Connect with us

ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ തമിഴക വെട്രി കഴകത്തിന്റെ പതാക ഉയരും

Uncategorized

ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ തമിഴക വെട്രി കഴകത്തിന്റെ പതാക ഉയരും

ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ തമിഴക വെട്രി കഴകത്തിന്റെ പതാക ഉയരും

നാളെ രാവിലെ 10.30 നാണ് നടൻ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കുന്നത്. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് വിജയ് പതാകയുയര്‍ത്തുക. പാര്‍ട്ടി ഗാനവും നാളത്തെ ചടങ്ങിൽ പുറത്തിറക്കുമെന്നാണ് വിവരം. മഞ്ഞ നിറത്തിലായിരിക്കും കൊടി എന്നാണ് സൂചന. തമിഴ്‌നാട്ടിൽ സമത്വത്തിന്റെ അടയാളമായാണ് മഞ്ഞ നിറത്തത്തെ കാണുന്നത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇപ്പോൾ ധരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം ടിവികെ പാർട്ടി പതാക എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇന്നലെ നടന്ന പാർട്ടിയിൽ നിന്നാണ് ചിത്രങ്ങൾ ചോർന്നതെന്നാണ് വിവരം. മഞ്ഞ നിറത്തിൽ നടുവിലായി ചുവന്ന വൃത്തത്തിൽ വിജയ്‌യുടെ ചിത്രമുള്ള പതാകയാണ് പ്രചരിക്കുന്നത്. എന്നാൽ മുഖം പതാകയിൽ ഉൾപ്പെടുത്തിയത് സമൂഹമാധ്യമത്തിൽ വിമർശനങ്ങൾക്ക് കാരണമായി. എംജിആർ പോലും പതാകയിൽ ചിത്രം ഉൾപ്പെടുത്തിയിരുന്നില്ല എന്നാണ് വിമർശനം. അതേസമയം പ്രചരിക്കുന്നത് ഔദ്യോ​ഗിക പതാകയുടെ ചിത്രമല്ലെന്നും വിവരങ്ങളുണ്ട്.

Continue Reading
You may also like...

More in Uncategorized

Trending