Connect with us

ജാതകപൊരുത്തം നോക്കി ജ്യോത്സ്യന്‍ പറഞ്ഞത് ആ ഒരൊറ്റ കാര്യം! രണ്ടാം വിവാഹം രഹസ്യമാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി ലെന

Uncategorized

ജാതകപൊരുത്തം നോക്കി ജ്യോത്സ്യന്‍ പറഞ്ഞത് ആ ഒരൊറ്റ കാര്യം! രണ്ടാം വിവാഹം രഹസ്യമാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി ലെന

ജാതകപൊരുത്തം നോക്കി ജ്യോത്സ്യന്‍ പറഞ്ഞത് ആ ഒരൊറ്റ കാര്യം! രണ്ടാം വിവാഹം രഹസ്യമാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി ലെന

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ലെന. അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇന്നും ഒരു ലുക്കില്‍ നില്‍ക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളും ലെനയാണ്. താരം രണ്ടാമതും വിവാഹിതയായെന്ന വാര്‍ത്ത ആരാധകരെ പോലും ഞെട്ടിച്ചിരുന്നു. വിവാഹിതയായി മാസങ്ങള്‍ക്ക് ശേഷമാണ് നടിയിത് പുറംലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നതും. അന്ന് മുതല്‍ നടിയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഈ വര്‍ഷം ജനുവരിയിലായിരുന്നു ലെനയുടെ രണ്ടാമത്തെ വിവാഹം കഴിഞ്ഞത്. വിവാഹക്കാര്യം വളരെ രഹസ്യമാക്കി വെച്ച ലെന അത് പ്രഖ്യാപിച്ചത് വളരെ പ്രധാനപ്പെട്ടൊരു ദിവസത്തിലായിരുന്നു.

ഇപ്പോഴിതാ താന്‍ രഹസ്യമായി വിവാഹം കഴിക്കാനുണ്ടായ കാരണവും പിന്നീടത് തുറന്ന് പറയാതിരുന്നതിനെ കുറിച്ചും മനസ് തുറക്കുകയാണ് നടി. വലിയ ടേണിങ് പോയിന്റ് ഉണ്ടായത് ജീവിതത്തിലാണെന്നാണ് ലെന പറയുന്നത്. നവംബര്‍ മുപ്പതിന് ആദ്യമായി സംസാരിച്ച ഞാനും പ്രശാന്തേട്ടനും ജനുവരി പതിനേഴിന് വിവാഹിതരായി. ജാതകപൊരുത്തം നോക്കി ജ്യോത്സ്യന്‍ പറഞ്ഞത് ഉത്തമത്തില്‍ ഉത്തമം. ഇവ ചേര്‍ത്ത് വെക്കുന്നത് രണ്ട് പേര്‍ക്കും വളരെ നല്ല ഫലങ്ങള്‍ തരും. ഒട്ടും താമസിപ്പിക്കരുതെന്നുമാണ്. അങ്ങനെ ഈ വര്‍ഷത്തെ ആദ്യ മുഹൂര്‍ത്തം തന്നെ എടുത്തു. ബെംഗളൂരുവിലെ മല്ലേശ്വരം ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ ഞങ്ങളുടെ അച്ഛനമ്മമാര്‍ മാത്രമാണ് പങ്കെടുത്തത്.

ബെംഗ്ലൂരുവില്‍ പ്രശാന്തേട്ടന്റെ സീനിയര്‍ ഓഫിസേഴ്‌സിനും അടുത്ത സുഹൃത്തുക്കള്‍ക്കുമായി വിവാഹ വിരുന്നും നടത്തി. ആ സമയത്ത് ബഹിരാകാശ യാത്രയ്ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വിവരം പ്രഖ്യാപിച്ചിരുന്നില്ല. ഞാന്‍ സിനിമയിലായത് കൊണ്ട് വിവാഹ വാര്‍ത്ത പുറത്ത് വന്നാല്‍ എന്റെ ഭര്‍ത്താവ് ആരാണെന്ന് ആളുകള്‍ ചികയുമല്ലോ. അത് ഗഗയാന്‍ മിഷന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കും. അതിനാല്‍ വിവാഹക്കാര്യം ആരോടും പറഞ്ഞില്ല. കല്യാണം കഴിഞ്ഞ് നാല്‍പത് ദിവസത്തിന് ശേഷം ഫെബ്രുവരി 27 നാണ് പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിക്കുന്നത്. അന്ന് തന്നെ വിവാഹക്കാര്യം അറിയിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടു. വിവാഹ വാര്‍ത്ത വന്നതിന് പിന്നാലെ വിവാഹറിസ്പഷന് പങ്കെടുത്ത ഷെഫ് പിള്ള പോസ്റ്റ് ചെയ്ത വീഡിയോയും വൈറലായി.

വിവാഹശേഷം ഒന്നിച്ച് യാത്രകളൊന്നും പോയിട്ടില്ല. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ആഴ്ച റിപ്ലബ്ലിക് ഡേ ആയിരുന്നു. അന്ന് തിയേറ്ററില്‍ പോയി ഋത്വിക് റോഷന്‍ ഫൈറ്റര്‍ പൈലറ്റായി അഭിനയിച്ച ഫൈറ്റര്‍ എന്ന സിനിമ കണ്ടു. എയര്‍ഫോഴ്‌സ് ലൈഫ് മനസിലാക്കി തരാനായിരുന്നു. അതിനപ്പുറം ജോലിയുടെ ഒരു വിവരങ്ങളും ഭാര്യയോട് പോലും പറയാനാകില്ല. വിവാഹശേഷം ബെംഗ്ലൂരിവിലെ വീട്ടില്‍ പാചകവും വാചകവുമായിരുന്നു മെയിന്‍. അതേസമയം ആത്മീയത, മാനസികാരോഗ്യം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായ ലെനയുടെ യൂട്യൂബ് വിഡിയോ പ്രശാന്തും കാണാനിടയായിരുന്നു. ആ വിഡിയോ കണ്ടാണ് ലെനയെ പ്രശാന്ത് വിളിക്കുന്നത്. ആ സൗഹൃദം മുന്നോട്ടുപോകുകയും അതൊരു വിവാഹാലോചനയിൽ എത്തുകയുമായിരുന്നുവെന്നും ലെന പറഞ്ഞിരുന്നു.

More in Uncategorized

Trending