ഗബ്രിയുടെ ഫോട്ടോ വലിച്ച് കീറി, മാല വലിച്ച് പൊട്ടിച്ചു. ഉപ്പയുടെ പ്ലാൻ മറ്റൊന്ന്.. പിന്നിൽ കളിച്ച് കാമുകൻ; ബിഗ്‌ബോസ് വീട്ടിൽ നാടകീയ സംഭവങ്ങൾ.
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങള്‍ വരുന്ന വീക്കായിരുന്നു. അതുകൊണ്ടു തന്നെ രണ്ടു ദിവസം ലാലേട്ടനും എത്തിയില്ല. അവസാനം എത്തിയത് ജാസ്മിന്റേയും റസ്മിന്റേയും വീട്ടുകാരായിരുന്നു. ജാസ്മിന്റെ ഉപ്പയും ഉമ്മയുമാണ് വീട്ടിലേക്ക് എത്തിയത്. രാവിലെ മോർണിങ് ടാസ്കിന് ഇടയിലാണ് ഇവരുടെ വരവ്. മകള്‍ക്കായി ചില പ്രത്യേക സമ്മാനങ്ങളും ഇരുവരും കൊണ്ടു വന്നിരുന്നു. ടെഡി ബിയറും ഒരു സ്വർണ മാലയുമായിരുന്നു ആ സമ്മാനം. പുറത്ത് വെച്ച് തന്നെ ഉമ്മ ജാസ്മിനെ പുതിയ സ്വർണമാല ധരിപ്പിച്ചു.
തിരിച്ച് വരുന്നത് വരെ ഈ മാലയായിരിക്കണം നിന്റെ കഴുത്തില്‍ ഉണ്ടായിരിക്കേണ്ടതെന്നും ഉപ്പ പറയുന്നുണ്ട്. പിന്നിട് റൂമില്‍ വെച്ചാണ് അതിലും നാടകീയ കാര്യങ്ങള്‍ നടക്കുന്നത്. പുതിയ മാല കിട്ടിയ സ്ഥിതിക്ക് പഴയ മാല വേണ്ടെന്നും പറഞ്ഞ് ഉപ്പ ജാസ്മിന്റെ കഴുത്തിലുണ്ടായിരുന്ന മുത്ത് മാല ഊരി വാങ്ങുന്നു. ജാസ്മിന്‍ എതിർത്തെങ്കിലും ഉപ്പ നിർബന്ധിച്ച് അത് അഴിപ്പിച്ച് വാങ്ങുകയായിരുന്നു. ജയിലില്‍ വെച്ച് ഗബ്രി ജാസ്മിനായി ഉണ്ടാക്കി നല്‍കിയതായിരുന്നു ആ മാലയെന്നതാണ് ശ്രദ്ധേയം. ഇതിന് പിന്നാലെ ഗബ്രിയുടെ ഫോട്ടോയിലാണ് ഉപ്പ കൈവെക്കുന്നത്. ജാസ്മിന്‍ തന്റെ ബെഡ്ഡിന് സമീപത്തായി വെച്ച ഗബ്രിയുടെ പടം ഉപ്പ എടുത്തുമാറ്റുകയും ചെയ്യുന്നു. ഇതോടെ വലിയ രീതിയില്‍ തകർന്ന് പോയ ജാസ്മിന്‍ ഉമ്മക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഗബ്രിയുടെ ഫോട്ടോ ജാസ്മിന്റെ ഉപ്പ കീറിക്കളഞ്ഞെന്ന രീതിയിലുള്ള പ്രചരണങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയിട്ടുണ്ട്.
എന്നാൽ ജാസ്മിൻ സൂക്ഷിച്ച് ഗബ്രിയുടെ ഓർമ്മകൾ എല്ലാം ബിഗ്‌ബോസിനി ഏൽപ്പിക്കുകയായിരുന്നു ജാസ്മിന്റെ ഉപ്പ. ഹേറ്റേഴ്‌സ് എല്ലാം ജാഫർ ഇക്ക ഫാൻസ് ആയി മാറിയിരിക്കുന്നു. ഏതൊരു അപ്പൻ ചെയ്യുന്ന പോലെയേ ഇക്കയും ചെയ്തിട്ടുള്ളു. പിന്നെ ഇക്കക്കു എതിരെ നേരത്തെ തയ്യാർ ആക്കി വച്ചിരുന്ന കോപ്പി പേസ്റ്റ് കമന്റ് ഒന്നും ഉപയോഗിക്കാൻ പറ്റാത്തതിന്റെ ബുദ്ധിമുട്ട് ഒരു വശത്ത്. ഇതെല്ലാം കഴിഞ്ഞു ജാസ്മിൻ കുറച്ചു കൂടി പോസിറ്റീവ് ആകുമോ എന്നാ ടെൻഷൻ മറുവശത്ത്എന്തായാലും മറ്റു പിആറുകള്‍ക്ക് നല്ലൊരു കുരുപൊട്ടൽ ദിനം ആശംസിക്കുന്നു’ എന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ജാസ്മിന്റെ ഉപ്പ ചെയ്തത് ഏറ്റവും നല്ല കാര്യം. മകള്‍ കാരണം പുറത്ത് അത്രയധികം വിമർശനം കേള്‍ക്കേണ്ടി വന്ന വ്യക്തിയാണ് അദ്ദേഹം. അതിന് ബിഗ് ബോസിന് അകത്ത് തന്നെ ഒരു തീരുമാനം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം എന്തായാലും വന്നത്. അത് ഏതായാലും നന്നായി എന്നതരത്തിലും ആളുകള്‍ പ്രതികരിക്കുന്നുണ്ട്.