Malayalam
കോടികളുടെ ആഢംബര വസതി! ഡിഫൻഡർ, പോർഷെ, റേഞ്ച് റോവർ തുടങ്ങി നിരവധി ആഡംബര കാറുകൾ.. യഥാർത്ഥ ജീവിതത്തിൽ രാജാവും രാജ്ഞിയുമായി നസ്രിയയും ഫഹദും
കോടികളുടെ ആഢംബര വസതി! ഡിഫൻഡർ, പോർഷെ, റേഞ്ച് റോവർ തുടങ്ങി നിരവധി ആഡംബര കാറുകൾ.. യഥാർത്ഥ ജീവിതത്തിൽ രാജാവും രാജ്ഞിയുമായി നസ്രിയയും ഫഹദും
മലയാളികളുടെ ഇഷ്ടതാരമാണ് നസ്രിയ നസീം. മഞ്ച് സ്റ്റാർ സിങർ, അവാർഡ് നിശകൾ എന്നിവയുമായി തിളങ്ങി നിൽക്കുമ്പോഴാണ് നസ്രിയയ്ക്ക് മാഡ് ഡാഡിലെ നായിക വേഷം ലഭിച്ചത്. സിനിമ സമ്മിശ്രപ്രതികരണമാണ് നേടിയതെങ്കിലും നസ്രിയയ്ക്ക് ലൈം ലൈറ്റിൽ കൂടുതൽ ശോഭിക്കാനുള്ള അവസരങ്ങളാണ് തെളിഞ്ഞ് വന്നത്. ഇരുപത്തിയൊമ്പതുകാരിയായ നസ്രിയ നടൻ ഫഹദ് ഫാസിലെ പ്രണയിച്ച് വിവാഹം ചെയ്തതോടെ ഏറെനാൾ സിനിമയിൽ നിന്നും വിട്ടുനിന്നു. വിവാഹിതരായ മറ്റുള്ള നടിമാരെ പോലെ നസ്രിയയും കുടുംബജീവിതവുമായി ഒതുങ്ങി കൂടുമെന്ന് ഓർത്ത് ആരാധകരും സങ്കടത്തിലായിരുന്നു. പക്ഷെ നസ്രിയ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോൻ സിനിമ കൂടെയിലൂടെ സിനിമയിലേക്ക് തിരികെ എത്തി.
ഇന്ന് മലയാളത്തിലുള്ള ഏറ്റവും സമ്പന്നമായ താരജോഡികളിൽ നസ്രിയയും ഫഹദ് ഫാസിലും മുൻനിരയിൽ തന്നെയുണ്ട്. ഫഹദ് ഫാസിൽ-നസ്രിയ ജോഡിയുടെ സ്വത്ത് വിവരങ്ങളാണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത്. സിനിമാ കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു ഫഹദുമായുള്ള നസ്രിയയുടെ വിവാഹം. ഇരുവരും തമ്മിൽ പന്ത്രണ്ട് വയസിന്റെ വ്യത്യാസമുണ്ട്. ബാംഗ്ലൂർ ഡെയ്സ് ഷൂട്ടിങ് സമയത്ത് ഫഹദിനോട് വിവാഹം കഴിക്കാൻ പറ്റുമോയെന്ന് നസ്രിയ അങ്ങോട്ട് പോയി ചോദിച്ചതാണ്. ചിത്രത്തിൽ ദാസും ദിവ്യയുമായി ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഫഹദുമായുള്ള നസ്രിയയുടെ വിവാഹം നടന്നശേഷം കുറ്റപ്പെടുത്തലുകൾ ഏറെയും കേൾക്കേണ്ടി വന്നത് നസ്രിയയ്ക്കാണ്. സിനിമാ കുടുംബത്തിലെ അംഗമായതുകൊണ്ടാണ് ഫഹദിന്റെ പ്രായം പോലും വിഷയമാക്കാതെ നസ്രിയ വിവാഹത്തിന് ഒരുങ്ങിയത് എന്നായിരുന്നു നസ്രിയയ്ക്ക് നേരെ ഒരു വിഭാഗം ഉയർത്തി കാണിച്ച കുറ്റപ്പെടുത്തലുകൾ. പക്ഷെ നസ്രിയ അതൊന്നും കാര്യമായി എടുക്കാതെ സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്.
ഒരു ചിത്രത്തിന് മൂന്ന് മുതൽ നാല് കോടി രൂപ വരെയാണ് നസ്രിയ ഇപ്പോൾ പ്രതിഫലം വാങ്ങുന്നത്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ തിരക്കുള്ള നടനാണ് ഫഹദ് എന്നതുകൊണ്ട് തന്നെ അദ്ദേഹം 10 കോടി രൂപ വരെ പ്രതിഫലം വാങ്ങാറുണ്ടെന്നാണ് റിപ്പോർട്ട്. ദമ്പതികൾക്ക് കൊച്ചിയിൽ വലിയ ആഢംബര വസതി സ്വന്തമായുണ്ട്. ഇതിന് കോടികൾ വിലമതിക്കുമെന്നാണ് സൂചന. അതുപോലെ രണ്ടുപേർക്കും കാറുകളോട് കമ്പമുണ്ട്. ഡിഫൻഡർ, പോർഷെ, റേഞ്ച് റോവർ തുടങ്ങി നിരവധി ആഡംബര കാറുകൾ താരദമ്പതികളുടെ പക്കലുണ്ട്. യഥാർത്ഥ ജീവിതത്തിൽ രാജാവും രാജ്ഞിയുമായി ജീവിക്കുന്ന താരജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും. ആസ്തി 40 കോടിയിലേറെ വരുമെന്നാണ് സൂചന.