Connect with us

ഞാന്‍ പലപ്പോഴും ഓര്‍ത്ത് സങ്കടപ്പെട്ടൊരു കാര്യമുണ്ട്… ആ ഭാഗ്യം എനിക്കുണ്ടായില്ല- മഞ്ജു വാര്യർ

Uncategorized

ഞാന്‍ പലപ്പോഴും ഓര്‍ത്ത് സങ്കടപ്പെട്ടൊരു കാര്യമുണ്ട്… ആ ഭാഗ്യം എനിക്കുണ്ടായില്ല- മഞ്ജു വാര്യർ

ഞാന്‍ പലപ്പോഴും ഓര്‍ത്ത് സങ്കടപ്പെട്ടൊരു കാര്യമുണ്ട്… ആ ഭാഗ്യം എനിക്കുണ്ടായില്ല- മഞ്ജു വാര്യർ

മലയാളികളുടെ സ്വന്തം അമ്മയായി വെള്ളിത്തിരയിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിന്നകവിയൂർ പൊന്നമ്മ നിര്യാതയായി. ക്യാൻസർ ബാധിതയായി ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ വൈകിട്ട് 5.33 നായിരുന്നു അന്ത്യം.അറുപത്തിയഞ്ച് വർഷം നീണ്ട അഭിനയജീവിതത്തിനാണ് തിരശ്ശീല വീണത്. അറുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് രണ്ടുവർഷമായി സിനിമയിൽനിന്ന് പൂർണമായും വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ മേയിൽ ക്യാൻസർ സ്ഥിരീകരിക്കുമ്പോൾ സ്റ്റേജ് 4 എന്ന ഗുരുതര നിലയിലായിരുന്നു. ഈ മാസം മൂന്നിനാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആലുവ കരുമാല്ലൂരിലെ വസതിയായ ശ്രീപാദത്തിൽ സഹോദരൻ മനോജിനൊപ്പമായിരുന്നു താമസം.മൃതദേഹം ഇന്ന് രാവിലെ 9ന് കളമശേരി ടൗൺഹാളിൽ എത്തിക്കും. 12വരെ പൊതുദർശനം.

സംസ്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.വീട്ടിൽ വച്ച് രണ്ടുമാസം മുമ്പ് വീണ് കാലിൽ പൊട്ടലുണ്ടായതോടെ ആരോഗ്യനില വഷളായി. മലയാള സിനിമയുടെ സ്വന്തം അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം തന്നെ എത്തി. ഇപ്പോഴിതാ അനുശോചനം അറിയിച്ച് മഞ്ജു വാര്യർ എത്തി .

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ…

ഞാന്‍ പലപ്പോഴും ഓര്‍ത്ത് സങ്കടപ്പെട്ടൊരു കാര്യമുണ്ട്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയില്‍പ്പോലും എനിക്ക് അഭിനയിക്കാനായിട്ടില്ല. മലയാളസിനിമയില്‍ അമ്മയെന്നാല്‍ പൊന്നമ്മച്ചേച്ചിയാണ്. ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവര്‍ അപൂര്‍വം. അതിലൊരാളാണ് ഞാന്‍. സിനിമയില്‍ എനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മച്ചേച്ചി!അതുകൊണ്ടുതന്നെ എന്റെ ഓര്‍മയില്‍ ഞങ്ങളൊരുമിച്ചുള്ള രംഗങ്ങളില്ല. പക്ഷേ പലയിടങ്ങളില്‍ വച്ചുള്ള കൂടിക്കാഴ്ചകളില്‍ ഞാന്‍ ആ അമ്മമനസ്സിലെ സ്‌നേഹം അടുത്തറിഞ്ഞു.

ചേച്ചിയുടെ സഹോദരി കവിയൂര്‍ രേണുകച്ചേച്ചിയുമൊത്ത് ‘കണ്ണെഴുതിപൊട്ടും തൊട്ട്’ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ചില ആംഗിളുകളില്‍ പൊന്നമ്മച്ചേച്ചിയെ ഓര്‍മിപ്പിക്കും രേണുകച്ചേച്ചിയും. അന്ന് കണ്‍മുന്നില്‍ പൊന്നമ്മച്ചേച്ചിയുള്ളതുപോലെ തോന്നിയിട്ടുണ്ട്,പലവട്ടം. കുട്ടിക്കാലം തൊട്ടേ അമ്മയായി മാത്രമേ പൊന്നമ്മച്ചേച്ചിയെ സിനിമയില്‍ കണ്ടിട്ടുള്ളൂ. ഇങ്ങനെയൊരമ്മയുണ്ടായിരുന്നെങ്കില്‍ എന്ന് കാണുന്നവരെ മുഴുവന്‍ കൊതിപ്പിക്കാനായി എന്നതാണ് പൊന്നമ്മച്ചേച്ചിയുടെ അഭിനയത്തിന്റെ ഭംഗി. നമ്മുടെ വീട്ടുമുറ്റത്തുനിന്നോ അടുക്കളയില്‍ നിന്നോ പൂജാമുറിയില്‍ നിന്നോ സ്‌ക്രീനിലേക്ക് കയറി വന്നൊരാള്‍ എന്നേ തോന്നുമായിരുന്നുള്ളൂ പൊന്നമ്മച്ചേച്ചിയെ കാണുമ്പോള്‍. അത്രത്തോളം സ്വാഭാവികമായ ശൈലി. യഥാര്‍ഥത്തില്‍ അത് അഭിനയമായിരുന്നില്ല,ഒരമ്മയുടെ പെരുമാറ്റമായിരുന്നു.പൊന്നമ്മച്ചേച്ചി കൂടി പോകുന്നതോടെ അത്തരം അമ്മമാരുടെ പരമ്പരയുടെ അവസാനകണ്ണി കൂടിയാണ് ഇല്ലാതാകുന്നത്. സുകുമാരിയമ്മ,മീനച്ചേച്ചി, ശ്രീവിദ്യാമ്മ,കെ.പി.എ.സി ലളിതച്ചേച്ചി…ഇന്നലെകളില്‍ നമ്മള്‍ സ്‌നേഹിച്ച അമ്മമാരൊക്കെ യാത്രയായി. അമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും. അത്തരം ഒരു അനാഥത്വമാണ് മലയാളസിനിമയും ഈ നിമിഷം അനുഭവിക്കുന്നത്.

Continue Reading
You may also like...

More in Uncategorized

Trending