Connect with us

ചിത്രത്തിന്റെ ലൊക്കേഷനിൽ മാളവികയുടെ പിറന്നാൾ ആഘോഷമാക്കി രാജാ സാബ് ടീം!

Malayalam

ചിത്രത്തിന്റെ ലൊക്കേഷനിൽ മാളവികയുടെ പിറന്നാൾ ആഘോഷമാക്കി രാജാ സാബ് ടീം!

ചിത്രത്തിന്റെ ലൊക്കേഷനിൽ മാളവികയുടെ പിറന്നാൾ ആഘോഷമാക്കി രാജാ സാബ് ടീം!

പട്ടംപോലെ എന്ന സിനിമയിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് നടിയും മോഡലുമായ മാളവിക മോഹനന്‍. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുള്ള മാളവികയുടെ യാത്രകളും വ്യത്യസ്തമാണ്. ലോകത്തിലെ അപൂര്‍വമായ ഇടങ്ങളിലേക്ക് സഞ്ചരിച്ച് ആരാധകരെ വിസ്മയിപ്പിക്കാറുണ്ട് മാളവിക. ഇപ്പോഴിതാ മാളവിക മോഹനന്റെ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് ദ രാജാ സാബ് ടീം. പ്രഭാസ് നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ മാളവികയുടെ പിറന്നാൾ ആഘോഷം പ്രഭാസും മാളവികയും ആദ്യമായാണ് നായകനും നായികുമായി എത്തുന്നത്.

മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്ദ രാജാസാബ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആദ്യ ഗ്ലിംപ്സ് വീഡിയോ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. നാൽപ്പതു ശതമാനം ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂൾ ആണ് ഇപ്പോൾ ആരംഭിച്ചത്. അടുത്ത വർഷം ഏപ്രിൽ 10ന് റിലീസ് ചെയ്യും.

More in Malayalam

Trending

Recent

To Top