ജാസുനെ അറിയില്ലേ, സൗന്ദര്യ പിണക്കത്തിലായിരുന്നു.. എല്ലാവരുമായും ജാസു അടിച്ചുപിരിഞ്ഞു ഗയ്സ്! തുറന്നു പറഞ്ഞ് ഗബ്രി
ബിഗ്‌ബോസ് കഴിഞ്ഞിറങ്ങിയിട്ടും ഇപ്പോഴും ആ സൗഹൃദം കത്ത് സൂക്ഷിക്കുന്നവരാണ് ഗബ്രിയും ജാസ്മിനും. ആദ്യം വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും പുറത്തിറങ്ങിയപ്പോൾ താരങ്ങൾക്ക് വലിയ പിന്തുണയായിരുന്നു കിട്ടിയത്. പാലക്കാട് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു ഇരുവരും ആദ്യമെത്തിയത്. പിന്നീട് ജാസ്മിന്റെ സ്വന്തം നാടായ കൊല്ലത്ത് മറ്റൊരു ഉദ്ഘാടന ചടങ്ങിലും ഇരുവരും ഒന്നിച്ചെത്തി. അന്ന് സ്നേഹം കൊണ്ട് മൂടുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ കൊല്ലം ഉദ്ഘാടനത്തിന്റെ വിശേഷങ്ങളുമായി പുതിയ വ്ലോഗ് പങ്കിട്ടെത്തിയിരിക്കുകയാണ് താരങ്ങൾ. ജാസ്മിന്റെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
വിശേഷങ്ങൾ ഗബ്രിയും ജാസ്മിനും ഒരുമിച്ച് പങ്കുവെച്ചു. കുറേ നാളായി എന്തുകൊണ്ടാണ് വ്ലോഗൊന്നും പങ്കുവെയ്ക്കാത്തത് എന്ന് ചോദിച്ച് പലരും മെസേജ് അയക്കാറുണ്ട്. മറ്റൊന്നും കൊണ്ടല്ല, താൻ കുറച്ച് ബ്രേക്ക് എടുത്തതിനാലാണ് വീഡിയോകൾ ഒന്നും ഇടാതിരുന്നത് എന്നാണ് വീഡിയയോയുടെ തുടക്കത്തിൽ ജാസ്മിൻ പറയുന്നത്. ഇപ്പോൾ കൊല്ലത്തൊരു ഉദ്ഘാടന പരിപാടിക്ക് പോകുകയാണെന്നും ജാസ്മിൻ പറയുന്നു. ജാസ്മിനൊപ്പം ഗബ്രിയും റെസ്മിനും വീഡിയോയിൽ ഉണ്ട്. കൂടാതെ റെസ്‌മിനൊപ്പം മറ്റൊരാൾ കൂടി കാറിലുണ്ട്. സാനിയ ഇയ്യപ്പൻ ആണോ എന്നുള്ള ഒരു സംശയവും ആരാധകർ സൂചിപ്പിക്കുന്നുണ്ട്.
കൊല്ലം വ്ലോഗ് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് പലരും ചോദിച്ചിരുന്നുവെന്നും മറ്റൊരു കാരണവുമില്ല. യാത്രയും ഉദ്ഘാടനവുമൊക്കെയായി എല്ലാവരും തിരക്കിലായിരുന്നതിനാലാണ് വ്ലോഗ് പങ്കുവെയ്ക്കാൻ വൈകിയത് എന്നാണ് ഗബ്രി വീഡിയോയിൽ പറയുന്നത്. ‘ വല്ലാതെ ക്ഷീണിക്കുകയും ചെയ്തു. പിന്നെ തിരിച്ചുവരുന്ന സമയത്ത് നിങ്ങൾക്കെല്ലാവർക്കും ജാസുനെ അറിയില്ലേ, സൗന്ദര്യ പിണക്കത്തിലായിരുന്നു. എല്ലാവരുമായും ജാസു അടിച്ചുപിരിഞ്ഞു ഗയ്സ്’.തമാശാരൂപേണ ഗബ്രി പറഞ്ഞു. എന്നാൽ ഗബ്രി തന്നെ ചൊറിഞ്ഞതിനാലാണ് പ്രശ്നമായതെന്ന് ജാസ്മിൻ ഇടപെട്ടു. ‘ഞാനല്ല ഇവൻ, ഇവൻ ചൊറി എന്നൊക്കെ പറഞ്ഞാൽ. ഗബ്രി ചൊറിയുന്നത് ആളുകൾക്ക് മനസിലാകില്ല. പിന്നെ ഞങ്ങൾ നല്ല രീതിയിലൊന്ന് അടിപിടിക്കുകയും ചെയ്തു’, എന്നായിരുന്നു ജാസ്മിൻ പറഞ്ഞു. ഇതോടെ ചൊറിയും ചൊറയുമൊക്കെ ആരാണെന്ന് എല്ലാവർക്കും അറിയില്ലേയെന്നായിരുന്നു ഗബ്രിയുടെ പ്രതികരണം. നല്ല ജാസ്മിന്റെ സ്വതസിദ്ധമായ രീതിയിലുള്ള നല്ല അടിപൊളി അടിയാണ് ഉണ്ടാത്. റെസ്മിൻ സാക്ഷിയാണ്’, ഗബ്രി പറഞ്ഞു. അതേസമയം വഴക്കിട്ടെങ്കിലും അത് അന്ന് തന്നെ തീർന്നുവെന്നും പിണക്കങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടാകാറില്ലെന്നുമായിരുന്നു ജാസ്മിൻറെ വാക്കുകൾ. ജാസ്മിൻ എപ്പോഴും അടിയുണ്ടാക്കും ഞാൻ അത് സോൾവ് ചെയ്യും. ഞാൻ ക്ഷമയുടെ ഒരു പുതിയ തലത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എപ്പോൾ അടിയുണ്ടാക്കുമ്പോഴും ആദ്യം വിഷമം വരുമെങ്കിലും ഞാൻ അ് ക്ഷമിച്ച് കളയും. നമ്മുക്ക് വേണ്ടപ്പെട്ടവരോട് മാത്രമല്ലേ നമ്മുക്ക് ക്ഷമിക്കാൻ സാധിക്കൂ, എന്നാണ് ചിരിച്ചുകൊണ്ട് ഗബ്രി പറഞ്ഞത്. ഇരുവരുടേയും ഈ കുസൃതിയും തമാശകളുമെല്ലാം ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്.