കറുത്ത കൂളിംഗ് ഗ്ലാസും അതേനിറത്തിലുളള ഹുഡ് ജാക്കറ്റും ധരിച്ച് ദേവിയെ കണ്ടുവണങ്ങാൻ സൂപ്പർസ്റ്റാർ എത്തി! ആരവങ്ങളില്ലാതെ എത്തിയ നടനെ പെട്ടെന്ന് തിരിച്ചറിഞ്ഞ് ആരാധകർ
Published on
കാശ്മീരിലെ കത്രിയിലുളള ശ്രീമാതാ വൈഷ്ണോ ദേവീക്ഷേത്രത്തിൽ സന്ദർശനം നടത്തി ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. ഇന്ന് പുലർച്ചെയാണ് താരം ക്ഷേത്രത്തിൽ എത്തിയത്. ആരാധകരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ കറുത്ത കൂളിംഗ് ഗ്ലാസും അതേനിറത്തിലുളള ഹുഡ് ജാക്കറ്റും ധരിച്ചാണ് നടൻ എത്തിയത്. ഈ മാസം 21നാണ് ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ‘ഡങ്കി’ തിയേറ്ററുകളിൽ എത്തുന്നത്.
ഇതിന് മുന്നോടിയായാണ് ദേവിയുടെ അനുഗ്രഹത്തിനായി താരം ക്ഷേത്രത്തിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. മൂന്നാമത്തെ തവണയാണ് ഷാരൂഖ് ഖാൻ ഈ ക്ഷേത്രത്തിൽ എത്തുന്നത്. ഈ വർഷം ബോക്സോഫീസുകളിൽ വൻവിജയമായ പതാൻ, ജവാൻ തുടങ്ങിയ ഹിറ്റ് സിനിമകളുടെ റിലീസിന് മുൻപും താരം ദേവീക്ഷേത്രത്തിൽ എത്തിയിരുന്നു.
Continue Reading
You may also like...
Related Topics:sharookhan, sharukh khan