Connect with us

ഞാൻ അത്തരം രം​ഗങ്ങളിൽ അഭിനയിക്കുന്നതിലോ ടവ്വൽ ഡാൻസ് കളിക്കുന്നതിനോ എന്റെ വീട്ടിൽ ആർക്കും പ്രശ്നമില്ല… എനിക്ക് തുടക്കത്തിൽ റൊമാൻസ് ചെയ്യാൻ ചളിപ്പായിരുന്നു! മനസ് തുറന്ന് സാജനും ബിന്നിയും

Actress

ഞാൻ അത്തരം രം​ഗങ്ങളിൽ അഭിനയിക്കുന്നതിലോ ടവ്വൽ ഡാൻസ് കളിക്കുന്നതിനോ എന്റെ വീട്ടിൽ ആർക്കും പ്രശ്നമില്ല… എനിക്ക് തുടക്കത്തിൽ റൊമാൻസ് ചെയ്യാൻ ചളിപ്പായിരുന്നു! മനസ് തുറന്ന് സാജനും ബിന്നിയും

ഞാൻ അത്തരം രം​ഗങ്ങളിൽ അഭിനയിക്കുന്നതിലോ ടവ്വൽ ഡാൻസ് കളിക്കുന്നതിനോ എന്റെ വീട്ടിൽ ആർക്കും പ്രശ്നമില്ല… എനിക്ക് തുടക്കത്തിൽ റൊമാൻസ് ചെയ്യാൻ ചളിപ്പായിരുന്നു! മനസ് തുറന്ന് സാജനും ബിന്നിയും

ഏഷ്യാനെറ്റിലെ ഗീത ഗോവിന്ദം സീരിയലിലൂടെ മലയാളികളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ് സാജൻ സൂര്യയും ബിന്നി സെബാസ്റ്റ്യനും. കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്‍ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും കഥയാണ് ഗീതാ ഗോവിന്ദം. ചതിയും വഞ്ചനയും പകയും പ്രതികാരവും വാത്സല്യവും സ്നേഹവും പ്രണയവുമെല്ലാം പ്രേക്ഷകർക്ക് ഈ പരമ്പരയില്‍ കാണുവാൻ കഴിയും. സാജൻ സൂര്യയ്ക്കും ബിന്നിക്കും പുറമെ സന്തോഷ് കിഴാറ്റൂർ, സന്തോഷ് കുറുപ്പ്, ബിന്നി, രേവതി, ശ്വേത, അമൃത, ഉമാ നായർ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ മമ്മൂട്ടി പ്രണയിക്കുന്ന ആനി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ബിന്നി സെബാസ്റ്റ്യനായിരുന്നു.

സീരിയൽ താരം നൂബിന്റെ ഭാര്യ കൂടിയാണ് ബിന്നി. ഒരു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാ​ഹം. ​ഗീത​ഗോവിന്ദത്തിന് പ്രേക്ഷകർ കൂടിയതോടെ സാജൻ സൂര്യ-ബിന്നി കോമ്പോയ്ക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ സീരിയൽ വിശേഷങ്ങൾ പങ്കിട്ട് മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. ​ഗീതാ​ഗോവിന്ദത്തിൽ അഭിനയിക്കാൻ തുടങ്ങിയശേഷം തന്നെ തിരിച്ചറിഞ്ഞ് അമ്മമാരും നിരവധി ചേച്ചിമാരും സ്നേഹം പ്രകടിപ്പിക്കാൻ എത്താറുണ്ടെന്നും ​ഗീതുവെന്ന പേരാണ് അവരുടെ മനസിൽ രജിസ്റ്ററായതെന്നും ബിന്നി പറയുന്നു. താൻ വിവാഹിതയാണെന്ന് അറിയാവുന്നതുകൊണ്ട് തന്നെ പുരുഷന്മാരുടെ ഭാ​ഗത്ത് നിന്നും അത്തരത്തിലുള്ള മെസേജൊന്നും വരാറില്ലെന്നും ബിന്നി പറയുന്നു. പിന്നീട് സാജനും ബിന്നിയും സംസാരിച്ചത് സീരിയലിൽ റൊമാൻസ് ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടിനെ കുറിച്ചാണ്. കിസ്സ് ചെയ്യുമ്പോഴും റൊമാൻസ് ചെയ്യുമ്പോഴും ചളിപ്പുണ്ടെന്നും പിന്നെ കണ്ണും അടച്ചങ്ങ് ചെയ്യുകയാണെന്നും ഇരുവരും പറയുന്നു. അഭിനേതാക്കളായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ചളിപ്പ് കാണിക്കാൻ പറ്റില്ലെന്നും ഇരുവരും പറയുന്നു.

‘ഞാൻ അത്തരം രം​ഗങ്ങളിൽ അഭിനയിക്കുന്നതിലോ ടവ്വൽ ഡാൻസ് കളിക്കുന്നതിനോ എന്റെ വീട്ടിൽ ആർക്കും പ്രശ്നമില്ല. അവർ‌ക്ക് നാണക്കേടും പ്രശ്നവുമൊന്നുമില്ല. മക്കളോട് ചോദിച്ചാലും ധൈര്യമായി ചെയ്യൂ അതൊരു ആക്ട് മാത്രമല്ലേയെന്നാണ് വീട്ടുകാർ ചോദിക്കാറുള്ളതെന്നാണ്’, സാജൻ സൂര്യ പറഞ്ഞത്. ‘എനിക്ക് തുടക്കത്തിൽ റൊമാൻസ് ചെയ്യാൻ ചളിപ്പായിരുന്നു. കാരണം തുടക്കമായതുകൊണ്ട് തന്നെ ആരെയും പരിചയമുണ്ടായിരുന്നില്ല.’ ഒരു കംഫർട്ട് സോണും ഉണ്ടായിരുന്നില്ല. പക്ഷെ പോകെ പോകെ എല്ലാവരെയും പരിചയമായി. എല്ലാവരും ഫാമിലിപോലെയായതോടെ അത്തരം പ്രശ്നങ്ങൾ മാറി. എല്ലാ സീൻ ചെയ്യുമ്പോഴും അതിന്റെതായ ഫ്രീഡമുണ്ടെന്നാണ്’, ബിന്നി പറഞ്ഞത്.

More in Actress

Trending