ക്രിസ്ത്യാനികൾ പൊങ്കാലയിടുമോ? ആഗ്രഹങ്ങൾ സഫലമാക്കാനുള്ള പൊങ്കാല.. സുനിലിൽ നിന്നും ഡിവോഴ്സാണോ ഉദ്ദേശിക്കുന്നത്? മഞ്ജുവിന്റെ ആദ്യപൊങ്കാല ഏറ്റെടുത്ത് സോഷ്യൽമീഡിയ
കഴിഞ്ഞദിവസം ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനെത്തിയവരിൽ സിനിമാ-സീരിയൽ താരം മഞ്ജു പത്രോസുമുണ്ടായിരുന്നു. മഞ്ജുവിന്റെ ആദ്യത്തെ പൊങ്കാലയായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി അമ്മയ്ക്ക് മഞ്ജു പൊങ്കാല അർപ്പിക്കുന്നത്. പൊങ്കാല ഇട്ടതിന്റെ ചിത്രങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു മഞ്ജു പത്രോസ്. ദേവി മഹാമായേ… ആറ്റുകാലമ്മക്ക് എന്റെ ആദ്യ പൊങ്കാല എന്ന തലക്കെട്ടോടെയാണ് മഞ്ജു പത്രോസ് ആദ്യമായി ആറ്റുകാൽ പൊങ്കാല അർപ്പിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടത്. സെറ്റ് സാരിയുടത്ത് മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയായാണ് മഞ്ജു ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയത്. പൊങ്കാല ഇടുന്ന ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കിട്ടതോടെ നിരവധി പേർ ആശംസകളുമായി എത്തി.
കമന്റിട്ടവരിൽ ചിലരുടെ സംശയം ക്രിസ്ത്യാനികൾ പൊങ്കാലയിടുമോ എന്നതായിരുന്നു. ആദ്യത്തെ പൊങ്കാലയെന്ന് തലക്കെട്ട് നൽകിയിരുന്നതിനാൽ ഇത്രയും നാൾ കേരളത്തിൽ അല്ലായിരുന്നുവോ എന്നാണ് മറ്റ് ചിലർ മഞ്ജുവിനെ പരിഹസിച്ച് ചോദിച്ചത്. ആഗ്രഹങ്ങൾ സഫലമാക്കാനുള്ള പൊങ്കാല എന്നാണല്ലോ കണ്ടത്… സുനിലിൽ നിന്നും ഡിവോഴ്സാണോ ഉദ്ദേശിക്കുന്നത്. മീഡിയയിൽ കാണുന്നതുകൊണ്ട് ചോദിച്ചതാണ് എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. ആരാധകർക്ക് വേണ്ടി തലേദിവസം ഒരു പോസ്റ്റ് ഇടാമായിരുന്നു, ഇതിൽ എന്തെങ്കിലും സമാധാനം കണ്ടെത്തുന്നുണ്ടെങ്കിൽ നല്ലത്. ഒരു പരീക്ഷണമാകരുത് എന്നിങ്ങനെയും കമന്റുകളുണ്ട്. മഞ്ജു പക്ഷെ ഒന്നിനോടും പ്രതികരിച്ചിട്ടില്ല.