ജാസ്മിന്റെ അടിവസ്ത്രങ്ങള്‍ പൊതുസ്ഥലത്ത് വെച്ചിട്ട് പോയി! ജിന്റോ തൂക്കി; ബിഗ്‌ബോസ് വീട്ടിൽ പൊരിഞ്ഞ വഴക്ക്
ജിന്റോയും ജാസ്മിനുമടക്കം ബിഗ് ബോസ് വീടിനകത്ത് കലുഷിതമായ പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ നിരവധിയാണ്. ഞങ്ങള്‍ ഒരു പ്രശ്‌നത്തിനുമില്ലെന്ന് പറഞ്ഞ് സേഫ് ഗെയിം കളിക്കുന്നവരും കൂട്ടത്തിലുണ്ട്. അനാവശ്യമായ കാര്യങ്ങളാണ് ഇത്തവണ വലിയ പ്രശ്‌നമായി മത്സരാര്‍ഥികള്‍ ഉയര്‍ത്തി കാണിക്കുന്നതും. അത്തരത്തില്‍ അടിവസ്ത്രത്തിന്റെ പേരിലുണ്ടായ പുതിയ പ്രശ്‌നം ചൂണ്ടിക്കാണിച്ചാണ് പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ജാസ്മിന്റെ അടിവസ്ത്രങ്ങള്‍ പൊതുസ്ഥലത്ത് വെച്ചിട്ട് പോയി എന്നാരോപിച്ച് സഹമത്സരാര്‍ഥിയും പവര്‍ ടീമാംഗം കൂടിയായ ജിന്റോ നടത്തിയ വഴക്കിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. ഒരു പെണ്ണിന്റെ അടിവസ്ത്രങ്ങളടങ്ങിയ തുണി എല്ലാവരും ഇരിക്കുന്നിടത്ത് വെച്ചിട്ടുണ്ടെന്നും അത് താനെടുത്ത് മാറ്റുകയാണെന്നും പറഞ്ഞാണ് ജിന്റോ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ താനാരാണ് അതെടുത്ത് നോക്കാനെന്ന് പറഞ്ഞ് ജാസ്മിന്‍ ശബ്ദമുയര്‍ത്തുകയാണ്. ശേഷം ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായിയിരിക്കുകയാണ്. ഒരു കൂട്ടം ഡ്രെസ്സിന്റെ ഉള്ളിലാണ് ജാസ്മിന്‍ ഇന്നര്‍ വെച്ചിരുന്നത്. ആ ഡ്രസ്സൊന്നും കാണാതെ ജിന്റോ അതിന്റെ അകത്തിരുന്ന ഇന്നര്‍ മാത്രം എടുത്ത് പറഞ്ഞതെന്തിനാ? ഇപ്പോഴും ഈ കാലത്തും ഇന്നര്‍ പുറത്ത് കണ്ടു എന്ന് പറയുന്ന വസന്തങ്ങളാണ് ഈ സീസണിലും ബിഗ് ബോസില്‍ വന്നിരിക്കുന്നത്. ജിന്റോ എന്ത് പരാജയമാണ്. ഈ സംഭവം ജിന്റോയ്ക്ക് കട്ട നെഗറ്റീവ് ആകാന്‍ സാധ്യത ഉള്ള ഒരു സംഭവം ആണ്. മുഴുവന്‍ സ്ത്രീകളും ജാസ്മിന്റെ കൂടെ നില്‍ക്കാന്‍ ആണ് സാധ്യത.
കാര്യം ഇന്നലെ ജിന്റോയെ എല്ലാവരും കൂടി വളഞ്ഞിട്ട് കുറ്റപെടുത്തുന്നത് കണ്ടപ്പോ സങ്കടം വന്നു. പക്ഷെ ഒരു കാര്യം പറയാതെ വയ്യ. ഇങ്ങേര്‍ക്ക് എവിടെ എന്ത് പറയണം എന്ന് പോലും അറിയില്ല. ജിന്റോ കുറച്ചധികം ഓവര്‍ ആകുന്നുണ്ട്. ഇത് അനാവശ്യമായിരുന്നു. ഒരു പെണ്‍കുട്ടിയുടെ അടിവസ്ത്രവും മറ്റും അവളുടെ മാത്രം സ്വകാര്യതയാണ്. അതില്‍ ഇടപെട്ടു പ്രശ്‌നം ഉണ്ടാകുന്ന മണ്ടന്‍ എന്ന് വിശേഷിപ്പിക്കുന്ന ജിന്റോ മഹാ ചീപ്പ് ഗെയിം ആണ് കളിക്കുന്നത്. വ്യക്തിത്വം എന്ന ഒരു സാധനം ജിന്റോയ്ക്ക് ഇല്ലെന്ന് നമുക്ക് മനസ്സിലാക്കാം. പല സീസണുകളിലും സ്ത്രീകളുടെ അടിവസ്ത്രത്തിലും സാനിറ്ററി പാഡിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഇഴജന്തു ഉണ്ടാവും. ഇത്തവണ മറ്റു പല റോളുകളുടെയും കൂടെ ആ റോള്‍ നിര്‍വ്വഹിക്കുന്നത് ജിന്റോ കാക്കയാണ്. കണ്ടന്റിന് വേണ്ടി തിരിച്ചും മറിച്ചും എന്തും പറയുന്ന സ്വഭാവമാണ് ജിന്റോയ്ക്ക്. പലപ്പോഴായി നുണ പറഞ്ഞാണ് ജിന്റോ രക്ഷപ്പെടുന്നതും. അത്തരത്തില്‍ മോഹന്‍ലാലിനോട് പോലും നുണ പറയുന്ന സാഹചര്യം ഉണ്ടായി. കണ്ണടയില്ലാതെ വായിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ താരം പിന്നെയൊരു അവസരത്തില്‍ കണ്ണട ഇല്ലാതെ വായിക്കുന്നതും കണ്ടിരുന്നു. അത്തരത്തില്‍ ജിന്റോ കാണിക്കുന്ന ഓരോ പ്രവൃത്തികളും വലിയ രീതിയിലാണ് ചര്‍ച്ചയാക്കപ്പെടുന്നത്.