Malayalam
ജീവിതം ആഘോഷിക്കുകയാണ്, സന്തോഷവും തമാശയും നിറഞ്ഞ യാത്രയാണ്.. വേര്‍പിരിഞ്ഞതിനുശേഷവും വീണയുടെ ആ സ്നേഹം!!
ജീവിതം ആഘോഷിക്കുകയാണ്, സന്തോഷവും തമാശയും നിറഞ്ഞ യാത്രയാണ്.. വേര്‍പിരിഞ്ഞതിനുശേഷവും വീണയുടെ ആ സ്നേഹം!!
ബിഗ് ബോസിൽ പങ്കെടുത്തശേഷമാണ് നടി വീണ നായരും ഭർത്താവ് അമാനും വേർപിരിയാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. വീണയുടെ ഭർത്താവ് വിദേശത്ത് ആർ.ജെയാണ്. ഇരുവർക്കും ഒരു മകനുണ്ട്. ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയപ്പോൾ വീണ ഏറ്റവും കൂടുതൽ സംസാരിച്ചത് ഭർത്താവിനെയും മകനെയും കുറിച്ചായിരുന്നു. അതുകൊണ്ട് തന്നെ വീണയുടെ കുടുംബത്തിന് ഒരുപാട് ആരാധകരുമുണ്ടായിരുന്നു. പക്ഷെ പിന്നീട് താനും ഭർത്താവും വേർപിരിഞ്ഞുവെന്ന് വീണ പരസ്യപ്പെടുത്തിയപ്പോൾ അത് എല്ലാവർക്കും വലിയ ഷോക്കായി. പരസ്പരം ഒത്തുപോകാത്തതിനാല്‍ വേര്‍പിരിയുന്നുവെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ അമാനും വീണയും പോസ്റ്റ് പങ്കുവെയ്ക്കുകയായിരുന്നു. പിരിഞ്ഞെങ്കിലും മകന് വേണ്ടി ഞങ്ങള്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്നില്ല എന്നാണ് വീണയും അമാനും പറഞ്ഞത്. ഇരുവരും ഇപ്പോൾ നല്ല സുഹൃത്തുക്കളെപ്പോലെയാണ് മുന്നോട്ട് പോകുന്നത്. വീണ നാട്ടിൽ സിനിമ, സീരിയൽ അഭിനയവും മറ്റുമായി തിരക്കിലാണ്. അമാൻ വിദേശത്ത് തന്റെ ജോലിയും സുഹൃത്തുക്കളും എല്ലാമായി തിരക്കിലാണ്.
ഇപ്പോഴിതാ അമാന്റെ പുത്തൻ സോഷ്യൽമീഡിയ പോസ്റ്റിന് വീണ കുറിച്ച കമന്റാണ് വൈറലാകുന്നത്. തന്റെ തന്നെ കുറച്ച് സ്റ്റൈലിഷ് ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോയാണ് അമാൻ പങ്കുവെച്ചത്. മലേഷ്യയിലെ ലാങ്ക്വായിലേക്ക് യാത്ര പോയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് എല്ലാം. ജീവിതം ആഘോഷിക്കുകയാണ് എന്നും സന്തോഷവും തമാശയും നിറഞ്ഞ യാത്രയാണ് എന്നും ഹാഷ് ടാഗിൽ അമാൻ കുറിച്ചു. അമാന്റെ പുത്തൻ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആദ്യം കമന്റും ലൈക്കുമായി എത്തിയത് വീണയാണ്. ഒരു ലവ് ഇമോജിയും സ്‌നേഹത്തോടെ നോക്കുന്ന ഒരു ഇമോജിയുമാണ് വീണ കമന്റായി ഇട്ടിരിയ്ക്കുന്നത്. ഭാര്യ-ഭർത്താവ് എന്ന ലേബലിന് കീഴിൽ അല്ലെങ്കിലും എത്രത്തോളം സൗഹൃദവും സ്നേഹവും ഇരുവരും കാത്തുസൂക്ഷിക്കുന്നുണ്ട് എന്നത് വീണയുടെ കമന്റിൽ നിന്നും തന്നെ വ്യക്തമാണ്. നിരവധി ലൈക്കുകൾ വീണയുടെ കമന്റിന് മാത്രമായും ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും സൗഹൃദം കണ്ട് വേര്‍പിരിഞ്ഞതിനുശേഷം പരസ്പരം മുഖം കൊടുത്ത് സംസരിക്കാന്‍ പോലും തയ്യാറാകാത്തവർക്ക് മാതൃകയാണ് വീണയും ഭർത്താവും എന്നാണ് ഇരുവരുടെയും ആരാധകരിൽ ഭൂരിഭാഗവും കുറിച്ചത്. രണ്ട് വർഷമായി താനും ഭർത്താവും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും എന്നാൽ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും അടുത്തിടെ വീണ വെളിപ്പെടുത്തിയിരുന്നു.
‘ഞാൻ നാളെ ഒരു പ്രണയത്തിലായാലോ വിവാഹം കഴിച്ചാലോ കൂടി മറക്കാൻ പറ്റാത്ത വ്യക്തിയാണ് അദ്ദേഹം. എന്റെ കുഞ്ഞിന്റെ അച്ഛനാണ്. ആ സ്ഥാനം ഞാൻ എന്ത് ചെയ്താലും മാറ്റാൻ പറ്റില്ല. എന്റെ അമ്പാടിയുടെ അച്ഛൻ ആർജെ അമൻ എന്ന വ്യക്തി തന്നെയാണ്. ഞങ്ങൾ ഇപ്പോൾ വേർപിരിഞ്ഞാണ് കഴിയുന്നത്.’ ഞാനിത് ആദ്യമായാണ് തുറന്നുപറയുന്നത്. രണ്ട് വർഷമായി ഞാൻ കൊച്ചിയിലാണ് താമസം. മകന്റെ കാര്യങ്ങൾ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് നോക്കുന്നത്. അമൻ മോനെ കാണാറുണ്ട് കൊണ്ടുപോകാറുണ്ട്. അവൻ അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോയി എഞ്ചോയ് ചെയ്യാറുണ്ട്. അവന് അവരെ ഭയങ്കര ഇഷ്ടമാണ്.’ ‘എനിക്ക് അച്ഛനും അമ്മയുമില്ല. അവന് അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്നേഹം അറിയണമെങ്കിൽ അവിടെ തന്നെ പോകണം. നാളെ അവൻ വലുതാകുമ്പോൾ എന്നോട് എന്തുകൊണ്ട് എനിക്ക് പോകാൻ പറ്റിയില്ല എന്നൊന്നും ചോദിക്കരുത് എന്നുണ്ട്’, എന്നാണ് ഭർത്താവ് അമാനെയും മകനെയും കുറിച്ച് മുമ്പൊരിക്കൽ വീണ പറഞ്ഞത്.