News
ഞങ്ങളുടെ ജീവിതത്തില്‍ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട ആവശ്യം ബാക്കിയുള്ളവര്‍ക്കില്ലല്ലോ..അറിഞ്ഞിട്ട് ഇപ്പോള്‍ എന്താക്കാനാണ്? തുറന്നടിച്ച് ജിഷിന്‍
ഞങ്ങളുടെ ജീവിതത്തില്‍ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട ആവശ്യം ബാക്കിയുള്ളവര്‍ക്കില്ലല്ലോ..അറിഞ്ഞിട്ട് ഇപ്പോള്‍ എന്താക്കാനാണ്? തുറന്നടിച്ച് ജിഷിന്‍
കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജിഷിന്‍ മോഹന്‍. നായകനായും വില്ലനായുമെല്ലാം അഭിനയിച്ച് സീരിയല്‍ രംഗത്ത് നിറ സാന്നിധ്യമായി മാറിയ നടന്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ജിഷിന്‍. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമൊക്കെ ജിഷിന്‍ മറയില്ലാതെ തുറന്നു പറയാറുണ്ട്. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തവരാണ് ജിഷിന്‍ മോഹനും വരദയും. സോഷ്യല്‍ മീഡിയയിലും ഇരുവരും താരങ്ങളായിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇരുവരും കുറച്ച് നാള്‍ മുമ്പ് പിരിയുകയായിരുന്നു. വരദ ഇപ്പോള്‍ മകനൊപ്പമാണ് താമസിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ജിഷിന്‍ മോഹന്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിഷിന്‍ മനസ് തുറന്നത്. എന്താണ് ജീവിതത്തില്‍ സംഭവിച്ചതെന്ന ചോദ്യത്തിനായിരുന്നു താരം മറുപടി നല്‍കിയത്.
ഞങ്ങളുടെ ജീവിതത്തില്‍ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട ആവശ്യം ബാക്കിയുള്ളവര്‍ക്കില്ലല്ലോ. അറിഞ്ഞിട്ട് ഇപ്പോള്‍ എന്താക്കാനാണ്? എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ ഇത് മറ്റേയാള്‍ പറഞ്ഞതിനുള്ള മറുപടിയാണോ എന്നൊക്കെ ചികഞ്ഞു നോക്കാന്‍ വേണ്ടി ഇറങ്ങിത്തിരിഞ്ഞിട്ടുള്ളവരുണ്ട്. അവര്‍ കണ്ടുപിടിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മുമ്പൊരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ഡിവോഴ്‌സ് ആയാലും ഇല്ലെങ്കിലും എന്താണ്? ഇനിയിപ്പോള്‍ ഡിവോഴ്‌സ് ആയെന്ന് തന്നെ വെക്കുക. ഞാന്‍ സിംഗിളാണ്, ഫ്രീയാണ്, ആരെങ്കിലുമുണ്ടോ കല്യാണം കഴിക്കാന്‍ വേണ്ടി? എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത്? എന്നായിരുന്നു ജിഷിന്റെ പ്രതികരണം. എന്തൊക്കെയാണെന്ന് ഒരുവിധപ്പെട്ട എല്ലാവര്‍ക്കും അറിയാം. ഞാന്‍ മുടിവെക്കേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ വിവാഹമോചിതരാണ്. അതിലിപ്പോ എന്താണ്? അത്രയേയുള്ളൂ. ക്ലാരിഫിക്കേഷന്‍ ലഭിച്ചല്ലോ എന്ന് ജിഷിന്‍ ചോദിക്കുന്നു. പിന്നാലെ ഇപ്പോള്‍ സുഹൃത്തുക്കളാണോ എന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. നീ എഴുന്നേറ്റ് പോയേടാ, നീയിതൊക്കെ ചോദിക്കുന്നത് എന്തിനാണെന്ന് എനിക്കറിയാം. ക്യാപ്ഷന്‍ വരാനല്ലേ? ആ ഭാഗം സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജിഷിന്‍ പറയുന്നു. പിന്നാലെ നടി ഐശ്വര്യയുമായുള്ള ഗോസിപ്പുകളോടും ജിഷിന്‍ പ്രതികരിക്കുന്നുണ്ട്. കൂടെ അഭിനയിക്കുന്ന നടിമാര്‍ക്കൊപ്പം ചിലപ്പോള്‍ റീലുകളൊക്കെ ചെയ്യും.
റൊമാന്റിക് ആയിട്ടും ചെയ്‌തെന്നു വരാം. നമ്മുടെ ലൊക്കേഷനില്‍ ഉള്ളവാരിയിരിക്കുമല്ലോ അവര്‍. അല്ലാതെ അപ്പുറത്തെ ലൊക്കേഷനില്‍ പോയിട്ടാകില്ലല്ലോ എടുക്കുന്നത്. ചേട്ടാ ഒരു റീലെടുക്കാം എന്ന് പറഞ്ഞാല്‍ ഞാന്‍ ഓ ശരി അതിനെന്താ എന്നേ പറയൂ. പിന്നെ അങ്ങനെ പറയുന്നുണ്ടെങ്കില്‍ അത് നമ്മുടെ അഭിനയത്തിന്റെ ഗുണമല്ലേ? ഇവര്‍ തമ്മില്‍ എന്തോ ഉണ്ട് എന്ന് തോന്നുന്നത് അഭിനയത്തിന്റെ മികവു കൊണ്ടാണല്ലോ? എന്നാണ് ജിഷിന്‍ ചോദിക്കുന്നത്. അവളുടെ ഭര്‍ത്താവുമായി ഞാന്‍ നല്ല കൂട്ടാണ്. കല്യാണത്തിന് പോയിരുന്നു. ഒരുമിച്ച് റീലൊക്കെ എടുത്തിട്ടുണ്ട്. അതിന് ഭയങ്കര വ്യൂസുണ്ട്. എന്റെ അനിയത്തിക്കുട്ടിയാണ് അവള്‍. എന്തിനാണ് ഇങ്ങനൊക്കെ പറയുന്നത്. ഒരിക്കല്‍ ഒരു സംവിധായകന്‍ വിളിച്ചിട്ട് ജിഷിനെ കണ്‍ഗ്രാറ്റ്‌സ്, കല്യാണമൊക്കെ കഴിഞ്ഞല്ലേ ഞാന്‍ അറിഞ്ഞില്ല എന്ന് പറഞ്ഞു. കല്യാണമോ എപ്പോള്‍? എന്നാണ് ജിഷിന്‍ പറയുന്നത്.