Uncategorized
‘ഗില്ലി’യുടെ വിജയത്തിന് പിന്നാലെ ‘പോക്കിരി’! തിയറ്റർ ഇളക്കി മറിക്കാൻ ജൂണിൽ റീ-റിലീസ്
‘ഗില്ലി’യുടെ വിജയത്തിന് പിന്നാലെ ‘പോക്കിരി’! തിയറ്റർ ഇളക്കി മറിക്കാൻ ജൂണിൽ റീ-റിലീസ്
Published on
വിജയ് നായകനായി എത്തിയ ഗില്ലി സിനിമയ്ക്ക് ശേഷം വിജയ്, അസിൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘പോക്കിരി’ ജൂൺ 21ന് വർണ്ണച്ചിത്ര റിലീസ് വീണ്ടും പ്രദർശനത്തിനെത്തിക്കുന്നു.
കനകരത്ന മൂവീസിന്റെ ബാനറിൽ എസ്. സത്യരാമമൂർത്തി നിർമ്മിച്ച് 2007-ൽ റിലീസായ ‘പോക്കിരി’ ഇപ്പോൾ ആധുനിക സാങ്കേതിക ഡിജിറ്റൽ മികവോടെ 4K ഡോൾബി അറ്റ്മോസിലാണ് അവതരിപ്പിക്കുന്നത്. പുരി ജഗന്നാഥ് കഥയും തിരക്കഥയുമെഴുതിയ ചിത്രത്തിന്റെ സംഭാഷണം വി. പ്രഭാകറിന്റേതാണ്. ഛായാഗ്രഹണം- നീരവ് ഷാ, എഡിറ്റർ- ശ്രീകർ പ്രസാദ്, സംഗീതം- മണി ശർമ്മ, സ്റ്റിൽസ്- ചിത്രാസ്, ഡിസൈൻ- ഗോപൻ, പി.ആർ.ഒ.-എ.എസ്. ദിനേശ്.
Continue Reading
You may also like...
Related Topics:Vijay