23മത് വിവാഹ വാർഷികം ആഘോഷിക്കുകയാണ് ചിപ്പിയും ഭർത്താവ് രഞ്ജിത്തും. അതിലേറെ സന്തോഷം ഇരുവരും ചേർന്ന് നിർമിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷനിലാണ് ആഘോഷം നടന്നത് എന്നതാണ്. മോഹൻലാലും ശോഭനയും വർഷങ്ങൾക്ക് ശേഷം നായിക നായകനാകുന്ന എൽ360 എന്ന സിനിമയുടെ തിരക്കിലാണ് ചിപ്പിയും രഞ്ജിത്തും. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നേരത്തെ ഒരു അഭിമുഖത്തിൽ ഇരുവരുടെയും പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. “രഞ്ജിത്തിനൊപ്പം ഒരു സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അത് കല്യാണസൗഗന്ധികം എന്ന സിനിമയാണ്. പിന്നെ ഒരു ഗള്‍ഫ് ഷോ യ്ക്ക് ഒരുമിച്ച് പോയിട്ടുണ്ട്. കൂടുതലായും ഞങ്ങള്‍ ഫോണിലൂടെയാണ് സംസാരിച്ചത്.
അന്ന് ഇന്‍കമിങ് കോളിനും പൈസ ഉണ്ട്. സെല്‍ഫോണില്‍ തൊട്ടാല്‍ പൈസ പോവുമെന്ന പോലത്തെ അവസ്ഥയാണ്. ഞങ്ങള്‍ പരിചയപ്പെട്ടു, ഇഷ്ടത്തിലായി, വിവാഹം കഴിച്ചു അങ്ങനെ പറയാം. ‘ഒരുപാട് നാളത്തെ പരിചയം ഉണ്ടായിരുന്നു. കല്യാണസൗഗന്ധികം സിനിമയുടെ ലൊക്കേഷനില്‍ നിന്ന് 1996 ലോ മറ്റോ ആണ് പരിചയപ്പെടുന്നത്. വിവാഹം 2001 ലും. തുടക്കത്തില്‍ എന്റെ വീട്ടില്‍ കുറച്ച് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. സിനിമയില്‍ നിന്നുള്ള പരിചയമുള്ള ആളാണ്. അദ്ദേഹത്തെ കുറിച്ച് കൂടുതലൊന്നും അറിയില്ല. അങ്ങനെയുള്ള ഒരാളെ കൊണ്ട് എങ്ങനെ കല്യാണം കഴിപ്പിക്കും. ഇപ്പോഴാണ് അതൊക്കെ മനസിലാവുന്നത്” എന്നാണ് ചിപ്പി അന്ന് പറഞ്ഞത്.
നിരവധി ആരാധകരുള്ള താരമാണ് ഗണേശ് കുമാർ. നടനെന്ന നിലയിലും രാഷ്ട്രീയപ്രവർത്തകനെന്ന നിലയിലും ശോഭിച്ച് നിൽക്കുകയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഗണേശ് കുമാറിന്റേതായി...
മലയാളികൾക്കേറെ സുപരിചിതനാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മൈത്രേയൻ. ഇപ്പോഴിതാ നടൻ പൃഥ്വിരാജിനോട് മാപ്പ് ചോദിച്ചിരിക്കുകയാണ് മൈത്രേയൻ. ഒരു അഭിമുഖത്തിൽ സംസാരിക്കവെ പൃഥ്വിരാജിനെതിരെ പറഞ്ഞ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...