Malayalam
കൊച്ചിയിലെ അമൃത ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം മോഹൻലാൽ വീട്ടിലേക്കു മടങ്ങി! അണുബാധ മാത്രമല്ല, നടന് ബാധിച്ചത് മറ്റൊരു രോഗം
കൊച്ചിയിലെ അമൃത ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം മോഹൻലാൽ വീട്ടിലേക്കു മടങ്ങി! അണുബാധ മാത്രമല്ല, നടന് ബാധിച്ചത് മറ്റൊരു രോഗം
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ചില ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ വിവരം ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കടുത്ത പനിയും ശ്വസന സംബന്ധമായ പ്രശ്നങ്ങളെയും തുടർന്നാണ് മോഹൻലാൽ ചികിത്സ തേടിയത്. മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വന്നതോടെഅതിൽ മ്യാൽജിയ എന്ന അസുഖത്തെ കുറിച്ചും പറയുന്നുണ്ട്. എന്താണ് മോഹൻലാലിനെ ബാധിച്ച മ്യാൽജിയ? എന്താണ് രോഗലക്ഷണങ്ങൾ? പേശികളിൽ അനുഭവപ്പെടുന്ന വേദനയെ സൂചിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പദമാണ് മ്യാൽജിയ.
ശ്വസന വ്യവസ്ഥയുടെ ഭാഗമായ മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയിലെ അണുബാധ, അല്ലെങ്കിൽ കായികാധ്വാനവുമായി ബന്ധപ്പെട്ട പേശി വേദന എന്നിവയുടെ അനന്തരഫലമായിരിക്കാം മ്യാൽജിയ. പരിക്കുകൾ, സമ്മർദ്ദം, അലർജികൾ, രോഗങ്ങൾ, മരുന്നുകളോടോ വാക്സിനേഷനോടോ ഉള്ള പ്രതികരണം മ്യാൽജിയയ്ക്ക് കാരണമാകാം. അണുബാധ മൂലമാണെങ്കിൽ മ്യാൽജിയ പനിയോ വിറയലോ ഉണ്ടാക്കും. സന്ധി വേദന, അല്ലെങ്കിൽ കടുത്ത ക്ഷീണം പോലുള്ള ലക്ഷണങ്ങൾക്കും ഇത് കാരണമാകും. വേദന കാരണം, വിഷാദം, അമിത ക്ഷീണം എന്നിവ സാധാരണയായി അനുഭവപ്പെടുന്ന ലക്ഷണങ്ങളാണ്. വ്യായാമം പോലെയുള്ള കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളിൽ മ്യാൽജിയ കണ്ടുവരുന്നുണ്ട്.
അതേസമയം കൊച്ചിയിലെ അമൃത ആശുപത്രിയിലെ പരിശോധനകൾക്കു ശേഷം മോഹൻലാൽ വീട്ടിലേക്കു മടങ്ങി. ഇപ്പോൾ പൂർണ്ണ വിശ്രമത്തിലാണ്. ആശുപത്രി അധികൃതരാണ് നടൻ്റെ അസുഖവിവരം പുറത്തുവിട്ടത്. താരത്തിന് അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. മോഹൻലാൽ സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ ചേർത്തിരുന്നു. ഈ ഒരു വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രാർത്ഥനയോടെ തന്നെയായിരുന്നു ആരാധകരും. തങ്ങളുടെ പ്രിയ താരത്തിന് ഒന്നും സംഭവിക്കരുതെ എന്ന പ്രാർത്ഥന. അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിവെച്ചു.
മോഹൻലാൽ തന്നെയാണ് ഇക്കാര്യം നേരത്തെ അറിയിച്ചത്. ബറോസ് ഓക്ടോബർ 3ന് ആകും തിയറ്ററിൽ എത്തുക. നേരത്തെ സെപ്റ്റംബർ 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ബറോസിന്‍റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രത്തിന് 300 വയസ്സാണെന്നും റിപ്പോര്‍ട്ടുണ്ട്.