വംശീയ, ജാതിയധിക്ഷേപം തുടര്‍ന്ന് നൃത്താധ്യാപിക സത്യഭാമ. കറുത്ത കുട്ടികള്‍ക്ക് സൗന്ദര്യമല്‍സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ?. ഒരാളുടേയും പേര് പറഞ്ഞിട്ടില്ല. ഏതെങ്കിലും വ്യക്തിയുടെ പേര് പറഞ്ഞോ?. പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. നിയമനടപടി സ്വീകരിക്കാം, പക്ഷേ തെളിവില്ല. അഭിപ്രായം പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല. ആര്‍എല്‍വി രാമകൃഷ്ണനെ പരിചയമില്ല. അഭിപ്രായം പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല. മോഹിനിയാട്ടം പെണ്‍കുട്ടികള്‍ തന്നെ അവതരിപ്പിക്കണം. പുരുഷന് അവതരിപ്പിക്കുന്നുണ്ടെങ്കില്‍ സൗന്ദര്യം വേണമെന്നും സത്യഭാമ മാധ്യമങ്ങളോടു പറഞ്ഞു. കലാമണ്ഡലം സത്യഭാമയുടെ ഭാഗത്തു നിന്നുണ്ടായത് കടുത്ത വംശീയ അധിക്ഷേപമെന്ന് ആർ എൽ വി രാമകൃഷ്ണൻ പ്രതികരിച്ചു. തനിക്കെതിരെ മുമ്പും പല തവണ അധിക്ഷേപമുണ്ടായിട്ടുണ്ട്. വലിയ നടനായിട്ടും സഹോദരൻ കലാഭവൻ മണിക്കും സമാന രീതിയിൽ അധിക്ഷേപമുണ്ടായിട്ടുണ്ടെന്നും കടുത്ത നിയമനടപടിയുമായി മുന്നോട്ടു പോകുന്നു വെന്നും രാമകൃഷ്ണൻ പറഞ്ഞു.
മലയാളത്തിന്റെ സ്വന്തം താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മലയാള സിനിമയുടെ നെടും തൂണുകൾ എന്നാണ് ഇവരെ വിശേഷിപ്പിക്കാറുള്ളതും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ...
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് ആതിര മാധവ് പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ ആതിര...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നാവ്യ നായര്‍. ഒരു ഇടവേളയ്ക്ക് ശേഷം നടി സിനിമയിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. നന്ദനവും, ഇഷ്ടവും, പണ്ടിപ്പടയും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...