ജയറാം പാടി പാർവതി നൃത്തം ചെയ്തു! മാളവികയും നവനീതും അമ്പരന്ന ദിവസം; മക്കൾക്ക് കൊടുക്കാൻ ഇത്രയും വലിയ സർപ്രൈസ്
ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് ആഘോഷമോ ആർഭാടമോ ഒട്ടും കുറവായിരുന്നില്ല. വിവാഹം കഴിഞ്ഞല്ലോ എന്ന് കരുതിയാലും മാളവികയുടെ വിവാഹാഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല എന്നുവേണം മനസിലാക്കാൻ. ഇപ്പോഴിതാ ജയറാമും പാർവതിയും ചേർന്ന് മാളവികയ്ക്ക് നൽകിയ സർപ്രൈസ് ആണ് പുറത്ത് വരുന്നത്. വീഡിയോ സഹിതം പുറത്ത് വിട്ടത് കാളിദാസ് ആയിരുന്നു. വർഷങ്ങൾക്ക് ശേഷം ജയറാമും പാർവതിയും ഒരുമിച്ചാണ് സ്റ്റേജിൽ എത്തിയതും ഡാൻസ് ചെയ്തതും. ജയറാം പാടി പാർവതി പാട്ടിന് ചുവടുവെച്ചപ്പോൾ ആരാധകരും ഏറെ കാണാൻ കൊതിച്ച സംഭവമായിരുന്നു. മാത്രമല്ല.. ഒരു ദൈവം തന്ത പൂവേ… എന്ന പാട്ടിന് പാർവതി മാളവികയെ നോക്കി നൃത്ത ചുവടുകൾ വെക്കുമ്പോൾ അതിലെ ഓരോ വരിയും മനസ്സിൽ തട്ടി പാടുന്നത് പോലെ തന്നെയായിരുന്നു.. മാത്രമല്ല കരച്ചിൽ മറക്കാൻ മാളവികയും നന്നേ പാടുപെടുന്നുണ്ടായിരുന്നു. ജയറാമിനും മകൻ കാളിദാസിനും ഉൾപ്പെടെ കണ്ണ് നിറഞ്ഞു. മകൾക്ക് കൊടുക്കാൻ പറ്റിയ എറ്റവും നല്ല സമ്മാനം ഇതാണെന്ന് തന്നെയായിരുന്നു വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രേക്ഷകരും അഭിപ്രായപ്പെട്ടത്.
ഒരു സിനിമയെന്ന പോലെ രസകരമായ വിവാഹാഘോഷമായിരുന്നു നടൻ ജയറാമിന്റെയും പാർവതിയുടെയും പുത്രി മാളവികയ്ക്ക് . പാലക്കാട് നെന്മാറ സ്വദേശി നവനീത് ഗിരീഷാണ് മാളവികയ്ക്ക് വരനായി വന്നത്. ഗുരുവായൂർ ക്ഷേത്രനടയിലെ താലികെട്ടിൽ തുടങ്ങി അതിഗംഭീരമായ ആഘോഷ പരിപാടികളുമായാണ് മാളവികയുടെ വിവാഹം കഴിഞ്ഞത്. മൂന്നിടത് വിവാഹസ്വീകരണ ചടങ്ങുകൾ സംഘടിപ്പിച്ചു. ഇപ്പോഴും വിവാഹത്തിന്റെ വിശേഷങ്ങൾ ഓരോന്നും പതിയെപ്പതിയെ വരുന്നതേയുള്ളൂ. കഴിഞ്ഞ ദിവസം മകൾക്കും മരുമകനും വിവാഹ മംഗളാശംസകൾ നേർന്ന് പാർവതി പോസ്റ്റ് ചെയ്ത ചിത്രങ്ങൾ എത്തി. എന്നാൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് പോലും കിട്ടാതെ പോയ ഒന്ന് മാളവികയ്ക്ക് ലഭിച്ചിരിക്കുന്നു. മാളവികയുടെ വിവാഹത്തിന് അലങ്കാരങ്ങളും ആഘോഷങ്ങളും എല്ലാം ചെയ്യാൻ അതാതു മേഖലകളിൽ ഏറെ വൈദഗ്ധ്യമുള്ളവരെയാണ് ഏല്പിച്ചിരുന്നത്. മേക്കപ്പ് ചെയ്തത് പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് ആയിരുന്നു. ചിത്രങ്ങൾ പകർത്തിയത് സെയ്‌നുൽ ആബിദും. ഷിറീൻ ആണ് വസ്ത്രങ്ങളുടെ ഡിസൈൻ. വിവാഹ നിശ്ചയത്തിന് ഇവന്റ് മാനേജ്‌മന്റ് ചെയ്തത് നടി അപർണ ബാലമുരളിയായിരുന്നു. വിവാഹവും അപർണയാണോ നോക്കിനടത്തിയത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഇന്നത്തെ കാലത്ത് പലരും അവരുടെ വിവാഹ ഓർമ്മകൾ കയ്യിൽ കിട്ടാൻ ചിലപ്പോൾ വർഷങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്. നടി നയൻതാരക്കും ഭർത്താവ് വിഗ്നേഷ് ശിവനും അവരുടെ വിവാഹ ഡോക്യുമെന്ററി ഇനിയും ലഭ്യമായിട്ടില്ല. എന്നാൽ അക്കാര്യത്തിൽ മാളവിക ഭാഗ്യവതിയാണ്. തീർത്തും പരമ്പരാഗത ശൈലിയിലാണ് മാളവികയുടെ താലികെട്ട് ചടങ്ങ് നടന്നത്. അച്ഛന്റെ മടിയിലിരുത്തിയ മകളെ വരൻ താലികെട്ടുകയായിരുന്നു. അച്ഛൻ ജയറാമിന്റെ കുടുംബപാരമ്പര്യം അനുസരിച്ച് തമിഴ് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു മാളവികയുടെ വേഷധാരണം. നവനീതിന്റെ നാടായ പാലക്കാട് ഉൾപ്പെടെ മൂന്നിടങ്ങളിൽ വിവാഹപാർട്ടി നടന്നു. ഒട്ടനവധി താരങ്ങളുടെ സാന്നിധ്യത്താൽ സമ്പൂർണമായിരുന്നു വിവാഹം