Connect with us

കരിയറിന്റെ തുടക്കത്തിൽ കുറച്ച് ബാധിച്ചു; നല്ലത് നോക്കി നീ സ്വീകരിച്ചാൽ മതിഎന്ന് ‘അമ്മ പറയും; ഇത് നിന്റെ ജീവിതമാണ്.. നിനക്കിഷ്ടമുള്ളത് ചെയ്യൂ!! തുറന്നു പറഞ്ഞ് നിമിഷ

Malayalam

കരിയറിന്റെ തുടക്കത്തിൽ കുറച്ച് ബാധിച്ചു; നല്ലത് നോക്കി നീ സ്വീകരിച്ചാൽ മതിഎന്ന് ‘അമ്മ പറയും; ഇത് നിന്റെ ജീവിതമാണ്.. നിനക്കിഷ്ടമുള്ളത് ചെയ്യൂ!! തുറന്നു പറഞ്ഞ് നിമിഷ

കരിയറിന്റെ തുടക്കത്തിൽ കുറച്ച് ബാധിച്ചു; നല്ലത് നോക്കി നീ സ്വീകരിച്ചാൽ മതിഎന്ന് ‘അമ്മ പറയും; ഇത് നിന്റെ ജീവിതമാണ്.. നിനക്കിഷ്ടമുള്ളത് ചെയ്യൂ!! തുറന്നു പറഞ്ഞ് നിമിഷ

മലയാളികളുടെ ഇഷ്ടതാരമാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ മുതൽ പുതിയ വെബ് സീരീസ് വരെ എത്തി നിൽക്കുമ്പോൾ നിമിഷ കരിയറിൽ നേടിയെടുത്ത നേട്ടങ്ങൾ ഏറെയാണ്. ​ഇപ്പോഴിതാ കരിയറിലെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെക്കുകയാണിപ്പോൾ നിമിഷ. ഒരു സിനിമയിലൂടെ ഇത് കാണുമ്പോൾ ഇത് നമ്മളിൽ നിൽക്കും. ചിറ്റയിൽ‌ എനിക്കധികം സ്ക്രീൻ സ്പേസ് ഇല്ല. അവസാനത്തെ ക്ലെെമാകസ് ചെയ്യാൻ വേണ്ടിയാണ് സ്ക്രിപ്റ്റിനോട് യെസ് പറഞ്ഞതെന്നും നിമിഷ സജയൻ വ്യക്തമാക്കി.

ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ‌ ആ കഥാപാത്രം കടന്ന് പോകുന്നത് ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ല. പക്ഷെ ഇങ്ങനത്തെ പ്രശ്നങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അത് അറിഞ്ഞാൽ മതി. നമ്മൾ അത് റിലേറ്റ് ചെയ്യണമെന്നില്ല. ഒരു ആക്ടറെന്ന നിലയിൽ പ്രേക്ഷകർ അത് റിലേറ്റ് ചെയ്യാനാണ് ഞാനാ​ഗ്രഹിക്കുന്നത്.

എനിക്കത് റിലേറ്റ് ചെയ്യേണ്ടതില്ല. ഏതെങ്കിലും ഒരു സ്ത്രീക്കത് റിലേറ്റ് ചെയ്യാൻ പറ്റുമെന്നും നിമിഷ സജയൻ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾ കാര്യമാക്കാറില്ലെന്നും നിമിഷ പറയുന്നു. എന്നെ ഇഷ്ടപ്പെടുന്ന ആൾക്കാർക്ക് ഞാൻ ആരാണ്, എന്താണ് എന്നൊക്കെ അറിയാം. എന്നെ അറിയാത്ത ആളുകൾ എന്തെങ്കിലും പറയുമ്പോൾ അതെന്നെ ബാധിക്കാറില്ല. കരിയറിന്റെ തുടക്കത്തിൽ കുറച്ച് ബാധിച്ചു. അത് കുഴപ്പമില്ല മോളെ, അവർ പറയുന്നത് സാധാരണയാണ്. അതിൽ നിന്ന് നല്ലത് നോക്കി നീ സ്വീകരിച്ചാൽ മതിയെന്ന് അമ്മ പറയും. അമ്മയും ചേച്ചിയും ചേട്ടനുമാെക്കെ അതിൽ ചിൽ ആണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കുറെ നെ​ഗറ്റിവിറ്റി ഉണ്ട്.

അത് ഒരു തരത്തിലും ബാധിക്കാൻ പാടില്ലെന്നാണ് ഇപ്പോഴത്തെ കുട്ടികളോട് പറയാനുള്ളതെന്നും നിമിഷ സജയൻ വ്യക്തമാക്കി. സ്കൂളിൽ താൻ ആവറേജിനേക്കാൾ കുറച്ച് കൂടി പഠിക്കുന്ന കുട്ടിയായിരുന്നു. സ്പോർട്സ് ക്വാട്ടയിലാണ് അഡ്മിഷൻ കിട്ടിയത്. ടോം ബോയ് ആയിരുന്നു. തൊണ്ടിമുതലിലെ പാട്ടൊക്കെ ഇറങ്ങിയപ്പോൾ മമ്മി പോലും ഞെട്ടിപ്പോയി. നിമ്മി നാണിക്കുന്നു എന്നൊക്കെ പറഞ്ഞെന്നും നിമിഷ ഓർത്തു. താനിന്നത്തെ വ്യക്തിയായി മാറിയതിന് പിന്നിൽ അമ്മയാണെന്നും നിമിഷ പറയുന്നു. ഒരുപാട് ത്യാ​ഗങ്ങൾ ചെയ്തിട്ടുണ്ടെന്നും നിമിഷ ഓർത്തു. മുമ്പ് അമ്മ അന്ധേരിയിൽ ഓഡിഷന് കൊണ്ട് പോയിട്ടുണ്ട്. അന്ന് ഞാൻ ‌ടോം ബോയ് ആയിരുന്നു. ഓഡിഷന് ഒരിക്കലും സെലക്ട് ആയില്ല. പന്ത്രണ്ടാം ക്ലാസിന് ശേഷം ഇത് നിന്റെ ജീവിതമാണ്. നിനക്കിഷ്ടമുള്ളത് ചെയ്യൂ എന്നാണ് അമ്മ പറഞ്ഞത്. തനിക്ക് ചെറുപ്പം മുതൽ നിയന്ത്രണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നിമിഷ വ്യക്തമാക്കി.

More in Malayalam

Trending

Malayalam