Connect with us

കാണാൻ മഞ്ജുവിനെപോലെ .. വെള്ള ഷർട്ടിൽ സുന്ദരിയായി മീനുട്ടി! നമിതയുടെ അച്ഛന്റെ പിറന്നാളിന് ‘നമിച്ചേച്ചി’ക്കൊപ്പം ഒത്തുകൂടി മീനാക്ഷി ദിലീപ്…

Women

കാണാൻ മഞ്ജുവിനെപോലെ .. വെള്ള ഷർട്ടിൽ സുന്ദരിയായി മീനുട്ടി! നമിതയുടെ അച്ഛന്റെ പിറന്നാളിന് ‘നമിച്ചേച്ചി’ക്കൊപ്പം ഒത്തുകൂടി മീനാക്ഷി ദിലീപ്…

കാണാൻ മഞ്ജുവിനെപോലെ .. വെള്ള ഷർട്ടിൽ സുന്ദരിയായി മീനുട്ടി! നമിതയുടെ അച്ഛന്റെ പിറന്നാളിന് ‘നമിച്ചേച്ചി’ക്കൊപ്പം ഒത്തുകൂടി മീനാക്ഷി ദിലീപ്…

അഭിനേത്രിയല്ലെങ്കിലും മീനാക്ഷി ദിലീപും ആരാധകര്‍ക്ക് പ്രിയങ്കരിയാണ്. അച്ഛനും അമ്മയ്ക്കും പിന്നാലെയായി മകളും സിനിമയിലേക്കെത്തുമോ എന്നായിരുന്നു ഒരുകാലത്ത് ആരാധകര്‍ ചോദിച്ചിരുന്നത്. അഭിനയമല്ല ഡോക്ടറാവാനാണ് മകള്‍ ആഗ്രഹിക്കുന്നതെന്ന് ദിലീപ് വ്യക്തമാക്കിയതോടെയായിരുന്നു ചര്‍ച്ചകള്‍ അവസാനിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ മീനാക്ഷി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. താരങ്ങളില്‍ ചിലരൊക്കെ മീനാക്ഷിയുമായി അടുത്ത സൗഹൃദമുള്ളവരാണ്. ദിലീപിന്റെ ഭാഗ്യനായികമാരിലൊരാളായ നമിത പ്രമോദ് മീനാക്ഷിയുടെ അടുത്ത സുഹൃത്താണ്. അതുപോലെ സംവിധായകൻ നാദിർഷായുടെ രണ്ടു പെൺമക്കളും അടുത്ത കൂട്ടുകാരാണ്.

ഒരു കൂടിക്കാഴ്ചയ്ക്ക് ശേഷം മീനാക്ഷി ദിലീപ് നമിതയുമൊത്തുള്ള ചില ചിത്രങ്ങൾ ഇൻസ്റ്റഗ്രാം ചെയ്തു. മേക്കപ്പില്ലാ ലുക്കിലാണ് ഡോക്ടർ മീനാക്ഷി ദിലീപിന്റെ ചിത്രങ്ങൾ രണ്ടും. കഴിഞ്ഞ ദിവസം നമിതയുടെ അച്ഛന്റെ ജന്മദിനമായിരുന്നു. ഈ ആഘോഷങ്ങളുടെ ഭാഗമായാണോ അതിഥിയായി മീനാക്ഷിയും എത്തിച്ചേർന്നത് എന്ന് തോന്നുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യപ്പെട്ടത്.

നമി ചേച്ചി എന്നാണ് മീനാക്ഷി നമിതയെ വിളിക്കുക. നാദിർഷയുടെ മൂത്തമകളുടെ വിവാഹത്തിന് തിളങ്ങിയ കൂട്ടുകാരികളാണിവർ. നമിതയും മീനാക്ഷിയുമാണ് വേദിയിൽ നൃത്തം ചെയ്തതും കാണികളെ രസിപ്പിച്ചതുമെല്ലാം. ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള വ്യക്തി കൂടിയാണ് നമിതാ പ്രമോദ്. ഒരു ചിത്രത്തിൽ നായികയുമായി. ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന സിനിമയിലാണ് നമിത ദിലീപിന്റെ നായികയായി വേഷമിട്ടത്. നമിതയുടെ ബിസിനസുകൾ ആരംഭിച്ചപ്പോഴും അവിടെ അതിഥികളായി മീനാക്ഷി ദിലീപും നാദിർഷയുടെ മക്കളും ഉണ്ടായിരുന്നു. കൊച്ചി നഗരത്തിൽ ഒരു കഫെയും, മെൻസ്‌വെയർ ബ്രാൻഡുമാണ് നമിതയുടെ രണ്ടു ബിസിനസുകൾ. പൊതുപരിപാടികളിൽ വരുമ്പോൾ മാധ്യമങ്ങളോട് സംസാരിക്കാൻ കൂട്ടാക്കാറില്ല മീനാക്ഷി. ജീവിതത്തിൽ തന്നെ ഏറ്റവുമധികം സ്നേഹിച്ചതും സ്നേഹിക്കുന്നതും അച്ഛനാണ് എന്നാണ് പിറന്നാൾ ആശംസ പങ്കിട്ടുകൊണ്ട് നമിത കുറിച്ച വാക്കുകൾ. കുഞ്ഞ് നാളിൽ അച്ഛന്റെ തോളത്തിരിക്കുന്ന കുട്ടിയായ തന്റെ ചിത്രങ്ങൾ സഹിതമായിരുന്നു നമിതയുടെ പോസ്റ്റ്. ചെറിയ രീതിയിൽ കേക്ക് മുറിച്ചാണ് നമിത അച്ഛന്റെ പിറന്നാൾ ആഘോഷിച്ചത്. കൂടെ അമ്മയുമുണ്ട്.

More in Women

Trending