Connect with us

ജാഡയും പൊങ്ങച്ചവും കൂടി! അവളാകെ മാറിപ്പോയി ബിഗ്‌ബോസിൽ നിന്നും ഇറങ്ങിയതോടെ എന്റെ ഭാര്യയ്ക്ക് സംഭവിച്ചത്.. തുറന്ന് പറഞ്ഞ് അഖിൽമാരാർ

Social Media

ജാഡയും പൊങ്ങച്ചവും കൂടി! അവളാകെ മാറിപ്പോയി ബിഗ്‌ബോസിൽ നിന്നും ഇറങ്ങിയതോടെ എന്റെ ഭാര്യയ്ക്ക് സംഭവിച്ചത്.. തുറന്ന് പറഞ്ഞ് അഖിൽമാരാർ

ജാഡയും പൊങ്ങച്ചവും കൂടി! അവളാകെ മാറിപ്പോയി ബിഗ്‌ബോസിൽ നിന്നും ഇറങ്ങിയതോടെ എന്റെ ഭാര്യയ്ക്ക് സംഭവിച്ചത്.. തുറന്ന് പറഞ്ഞ് അഖിൽമാരാർ

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിന് തിരശ്ശീല വീണപ്പോൾ അ‍ഞ്ചാം സീസൺ വിജയിയായി അഖിൽ മാരാറായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. നെ​ഗറ്റീവ് ഇമേജുമായാണ് അഖിൽ ഷോയിലേക്ക് പ്രവേശിച്ചതെങ്കിൽ മലയാളികളുടെ മുഴുവൻ ഹൃദയം കീഴടക്കിയാണ് താരത്തിന്റെ വിജയവും. ഷോയുടെ തുടക്കത്തിൽ തന്നെ അഖിൽ ആയിരിക്കും ഈ സീസണിൽ വിജയിക്കുക എന്ന് ആരാധകർ പറഞ്ഞിരുന്നു. അങ്ങനെയാണ് സംഭവിച്ചതും. ഈ സീസണിൽ വിജയം സ്വന്തമാക്കിയത് അഖിൽ ആയിരുന്നു.

ബി​ഗ് ബോസിനകത്ത് പല വിവാദങ്ങളും ഉണ്ടായിരുന്നുവെങ്കിലും മത്സരം അവസാനത്തിലേക്ക് എത്തുമ്പോഴേക്കും അഖിലിന് ആരാധകർ കൂടി. താൻ ഭാര്യയെ തല്ലിയിട്ടുണ്ട് എന്ന് അഖിൽ പറഞ്ഞത് വലിയ വിവാ​ദങ്ങൾക്ക് കാരണം ആയിരുന്നു. പക്ഷേ ബി​ഗ് ബോസിന്റെ അവസാന ഘട്ട ടാസ്ക്കിൽ മത്സരാർത്ഥികളുടെ കുടുംബം എത്തുന്ന ഒരു ടാസ്ക്കുണ്ടായിരുന്നു. ഈ ടാസ്ക്കിൽ അഖിലിന്റെ മക്കളും ഭാര്യയും എത്തിയതോടെ ഇവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം പ്രേക്ഷർക്ക് വ്യക്തമായി ഇതോടെ അഖിലിനോട് ദേഷ്യം പതിയെ കുറയുകയും ചെയ്തു.

ബി​ഗ് ബോസിന് പുറത്തിറങ്ങിയ അഖിലിന് വലിയ സ്വീകരണം ആണ് ലഭിച്ചത്. അഖിലിനോടുള്ള ഇഷ്ടം ആരാധകർക്ക് അഖിലിന്റെ ഭാര്യ ലക്ഷ്മിയോടും ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് അഖിലിന്റെ ഭാര്യ രാജലക്ഷ്മി. ഇപ്പോൾ ഭാര്യയെ കുറിച്ച് അഖിൽ പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആവുന്നത്. ലക്ഷ്മിയുടെ മാറ്റത്തെ കുറിച്ചായിരുന്നു ചോദ്യം. വളരെ തമാശകലർന്ന ഉത്തരമായിരുന്നു അഖിൽ പറഞ്ഞത് പൈസയൊക്കെ വരുന്നതിന്റെ പൊങ്ങച്ചം ഇവൾക്കുണ്ട്. അതിന് ഇടയിൽ ഞാൻ നന്നായിട്ട് കൊടുക്കുന്നുണ്ട്. ഇച്ചിരി ജാഡയൊക്കെ കാണിക്കുന്നുോണ്ടോ എന്ന് എനിക്ക് തന്നെ സംശയമാണ്. ഇൻസ്റ്റ​ഗ്രാമെടുക്കും.

ഏതെങ്കിലും റീൽസ് കാണുമല്ലോ. ഏതെങ്കിലും കാണാൻ കൊള്ളാവുന്ന പെണ്ണുകൾ തയ്ക്കുകയാണെങ്കിൽ ഉടനെ അവൾക്ക് തയ്യൽ മെഷീൻ വേണം. എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് മറ്റൊരാളുടെ ലൈഫ് നോക്കി ജീവിക്കുന്നത്, എന്നാണ് അഖിൽ പറഞ്ഞത്. അടുത്തിടെ അഖിൽ മിനി കൂപ്പർ വാങ്ങിയിരുന്നു. ഇതേ കുറിച്ചും അഖിൽ പറയുന്നുണ്ട്. ഇവൾ ഒരു ദിവസം മംമ്ത മോഹൻദാസിന് മിന കൂപ്പർ ഉണ്ടല്ലോ നിങ്ങളെന്താ എനിക്ക് വാങ്ങിത്തരാത്തത് എന്ന് ചോ​ദിച്ചു. എനിക്കും ഭയങ്കര ഇഷ്ടമുള്ള വണ്ടിയാണ്. അഖിൽ പറഞ്ഞു.ബി​ഗ് ബോസിന് ശേഷം തനിക്കൊരു മാറ്റവും വന്നിട്ടില്ലെന്നും അന്നും ഇന്നും ഒരുപേലെയാണെന്നും അഖിൽ പറഞ്ഞു.

ബിഗ്ബോസ് മലയാളം ആരാധകര്‍ക്കിടയില്‍ ആവേശം നിറച്ചിട്ടുണ്ട്. സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്ന് വിശേഷിപ്പിക്കപ്പെട്ട സീസണ്‍ 5 പല നിലയ്ക്കും മുന്‍ സീസണുകളില്‍ നിന്ന് വേറിട്ടതായിരുന്നു. 18 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി പിന്നീട് പല സമയങ്ങളിലായി മൂന്ന് പേര്‍ കൂടി എത്തി. അങ്ങനെ സീസണില്‍ ആകെ എത്തിയത് 21 മത്സരാര്‍ഥികള്‍. ആദ്യത്തെ കോമണര്‍ മത്സരാര്‍ഥി, ആദ്യമായി ചലഞ്ചേഴ്സ്, ആദ്യമായി മണി ബോക്സ് ടാസ്കില്‍ പണമെടുത്ത ഒരു മത്സരാര്‍ഥി തുടങ്ങി നിരവധി പ്രത്യേകതകള്‍ ഈ സീസണില്‍ ഉണ്ടായിരുന്നു. ജനപ്രീതിയിലും മുന്‍ സീസണുകളേക്കാള്‍ ഏറെ മുന്നിലായിരുന്നു ഈ സീസണ്‍.

അഞ്ചാം സീസണ്‍ അവസാനിച്ചപ്പോള്‍ തന്നെ ബിഗ്ബോസ് അടുത്ത സീസണ്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഞ്ച് സീസണുകള്‍ കഴിഞ്ഞതോടെ ബിഗ്ബോസ് അള്‍ട്ടിമേറ്റ് വേണം എന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. അതായത് ഇതുവരെ കഴിഞ്ഞ സീസണിലെ മികച്ച മത്സരാര്‍ത്ഥികളെ ഒന്നുകൂടി ബിഗ്ബോസ് മത്സരത്തില്‍ ഇറക്കുന്നതാണ് ബിഗ്ബോസ് അള്‍ട്ടിമേറ്റ്. ഹിന്ദി ബിഗ്ബോസില്‍ അടക്കം ഇത് നടന്നിട്ടുണ്ട്. അത്തരത്തില്‍ ഒന്ന് മലയാളത്തില്‍ വരുമോ എന്ന ചര്‍ച്ച സജീവമാണ്. എന്തായാലും സീസണ്‍ 6 നടക്കും എന്ന് ഏതാണ്ട് ഉറപ്പാണ്. അത് അള്‍ട്ടിമേറ്റ് ആയിരിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ബാക്കിയുള്ള കാര്യങ്ങള്‍ പിന്നാലെ അറിയാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ബിഗ്ബോസ് പ്രേമികള്‍.

More in Social Media

Trending