ഞാൻ എല്ലാവർക്കും ഉമ്മ നൽകും എനിക്ക് ആരും തരാനില്ല, ലാലേട്ടന്റെ പരാതിയ്ക്ക് ആശ്വാസവുമായി ഇന്ദ്രൻസ്
Published on
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന അമ്മയുടെ ജനറൽബോഡി യോഗത്തിലെ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ മുൻപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചെങ്കിലും മോഹൻലാൽ വന്നതോടെ പിന്മാറുകയായിരുന്നു. ഇപ്പോഴിതാ വൈറലായി മാറുകയാണ് മോഹൻലാലിന്റെയും ഇന്ദ്രൻസിന്റെയും ഒരു വീഡിയോ. യോഗത്തിൽ ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് ഒരുക്കിയ ആദരവിൽ ഇന്ദ്രൻസിന് ഉപഹാരം സമ്മാനിച്ചതിനുശേഷം മോഹൻലാൽ ചുംബിക്കുന്നതാണ് വീഡിയോ. പിന്നാലെ ഇന്ദ്രൻസും മോഹൻലാലിന് സ്നേഹചുംബനം നൽകുന്നത് കാണാം. ‘ഞാൻ എല്ലാവർക്കും ഉമ്മ നൽകും എനിക്ക് ആരും തരാനില്ല’ എന്ന് മോഹൻലാൽ പറഞ്ഞപ്പോഴായിരുന്നു ഇന്ദ്രൻസിന്റെ സ്നേഹ ചുംബനം.
Continue Reading
You may also like...
Related Topics:Indrans, Mohanlal In Kochi
