ചായ വെള്ളം ചേർക്കാതെ പാൽ തിളപ്പിച്ച് വറ്റിച്ച് അതിൽ തേയില ഇട്ടാണ് തയ്യാറാക്കുന്നത്… സുരേഷേട്ടന് ഏറെ ഇഷ്ടമുള്ള വിഭവം തുറന്നു പറഞ്ഞു രാധിക
Published on
കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടമുള്ള വിഭവം. മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം.” തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഭാര്യ രാധിക പറഞ്ഞു.’ നോൺവെജും ഇഷ്ടമാണ്. ചായ വെള്ളം ചേർക്കാതെ പാൽ തിളപ്പിച്ച് വറ്റിച്ച് അതിൽ തേയില ഇട്ടാണ് തയ്യാറാക്കുന്നത്. സിനിമയോടുള്ള താത്പര്യം പാട്ടിനോടുമുണ്ട്. ഒഴിവുവേളകളിൽ പാട്ട് പാടാനും കേൾക്കാനുമായി സമയം കണ്ടെത്തും.’
ആദ്യകാല നടി ആറന്മുള പൊന്നമ്മയുടെ പേരക്കുട്ടിയാണ് രാധിക. കുടുംബം തിരുവനന്തപുരം ശാസ്തമംഗലത്താണ്. പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ നെട്ടിശ്ശേരിയിലാണ് സുരേഷ്‌ഗോപി. മക്കളായ ഗോകുലും മാധവും അഭിനേതാക്കളാണ്. മകൾ ഭാഗ്യ എം.ബി.എ പാസായി വിദേശപഠനത്തിനൊരുങ്ങുന്നു. ഇളയമകൾ ഭാവ്‌നി(വിദ്യാർത്ഥിനി). മരുമകൻ: ശ്രേയസ് മോഹൻ.
Continue Reading
You may also like...
Related Topics:radhika, Suresh Gopi
