Movies
‘ഗോട്ട്’ ക്ലെെമാക്സ് തിരുവനന്തപുരത്ത്!! ക്ലെെമാക്സ് രംഗത്തിൽ മൂവായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കും..
‘ഗോട്ട്’ ക്ലെെമാക്സ് തിരുവനന്തപുരത്ത്!! ക്ലെെമാക്സ് രംഗത്തിൽ മൂവായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കും..

ഒരിടവേളയ്ക്ക് ശേഷം തമിഴ് നടൻ വിജയ് സിനിമ ചിത്രീകരണത്തിനായി കേരളത്തിലെത്തുന്നു. വെങ്കട് പ്രഭു ഒരുക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'(ഗോട്ട്) എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനാണ് താരം എത്തുന്നത്. കേരളത്തിൽ മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിൽ ചിത്രീകരണം നടക്കുമെന്നാണ് വിവരങ്ങൾ. ചിത്രത്തിൻ്റെ ക്ലെെമാക്സ് രംഗങ്ങൾ തിരുവനന്തപുരത്ത് വെച്ച് ചിത്രീകരിക്കും. ഗ്രീൻഫീൽഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ ചിത്രീകരണമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കയിൽ ചിത്രീകരിക്കാനിരുന്ന രംഗങ്ങളാണ് തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്. ക്ലെെമാക്സ് രംഗത്തിൽ മൂവായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കുമെന്നാണ് സൂചന. മാർച്ച് 18-നാണ് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നത്. വിജയ് 18-ന് തന്നെ എത്തും. തിരുവനന്തപുരത്ത് ആദ്യമായി ചിത്രീകരിക്കുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.
ആക്ഷന്‍ ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച അഭിപ്രായം നേടിയ കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന...
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും ഒക്കെ സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക്...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
അങ്കിളേ….. നമ്മൾ ഏതു സിനിമയാണ് കാണാൻ പോകുന്നത് ? കുട്ടിയുടെ ആ ചോദ്യത്തിനു മുന്നിൽ മനസ്സിലാകുന്നത് നിഷ്ക്കളങ്കതയുടെ , ആത്മബന്ധത്തിൻ്റെ സ്വരമാണ്....
ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാന്. 2025ല്‍ ബോക്സ് ഓഫീസില്‍ ഏറ്റവും മികച്ച കളക്ഷനാണ്...