Malayalam
ചിലരങ്ങനെയാണ് ; ഓർമകൾ പങ്കുവെച്ച് മഞ്ജുവാരിയർ
ചിലരങ്ങനെയാണ് ; ഓർമകൾ പങ്കുവെച്ച് മഞ്ജുവാരിയർ
By
മലയാള സിനിമയിലെ മുന്നിരനായികയിലൊരാളാണ് മഞ്ജുവാര്യർ .പകരംവെക്കാനാവാത്ത നായികാ കഥാപാത്രങ്ങൾ ഒട്ടേറെ ചെയിതു , ശേഷം ഒരു ബ്രേക്കിന് ശേഷം വീണ്ടും സിനിമാലോകത്തു നിറഞ്ഞു നിൽക്കുകയാണ് താരം .നാട്ട്യ വിസ്മയമാണ് മഞ്ജുവാര്യർ . സിനിമ ലോകത്ത് മനോഹരമായ വേഷങ്ങൾ നൽകിയ ലോഹിദാസിന്റെ ഓർമകളാണ് ഇപ്പോൾ തരാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് .
മലയാള സിനിമയിലെ മഞ്ജു വാര്യരുടെ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ എടുത്തു നിരത്തുമ്പോള്‍ അതില്‍ ആദ്യ അഞ്ചില്‍ പെടുന്ന ചിത്രമാണ് കന്മദം. എ കെ ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിലെ ഭാനുവെന്ന കഥാപാത്രമായെത്തിയത് നടിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായിരുന്നു.
മഞ്ജു ആദ്യമായി നായികയായി സിനിമയിലെത്തിയതും ലോഹിതദാസ് ചിത്രമായ സല്ലാപത്തിലൂടെയായിരുന്നു. പ്രിയ സംവിധായകന്‍ മണ്‍മറഞ്ഞു പോയി ഒരു പതിറ്റാണ്ടു തികയുമ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ മനസിലേക്ക് വീണ്ടുമെത്തുകയാണെന്നു പറയുകയാണ് മഞ്ജു. ലോഹിതദാസിനെക്കുറിച്ച് ഫേസ്ബുക്കിലാണ് മഞ്ജുവിന്റെ കുറിപ്പ്.
‘ലോഹി സാര്‍ യാത്ര പറഞ്ഞു പോയെന്ന് മനസ്സ് ഇന്നും സമ്മതിച്ചു തന്നിട്ടില്ല. ചിലരങ്ങനെയാണ്. ഓര്‍മയാകുമ്പോഴും അരികിലുണ്ടാകും. പറഞ്ഞു തരാനൊരു കഥയുമായി ലോഹി സാര്‍ തൊട്ടപ്പുറത്ത് തന്നെയുണ്ടെന്നാണ് എപ്പോഴും തോന്നുക. ‘സല്ലാപം’ തൊട്ടുളള നിമിഷങ്ങള്‍ മനസിലേക്ക് ഇപ്പോള്‍ വീണ്ടുമെത്തുന്നു. കഥകളുടെ രാജാവിന്റെ സ്മരണകള്‍ക്ക് പ്രണാമം….’ മഞ്ജു വാര്യര്‍ പറയുന്നു.
manju warrier talk about lohithadas