ് കൊടുക്കേണ്ട ആവശ്യം ഇല്ല. മകൾക്ക് അച്ഛനെയും അച്ഛന് മകളെയും വേണം. ഇത് എന്തിന് മറ്റൊരാൾ പറഞ്ഞ് കൊടുക്കണമെന്നും വ്യക്തമാക്കുകയാണ് ബാല.
