News
കോടികൾ വാരിക്കൂട്ടി ‘ഭ്രമയുഗം’ !! ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്
കോടികൾ വാരിക്കൂട്ടി ‘ഭ്രമയുഗം’ !! ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്
വരവറിയിച്ചത് മുതൽ ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ചിത്രമാണ് ‘ഭ്രമയുഗം’. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒടിടിയിലെത്തുന്ന മലയാള ചിത്രങ്ങള്‍ക്ക് റിലീസിന്‍റെ ആദ്യ ദിനം തന്നെ മറുഭാഷാ പ്രേക്ഷകരില്‍ നിന്ന് സോഷ്യല്‍ മീഡിയ റിവ്യൂസ് ലഭിക്കാറുണ്ടെങ്കിലും തിയട്രിക്കല്‍ റിലീസ് ചിത്രങ്ങള്‍ക്ക് അങ്ങനെയുണ്ടാവാറില്ല. അവിടെയാണ് ഭ്രമയുഗം വ്യത്യസ്തമാവുന്നത്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിക്കപ്പെട്ട, മമ്മൂട്ടി നായകനാവുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം എന്ന യുഎസ്‍പി മലയാളികളുടേത് മാത്രമല്ല, മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയ ഘടകമാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ത്തന്നെ എത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ റിലീസിന് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. സമീപകാലത്ത് കഥാപാത്രങ്ങളുടെ വേറിട്ട തെരഞ്ഞെടുപ്പുകളിലൂടെ തുടര്‍ച്ചയായി ഞെട്ടിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ സാന്നിധ്യമാണ് മലയാളികളല്ലാത്ത പ്രേക്ഷകരിലും ഈ ചിത്രത്തിന് താല്‍പര്യമുയര്‍ത്തിയ ഘടകം.
റിലീസ് ദിനത്തില്‍ തന്നെ തമിഴ്, തെലുങ്ക് പ്രേക്ഷകരില്‍ നിന്ന് ഭ്രമയുഗത്തിന് കാര്യമായ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ കര്‍ണാടകത്തില്‍ നിന്ന് ചിത്രം ആദ്യദിനം നേടിയ കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്. 42 ലക്ഷമാണ് റിലീസ് ദിനത്തില്‍ ചിത്രം കര്‍ണാടകത്തില്‍ നിന്ന് നേടിയിരിക്കുന്നതെന്ന് അവിടുത്തെ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ കര്‍ണാടക ടാക്കീസ് അറിയിക്കുന്നു. മമ്മൂട്ടിയുടെ കര്‍ണാടകത്തിലെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് ഇത്. ഈ വര്‍ഷം ഒരു മലയാള സിനിമ നേടുന്ന രണ്ടാമത്തെ മികച്ച ഓപണിംഗും. മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബനാണ് ഒന്നാം സ്ഥാനത്ത്. അതേസമയം മറുഭാഷാ പ്രേക്ഷകരില്‍ നിന്ന് ഉയര്‍ന്നിട്ടുള്ള പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി അവിടങ്ങളിലെ ബോക്സ് ഓഫീസില്‍ എത്രത്തോളം പ്രതിഫലിക്കുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
അതേസമയം ഭ്രമയുഗം ആഗോളതലത്തില്‍ ബോക്സ് ഓഫീസിൽ ആറ് കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 3.5 കോടി രൂപ സ്വന്തമാക്കി. മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബന് ആഗോളതലത്തില്‍ 5.85 കോടി രൂപയാണ് ആദ്യ ദിവസം നേടാനായത്. ഭ്രമയുഗം വ്യത്യസ്‍ത സ്വഭാവത്തിൽ വന്ന സിനിമയായിട്ടും ആഗോള ബോക്സ് ഓഫീസില്‍ ആറ് കോടി രൂപയില്‍ അധികം നേടിയത് ചിത്രത്തിന് ലഭിച്ച അംഗീകാരമായിട്ടാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.