Malayalam
കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്
കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്
Published on
കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസ്സം സൃഷ്ടിച്ചെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നായിരുന്നു പരാതി. മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിക്കുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഓഗസ്റ്റ് 27നായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പ്രകോപനപരമായി പെരുമാറിയത്.
Continue Reading
You may also like...
Related Topics:Suresh Gopi
