Connect with us

ജസ്റ്റിസ് ഹേമ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ തുടക്കംതൊട്ടേ അമിതതാത്പര്യം കാട്ടിയത് സര്‍ക്കാര്‍

Uncategorized

ജസ്റ്റിസ് ഹേമ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ തുടക്കംതൊട്ടേ അമിതതാത്പര്യം കാട്ടിയത് സര്‍ക്കാര്‍. 2019-ല്‍ കിട്ടിയ റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് നിയമസഭയ്ക്കകത്തും പുറത്തും സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന് ആദ്യഘട്ടത്തില്‍ വിവരാവകാശ കമ്മിഷനെടുത്ത നിലപാടും സര്‍ക്കാരിന് ഊര്‍ജമായി. പ്രധാന ശുപാര്‍ശകളുടെ സംക്ഷിപ്തരൂപം പുറത്തുവിട്ടെങ്കിലും മറ്റുവിവരങ്ങളൊന്നും ചോരാതിരിക്കാന്‍ ശ്രമിച്ചു. റിപ്പോര്‍ട്ടിലെ വ്യക്തിപരമായ വിവരങ്ങള്‍ ഒഴികെയുള്ളവ നല്‍കാമെന്ന് വിവരാവകാശ കമ്മിഷന്‍ അടുത്തിടെ ഉത്തരവിട്ടപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ അനങ്ങിയത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷനെടുത്ത തീരുമാനം ഹൈക്കോടതി ഒരാഴ്ചത്തേക്ക് വിലക്കിയിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യത ഹനിക്കാതെയുള്ള റിപ്പോര്‍ട്ട് പുറത്തുവിടാനാണ് കമ്മിഷന്റെ ഉത്തരവ്.

More in Uncategorized

Trending