Connect with us

ഞാന്‍ മുറ്റത്തൊരു കുഴി കുഴിച്ച് കുറച്ച് പഴങ്കഞ്ഞി ഒഴിച്ചു വെക്കാം വന്ന് കുടിച്ചിട്ട് പൊക്കോ… അഹാനയ്ക്ക് കട്ട മറുപടിയുമായി റിയാസ്

Uncategorized

ഞാന്‍ മുറ്റത്തൊരു കുഴി കുഴിച്ച് കുറച്ച് പഴങ്കഞ്ഞി ഒഴിച്ചു വെക്കാം വന്ന് കുടിച്ചിട്ട് പൊക്കോ… അഹാനയ്ക്ക് കട്ട മറുപടിയുമായി റിയാസ്

ഞാന്‍ മുറ്റത്തൊരു കുഴി കുഴിച്ച് കുറച്ച് പഴങ്കഞ്ഞി ഒഴിച്ചു വെക്കാം വന്ന് കുടിച്ചിട്ട് പൊക്കോ… അഹാനയ്ക്ക് കട്ട മറുപടിയുമായി റിയാസ്

കുട്ടികാലത്ത് സ്വന്തം വീട്ടില്‍ പണിക്കാര്‍ക്ക് മണ്ണില്‍ കുഴി കുത്തി പഴങ്കഞ്ഞി കൊടുത്തിരുന്നതിനെ കുറിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍ പറഞ്ഞ വീഡിയോ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്. ജാതീയവും മനുഷ്യത്വ വിരുദ്ധവുമായ ചെയ്തിയെ ഗൃഹാതുരതയോടെയും നിസ്സാവത്കരിച്ചും കൃഷ്ണകുമാർ സംസാരിച്ചു എന്നതാണ് ഏവരും ചൂണ്ടി കാട്ടുന്നത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുകൃഷ്ണയുടെ യൂട്യൂബ് ചാനലില്‍ പുറത്ത് വിട്ടൊരു വീഡിയോയിലായിരുന്നു കൃഷ്ണകുമാര്‍ പ്രസ്തുത കാര്യത്തെ കുറിച്ച് വര്‍ണ്ണിച്ചത്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ കൂടുതല്‍ വിശദമായി പ്രതികരിച്ചിരിക്കുകയാണ് റിയാസ് സലീം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് റിയാസ് കൃഷ്ണകുമാറിനെതിരെ തുറന്നടിക്കുന്നത്. കൂടാതെ കൃഷ്ണകുമാറിന്റെ ഇളയമകള്‍ ഹന്‍സികയെ ഹോമോഫോബിക് ആയി താന്‍ ചിത്രീകരിച്ചുവെന്ന അഹാന കൃഷ്ണയുടെ ആരോപണത്തിനും റിയാസ് സലീം മറുപടി നല്‍കുന്നുണ്ട്. 2024 ആകാന്‍ പോവുകയാണ്. ഇപ്പോഴും ഇങ്ങനൊരു വീഡിയോ ചെയ്യേണ്ടി വരുന്നതില്‍ എനിക്ക് നാണക്കേടുണ്ട് എന്ന് പറഞ്ഞാണ് റിയാസ് സംസാരിച്ചു തുടങ്ങുന്നത്. പിന്നാലെ കൃഷ്ണകുമാറിന്റെ വീഡിയോ കാണിക്കുകയും ചെയ്യുന്നുണ്ട്. ”എന്തൊരു കൊതിയന്‍ ആണല്ലേ.

അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൃഷ്ണാസിയന്‍സ് യൂട്യൂബില്‍ തകര്‍ക്കുകയാണ്. രണ്ട് ദിവസം മുമ്പ് ഞാനിത് തുറന്ന് കാണിച്ചിരുന്നു. അപ്പോള്‍ ചിലര്‍ പറഞ്ഞത് അത് ചരിത്രമാണ്, അയാള്‍ തന്റെ നൊസ്റ്റാള്‍ജിക് ഓര്‍മ്മ പങ്കുവെക്കുക മാത്രമാണ് എന്നൊക്കെയാണ്.’ നിങ്ങളുടെ ചെവി വൃത്തിയാക്കണം, മനസ് ക്ലിയര്‍ ആക്കണം. എന്നിട്ട് നിങ്ങളുടെ ശ്രദ്ധ പഴങ്കഞ്ഞിയില്‍ നിന്നും മണ്‍കുഴിയിലേക്ക് മാറ്റണം. അതേക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ഈ സവര്‍ണ കുടുംബത്തില്‍ പാത്രങ്ങള്‍ ഉണ്ടായിട്ടും മണ്‍കുഴിയെടുത്ത് അതില്‍ കഞ്ഞിയൊഴിച്ച് കൊടുക്കുകയാണ്.

അത് തൊട്ടുകൂടായ്മയാണ്. നിങ്ങള്‍ക്ക് അറിയാമായിരിക്കും. ഇന്നും ഒരുപാട് പേര്‍ ജാതീയതയും ജെന്ററുമൊന്നും കാര്യമാക്കുന്നതേയില്ലെന്നും റിയാസ് പറയുന്നു. ശാക്തീകരിക്കപ്പെടുന്നതിന് പകരും ഇന്ന് ആളുകള്‍ സൈക്കോപ്പാത്തുകളാകാനാണ് ശ്രമിക്കുന്നത്. താഴ്ന്ന ജാതിക്കാര്‍ എന്ന് മുദ്രകുത്തപ്പെട്ട മനുഷ്യര്‍ക്ക് വഴി നടക്കാനോ, വിദ്യാഭ്യാസത്തിനോ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനോ അവകാശങ്ങള്‍ ഉണ്ടായിരുന്നില്ല. അത് ചരിത്രമാണ്. ആളുകള്‍ ഒരുപാട് പൊരുതിയും ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുമാണ് ആ യാത്ര നടത്തിയതെന്നും റിയാസ് ചൂണ്ടിക്കാണിക്കുന്നു. ഇന്നത്തെ കാലത്തും വന്നിരുന്ന് ജാതീയതയും തൊട്ടുകൂടായ്മയും ഗ്ലോറിഫൈ ചെയ്യുന്നതും റൊമാന്റിസൈസ് ചെയ്യുന്നതും യൂട്യൂബ് കണ്ടന്റ് ആക്കാനും സാധിക്കുന്നത് അറപ്പുളവാക്കുന്നതാണ്.

അത് മനസിലാക്കാത്തവരോട് പറയാനുള്ളത്, നിങ്ങള്‍ക്ക് മറ്റുള്ളവരുടെ വേദനകളോട് അനുകമ്പ തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ കണ്ടന്റുണ്ടാക്കുന്നത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി മാത്രമാണ്. നിങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം പൂജ്യമാണ്. നിങ്ങള്‍ വളരെ മോശം വ്യക്തിയാണെന്നും റിയാസ് പറയുന്നു. 2024 ആകാന്‍ പോകുന്നു, എ്ന്നിട്ടും പറയുകയാണ് ജാതീയത അപ്രസക്തമാണെന്ന്. ഞാന്‍ വളര്‍ന്നു വരുന്ന സ്ഥലത്ത് ഇപ്പോഴും അവര്‍ കുറവന്മാരാണ്, അത് പുലയന്മാരാണ് എന്ന് പറയുന്നവരെ എനിക്കറിയാം. ഞാന്‍ പഠിച്ച സ്‌കൂളിലും കോളേജിലും റിസര്‍വേഷന്‍ കിട്ടിയ കുട്ടികളെ പുച്ഛിക്കുന്നത് കണ്ടിട്ടുണ്ട്.

അതിനാല്‍ എങ്ങനെയാണ് നിങ്ങള്‍ക്കിത് അപ്രസക്തമാണെന്ന് ചിന്തിക്കാന്‍ സാധിക്കുക? എന്നും അദ്ദേഹം പറയുന്നു. പിന്നാലെയാണ് ഹന്‍സികയ്‌ക്കെതിരായ പ്രസ്താവനയെക്കുറിച്ച് റിയാസ് സംസാരിക്കുന്നത്. ഞാനത് കേട്ടത് തെറ്റായി പോയതാണ്. എനിക്ക് തെറ്റ് പറ്റിയതാണെന്ന് മനസിലായതും മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ ഞാന്‍ ആ സ്റ്റോറി ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അഹാന പറയുന്നത്, എന്റെ പതിനെട്ട് വയസുകാരിയായ സഹോദരിയെ നിനക്കെങ്ങനെ ബുള്ളി ചെയ്യാന്‍ സാധിക്കുന്നു എന്നാണ്. എനിക്കറിയാം ശരിക്കും അത് ഞാന്‍ ജാതീയതയെ ചോദ്യം ചെയ്ത സ്‌റ്റോറിയോടുള്ള നീരസം ആണെന്ന്. ഇത് ഞാന്‍ തെറ്റായി കേട്ടതാണ്. അതിനാല്‍ ഉടനെ ഡിലീറ്റ് ചെയ്യുകയും ചെയ്തുവെന്നും റിയാസ് വ്യക്തമാക്കി. എനിക്ക് നിങ്ങളോട് പറയാനുള്ളത്, നിങ്ങളുടെ കുടുംബത്തിലെ വൃത്തികെട്ട രാഷ്ട്രീയവും ജാതീയതയും വിദ്വേഷവും നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന തെറ്റായ വിവരങ്ങള്‍ വെളുപ്പിക്കാനും നിങ്ങളുടെ 18 വയസുകാരിയായ സഹോദരിയെ ഉപയോഗിക്കുന്നത് നിര്‍ത്തുക എന്നാണ്. ഞാന്‍ മുറ്റത്തൊരു കുഴി കുഴിച്ച് കുറച്ച് പഴങ്കഞ്ഞി ഒഴിച്ചു വെക്കാം വന്ന് കുടിച്ചിട്ട് പൊക്കോ എന്നാണ് നിങ്ങളോട് പറയാനുള്ളതെന്നും റിയാസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

More in Uncategorized

Trending