ദിലീപിനെയും മീനാക്ഷിയേയും മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ്. സിനിമകളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത നടനാണ് ദിലീപ്. എത്ര വിവാദങ്ങളിൽ പൊതിഞ്ഞാലും ഒരു അഭിനേതാവെന്ന നിലയിൽ പ്രേക്ഷകരെ കൈയിലെടുക്കാൻ താരത്തിന് ഇന്നും സാധിക്കും. ദിലീപിനെ പോലെ മകൾ മീനാക്ഷിക്കും നിരവധി ഫാൻസ് ഉണ്ട്. മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്. മാത്രമല്ല മഞ്ജുവിനെ കുറിച്ചും കമന്റ് ബോക്സിൽ സംസാരം ഉണ്ടാവും.
മീനാക്ഷിയുടെ പോസ്റ്റുകൾക്കെല്ലാം അമ്മ മഞ്ജു വാര്യരും ലൈക്ക് ചെയ്യാറുണ്ട്. ഇപ്പോഴിതാ മീനാക്ഷി പങ്കുവെച്ച ദാവണി ചിത്രങ്ങൾ വൈറലാകുകയാണ്. ദാവണിക്കാരിയായ മീനാക്ഷിയുടെ ചിത്രങ്ങൾ കണ്ടതും കുഞ്ഞാറ്റക്കും സന്തോഷം അടക്കാൻ സാധിച്ചില്ല. ഫോട്ടോയ്ക്ക് ലൈക്ക് അടിക്കുക മാത്രമല്ല കമന്റ് ബോക്സിൽ എത്തി ഒരു കമന്റ് പാസാക്കുക കൂടി ചെയ്തു കുഞ്ഞാറ്റ . കാത്തിരുന്നത്’ എന്നാണ് കുഞ്ഞാറ്റയുടെ കമന്റ്.
ഒരു വെറൈറ്റി കളർ കോമ്പിനേഷനോടുകൂടിയ ദാവണി കാവ്യ മാധവന്റെ ബ്രാൻഡ് ആയ ലക്ഷ്യയുടെതാണ്. ‘മസ്റ്റഡ് യെല്ലോ ജാക്കറ്റ്, ഇളം പച്ചനിറത്തിലെ ദാവണി, ഐവറി നിറത്തിലെ ലോങ്ങ് സ്കർട്ടുമാണ് മീനാക്ഷിയുടെ വേഷം. തലമുടി ബൺ രൂപത്തിൽ കെട്ടി, പൂക്കളാൽ അലങ്കരിച്ചിരിക്കുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി.എസ്. ആണ് മീനാക്ഷിയെ സുന്ദരിയായി ഒരുക്കിയത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
പ്രശസ്ത തിരക്കഥാകൃത്തും നാടക രചയിതാവുമായ പി സുരേഷ് കുമാർ(67) അന്തരിച്ചു. ശാരീരിക അവശതകൾ മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. മോഹൻലാൽ നായകനായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന...