Connect with us

കൊച്ചിനെ ഒരു മര്യാദയുമില്ലാതെ പിടിച്ച് തള്ളി; പിറന്നാൾ ആഘോഷത്തിൽ എത്തിയ ജിന്റോയുടെ സ്വാഭാവം കണ്ടു ഞെട്ടി ആരാധകർ!

Uncategorized

കൊച്ചിനെ ഒരു മര്യാദയുമില്ലാതെ പിടിച്ച് തള്ളി; പിറന്നാൾ ആഘോഷത്തിൽ എത്തിയ ജിന്റോയുടെ സ്വാഭാവം കണ്ടു ഞെട്ടി ആരാധകർ!

കൊച്ചിനെ ഒരു മര്യാദയുമില്ലാതെ പിടിച്ച് തള്ളി; പിറന്നാൾ ആഘോഷത്തിൽ എത്തിയ ജിന്റോയുടെ സ്വാഭാവം കണ്ടു ഞെട്ടി ആരാധകർ!

മലയാളത്തിലും തമിഴിലും നിറഞ്ഞ് നില്‍ക്കുന്ന താരമാണ് അഞ്ജലി നായര്‍. ഇപ്പോഴിതാ നടിയുടെ രണ്ടാമത്തെ മകളുടെ രണ്ടാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ബിഗ്‌ബോസ് താരം ജിന്റോയുടെ ഒരു പെരുമാറ്റമാണ് വിമർശിക്കപ്പെടുന്നത്. അ‍ഞ്ജലിയുടെ രണ്ടാമത്തെ മകൾ ആദ്വികയുടെ പിറന്നാൾ ​ഗംഭീരമായി തന്നെയാണ് കുടുംബം ആ​ഘോഷിച്ചത്. അതുകൊണ്ട് തന്നെ സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ജിന്റോയും ആഘോഷത്തിൽ പങ്കെടുക്കാൻ എത്തി. കേക്ക് മുറിച്ച് ആദ്വികയ്ക്ക് നൽകുകയും ചെയ്തു. ശേഷം അഞ്ജലിയുടെ കുടുംബത്തോടൊപ്പം ഫോട്ടോയ്ക്ക് ജിന്റോ പോസ് ചെയ്തു. അ‍ഞ്ജലിയുടെ മൂത്തമകൾ ആവണി ജിന്റോയുടെ സമീപത്തായിരുന്നു നിന്നത്. എന്നാൽ ഫോട്ടോയെടുക്കുന്ന സമയം വന്നപ്പോൾ‌ വരിഒപ്പിച്ച് നിൽക്കുന്നതിന്റെ ഭാ​ഗമായി ആവണിയുടെ കൈകളിൽ പിടിച്ച് പതിയെ ജിന്റോ തള്ളി നീക്കി.

വീഡിയോ വൈറലായതോടെ അ‍ഞ്ജലിയുടെ മകളോടുള്ള ജിന്റോയുടെ പെരുമാറ്റം പരുഷമായും മര്യാദയില്ലാത്തതായും തോന്നിയെന്നാണ് കമന്റുകൾ ഏറെയും. കൊച്ചിനെ ഒരു മര്യാദയുമില്ലാതെ പിടിച്ച് തള്ളിയതിന് ജിന്റോയോടുള്ള എതിർപ്പും സോഷ്യൽമ‍ീഡിയ പങ്കുവെച്ചിട്ടുണ്ട്. അതേസമയം പിറന്നാൾ ആഘോഷങ്ങൾക്ക് പോയി കേക്ക് മുറിയിൽ പങ്കാളിയാകുന്നതിനും ചിലർ ജിന്റോയെ കമന്റിലൂടെ പരിഹസിച്ചിട്ടുണ്ട്. അതേസമയം അഞ്ജലിയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ആവണി. സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫറായ അനീഷ് ഉപസാനയായിരുന്നു അ‍ഞ്ജലിയുടെ ആദ്യ ഭർത്താവ്. മകൾ പിറന്നശേഷം ഇരുവരും വിവാഹബന്ധം വേർപ്പെടുത്തി. പിന്നീടാണ് അഞ്ജലി സഹസംവിധായകന്‍ അജിത് രാജുവുമായി പ്രണയത്തിലായതും വിവാഹിതയായതും.

More in Uncategorized

Trending