Social Media
ഗ്രീൻ കളർ തീമിൽ ഒരുക്കിയ ദിയയുടെ സംഗീത് ചടങ്ങ്! കുടുംബത്തിലെ എല്ലാവരും ഞെട്ടിച്ചു! വികാരഭരിതമായ പ്രകടനവുമായി സിന്ധു കൃഷ്ണ
ഗ്രീൻ കളർ തീമിൽ ഒരുക്കിയ ദിയയുടെ സംഗീത് ചടങ്ങ്! കുടുംബത്തിലെ എല്ലാവരും ഞെട്ടിച്ചു! വികാരഭരിതമായ പ്രകടനവുമായി സിന്ധു കൃഷ്ണ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിൻേത്. ഭാര്യ സിന്ധുവും തന്റെ നാല് മക്കളുമായി സന്തോഷകരമായ ജീവിതം നയിക്കുന്ന കിഷോർ, സോഷ്യൽ മീഡിയയിൽ സജീവമാണ്. കൃഷ്ണ കുമാർ മാത്രമല്ല. എല്ലാം കുടുംബാംഗങ്ങളും. ഇവരുടെ വീഡിയോകളും സന്തോഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. എല്ലാവരും സിനിമയും മോഡലിംഗും മറ്റുമായി അവരവരുടെ കരിയറുമായി തിരക്കിലാണ്. എന്നാൽ ദിയ കൃഷ്ണയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയയ്ക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അതുകൊണ്ട് തന്നെ താരവിവാഹം വലിയ വാര്‍ത്തയാവുകയും ചെയ്തു. അതേ സമയം ദിയയെക്കാളും വിവാഹത്തില്‍ തിളങ്ങിയത് സഹോദരിമാരാണെന്നാണ് പൊതുവേയുള്ള കമന്റ്. എന്നാലിപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി നടത്തിയ സംഗീതിന് കുടുംബത്തിലെ എല്ലാവരും നൃത്തം ചെയ്യുന്ന വീഡിയോ വൈറലായി മാറിയിരുന്നു. ഗ്രീൻ കളർ തീമിൽ ഒരുക്കിയ ദിയയുടെ സംഗീത് ചടങ്ങിൽ ബോളിവുഡ് നമ്പറിനായിരുന്നു സഹോദരിമാർക്കും അമ്മയ്ക്കും ഒപ്പം അഹാന ചുവടു വച്ചത്.
കൽ ഹോ ന ഹോ എന്ന ചിത്രത്തിലെ പ്രശസ്തമായ മാഹി വേ എന്ന ഗാനത്തിന് ആദ്യം വേദിയിലെത്തിയത് അഹാനയും ദിയയും ഇഷാനിയും ഹൻസികയുമായിരുന്നു. പിന്നീട് അമ്മ സിന്ധു കൃഷ്ണയും ചുവടുകളുമായി വേദിയിലെത്തി. വളരെ വികാരഭരിതമായ പ്രകടനമായിരുന്നു എന്നാണ് ആരാധകരുടെ കമന്റ്. അമ്മ സിന്ധു കൃഷ്ണ എല്ലാവരെയും കരയിപ്പിച്ചു കളഞ്ഞല്ലോ എന്നാണ് വിഡിയോയ്ക്കു താഴെ വന്ന മറ്റൊരു കമന്റ്. കഴിഞ്ഞ ദിവസമായിരുന്നു ദിയ കൃഷ്ണയും അശ്വിൻ ഗണേഷുമായുള്ള വിവാഹം. തിരുവനന്തപുരത്ത് വച്ചു നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തിരുനെൽവേലി സ്വദേശിയും സോഫ്ട്‍വെയർ എൻജിനീയറുമായ അശ്വിൻ ഗേണേഷിനെയാണ് ദിയ വിവാഹം ചെയ്തത്.
കഴിഞ്ഞ രണ്ട് ദിവസമായി ദിയ-അശ്വിൻ വിവാഹത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽമീഡിയ മുഴുവൻ നിറയുന്നത്. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിന്റെ ഗാർഡൺ ഏരിയയിൽ ഒരുക്കിയ കതിർമണ്ഡപത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ദിയ. സോഷ്യൽമീഡിയയിൽ സജീവമായ ദിയ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ വ്ലോഗായും പങ്കുവെച്ചിരുന്നു.