Malayalam
ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ ഞങ്ങൾ പുതിയ ജീവിതത്തിന് തുടക്കം കുറിച്ചു, ചിത്രങ്ങളും വീഡിയോയും പങ്കുവച്ച് ദുർഗ വിശ്വനാഥ്
ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ ഞങ്ങൾ പുതിയ ജീവിതത്തിന് തുടക്കം കുറിച്ചു, ചിത്രങ്ങളും വീഡിയോയും പങ്കുവച്ച് ദുർഗ വിശ്വനാഥ്
കഴിഞ്ഞ ദിവസമായിരുന്നു ഗായിക ദുർഗ വിശ്വനാഥിന്റെ വിവാഹം. ഇപ്പോഴിതാ തന്റെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുകയാണ് ഗായിക. വിവാഹശേഷം വേദിയിൽ മകളെ ചേർത്തുപിടിച്ച് നിൽക്കുന്ന ദുർഗയെ ദൃശ്യങ്ങളിൽ കാണാം. ‘ഗുരുപരമ്പരയുടെയും ബന്ധുജനങ്ങളുടെയും അനുഗ്രഹത്താൽ ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ ഞങ്ങൾ പുതിയ ജീവിതത്തിന് തുടക്കം കുറിച്ചു. അനുഗ്രഹാശിസുകൾക്ക് ഏവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ‘, എന്ന അടിക്കുറിപ്പോടെയാണ് ദുർഗ ചിത്രങ്ങൾ പങ്കുവച്ചത്. നിരവധിപേരാണ് ദുർഗയ്‌ക്കും വരൻ ഋജുവിനും വിവാഹ മംഗളാശംസകൾ അറിയിച്ചുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വ്യാഴാഴ്‌ച പുലർച്ചെ ആയിരുന്നു ദുർഗയും ഋജുവും വിവാഹിതരായത്. കണ്ണൂർ സ്വദേശിയായ ഋജു ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ കൂടിയാണ്. റിയാലിറ്റി ഷോ വേദിയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയും പ്രിയങ്കരിയുമായി മാറിയ ദുർഗയുടെ രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തിൽ ഒരു മകളുണ്ട്. പിന്നണിഗാനരംഗത്ത് സജീവമായ ദുർഗ നിരവധി സ്റ്റേജ് ഷോകളും ചെയ്യുന്ന തിരക്കേറിയ ഗായികയാണ്.
വർഷങ്ങൾക്ക് മുമ്പായിരുന്നു ദുർഗയുടെ ആദ്യ വിവാഹം. ബിസിനസ്മാന്‍ ഡെന്നിസാണ് ദുര്‍ഗയെ വിവാഹം ചെയ്തത്. ഡെന്നിസ് ക്രിസ്ത്യനായതുകൊണ്ട് തന്നെ ഇരു മതാചാരപ്രകാരവും അന്ന് വിവാഹ ചടങ്ങുകൾ നടന്നിരുന്നു. ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു തന്റേതെന്ന് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ ദുർഗ വിശ്വനാഥ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ ബന്ധത്തിൽ ദുർഗയ്ക്ക് ഒരു മകളുമുണ്ട്. മിന്നുവെന്നാണ് മകളെ ദുർഗ വിളിക്കാറുള്ളത്. ഗായികയെ പോലെ തന്നെ ഒരു കൊച്ചു ഗായികയാണ് മകളും. കഴിഞ്ഞ കുറച്ച് വര്‍ഷത്തോളമായി ആദ്യ ഭർത്താവും ദുർഗയും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. എന്നാൽ ഇതുവരെയും തന്റെ വിവാഹ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് ദുർഗ എവിടെയും വെളിപ്പെടുത്തിയിട്ടില്ല. അതുപോലെ പ്രചോദനവും ആത്മവിശ്വാസവും നിറഞ്ഞ വാക്കുകൾ ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ ദുർഗ കുറിക്കാറുണ്ട്. വേറിട്ട ശബ്ദമികവ് കൊണ്ട് മലയാളി മനസുകള്‍ കീഴടക്കിയ ഗായിക യുസി കോളേജ് ആലുവയില്‍ നിന്ന് എംംസിഎ പഠനം പൂര്‍ത്തിയാക്കിയിരുന്നു. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം ചെയ്തിട്ടുണ്ട്. ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനിന്ന ദുര്‍ഗ അടുത്ത കാലത്താണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും എത്തി തുടങ്ങിയത്. മമ്മൂട്ടി ചിത്രം പരുന്തിലാണ് ആദ്യമായി ദുർഗ പിന്നണി പാടിയത്.
മലയാള സിനിമ ഇൻഡസ്ട്രിയുടെ ഇപ്പോഴത്തെ ഒരവസ്ഥയിൽ ഒരു പടത്തിൽ പാടിയെന്ന് നമുക്ക് മുന്നേ പറയാൻ ആകില്ലെന്നും ഒരു പടം ഇറങ്ങി ആ പാട്ട് അതിലുണ്ടെന്ന് ബോധ്യമായെങ്കിൽ മാത്രമേ നമുക്ക് അത് പറയാൻ കഴിയൂവെന്നും ദുർഗ പറഞ്ഞത് വൈറലായിരുന്നു. നിരവധി പേർ പുതിയ ഒരു ദാമ്പത്യ ജീവിതത്തിലേക്ക് കടന്ന ദുർഗയ്ക്ക് ആശംസകളുമായി എത്തി.