Connect with us

കല്യാണം കഴിഞ്ഞിട്ട് പൊടിയുമായി ദുബായിൽ സെറ്റിൽ ആവും! കാരണം വെളിപ്പെടുത്തി റോബിൻ

Malayalam

കല്യാണം കഴിഞ്ഞിട്ട് പൊടിയുമായി ദുബായിൽ സെറ്റിൽ ആവും! കാരണം വെളിപ്പെടുത്തി റോബിൻ

കല്യാണം കഴിഞ്ഞിട്ട് പൊടിയുമായി ദുബായിൽ സെറ്റിൽ ആവും! കാരണം വെളിപ്പെടുത്തി റോബിൻ

ബി​ഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിൽ നിന്നും പുറത്തെത്തിയ ശേഷം തന്റെ സ്വപ്നങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാക്കി കൊണ്ടിരിക്കുകയാണ് റോബിൻ. റോബിനെ പോലെ തന്നെ ഇന്ന് മലയാളികൾക്ക് സുപരിചിതയാണ് പ്രതിശ്രുത വധു ആരതി പൊടിയും. കഴിഞ്ഞ ദിവസമായിരുന്നു തന്റെ വിവാഹതീയതി ആരാധകരെ റോബിൻ അറിയിച്ചത്. ഇപ്പോഴിതാ വിവാഹ ശേഷം ദുബായിൽ സെറ്റിൽ ചെയ്ത് അവിടെ ചില ബിസിനസുമായി മുന്നോട്ട് പോകാനാണ് തന്റെ പദ്ധതിയെന്ന് പറയുകയാണ് റോബിൻ. റോബിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു…

‘ജൂൺ 26 ആം തീയതിയാണ് എന്റെ വിവാഹം. വിവാഹ നിശ്ചയത്തിന് ഒരുപാട് മാധ്യമങ്ങൾ വന്നിരുന്നു. ഒരു സാധാരണ മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നും വരുന്ന എന്നെ സംബന്ധിച്ച് അത് വലിയൊരു അംഗീകാരമാണ്. ഭാവിയിൽ എനിക്ക് എന്റെ മക്കളോട് അഭിമാനത്തോടെ പറയാൻ സാധിക്കുമല്ലോ ഇത്രയും പേർ ഞങ്ങളുടെ വിവാഹത്തിന് വന്നിരുന്നുവെന്ന്. ഗോൾഡൻ വിസ ലഭിച്ചിരുന്നു. സാധാരണ ആളുകൾ ഗോൾഡൻ വിസ കിട്ടുമ്പോൾ അത് ഉപയോഗപ്പെടുത്താറില്ല.

നമുക്ക് ഒരുപാട് സാധ്യതകൾ ഉള്ള സ്ഥലമാണ് യുഎഇ. ഞാനത് എക്സ്പ്ലോർ ചെയ്യുന്നുണ്ട്. ചെറിയ ചെറിയ ആഗ്രഹങ്ങൾ സാധിപ്പിച്ചു വരുന്നുണ്ട്. ദ അവിടുത്തെ ഗവൺമെന്റ് അംഗീകരിച്ച എനിക്ക് ഒരു ഗോൾഡൻ വിസ തന്നത് വലിയ അംഗീകാരമായും പ്രിവിലേജായും ഞാനത് കണ്ടു. അതിനുശേഷം ആണ് ഞാൻ അതിന്റെ പോസിബിലിറ്റി മനസിലാക്കിയത്. എല്ലാകാര്യങ്ങളും മനസിലാക്കിയാണ് യുഇഇ തിരഞ്ഞെടുക്കുന്നത്.. അതുകൊണ്ടാണ് ദുബായ് പോലെ ഒരു സ്ഥലം തിരഞ്ഞെടുക്കുന്നത്. എല്ലാവരും ദുബായിൽ അധ്വാനിക്കാൻ പോകുന്നില്ലേ. അതുപോലെ ഞാനും പോകുന്നു. എന്തെങ്കിലുമൊക്കെ നടക്കട്ടെ.

ദുബായിൽ പനമേര എടുക്കാൻ കാശ് വളരെ കുറവാണ്. ഞാനൊരു ലോവർ മിഡിൽ ക്ലാസ് ഫാമിലിയിലെ ആളാണ്, എന്റെ കയ്യിൽ അധികം കാശ് ഒന്നുമില്ല. ഇവിടുത്തെക്കാളും നാലിൽ ഒന്ന് കാശു മാത്രമേ അവിടെ ഉള്ളൂ. അതുകൊണ്ടാണ് അവിടെ ഒരെണ്ണം എടുത്തത്. ഇവിടെയും ഒരെണ്ണം എടുക്കണമെന്ന് ആഗ്രഹമുണ്ട്. എനിക്ക് കോടീശ്വരനാവണമെന്നൊന്നും ഇല്ല. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്. ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യണമെന്നുണ്ട്. പലരേയും സഹായിക്കണമെന്നുണ്ട്. എനിക്ക് പറ്റുന്നത്രയും ആളുകൾക്ക് ജോലി കൊടുക്കണമെന്നുണ്ട്. കല്യാണം കഴിഞ്ഞിട്ട് പൊടിയുമായി ദുബായിൽ സെറ്റിൽ ആവും. കാരണം കല്യാണം കഴിഞ്ഞാൽ പൊടിക്കും ഗോൾഡൻ വിസ കിട്ടും. പുള്ളിക്കാരിയൊരു വലിയ ഡിസൈനറാണ്. പുള്ളിക്കാരിയുമായി അസോസിയേറ്റ് ചെയ്ത് ഒരു ഇന്റർനാഷണൽ ബ്രാൻഡിങ്ങ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വിവാഹം ഗുരുവായൂർ അമ്പലത്തിൽ വച്ച് തന്നെയായിരിക്കും. അതിനുവേണ്ടിയാണ് ട്രൈ ചെയ്തു കൊണ്ടിരിക്കുന്നതെന്നും റോബിൻ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top