Malayalam
ഗ്ലാമർ ചിത്രങ്ങളുമായി കനിഹ! ബീച്ച് ലുക്കിലെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഗ്ലാമർ ചിത്രങ്ങളുമായി കനിഹ! ബീച്ച് ലുക്കിലെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Published on
അന്യഭാഷയിൽ നിന്നെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ നായികയാണ് കനിഹ. ഭാഗ്യദേവത, പഴശ്ശിരാജ, ക്രിസ്ത്യൻ ബ്രദേഴ്‌സ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. തമിഴ്നാട്ടുകാരിയാണെങ്കിലും കനിഹയ്ക്ക് ഏറ്റവും മികച്ച അവസരങ്ങൾ ലഭിച്ചത് മലയാളത്തിലാണ്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകളുടെ നായികയാവാൻ കനിഹയ്ക്ക് കഴിഞ്ഞു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും സാന്നിധ്യമറിയിക്കാൻ കനിഹയ്ക്കായി. ഇപ്പോഴിതാ നടിയുടെ ഗ്ലാമർ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കൂട്ടുകാരുമൊത്ത് അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ബീച്ച് ലുക്കിലുള്ള കനിഹയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
Continue Reading
You may also like...
Related Topics:Kaniha
