Malayalam
കന്നി വോട്ട് എനിക്ക് നഷ്ടമായി ! കാട്ടിലായിരുന്നു ഷൂട്ടിങ്.. തന്റെ രാഷ്ട്രീയത്തെ കുറിച്ച് മനസ് തുറന്ന് മമിത
കന്നി വോട്ട് എനിക്ക് നഷ്ടമായി ! കാട്ടിലായിരുന്നു ഷൂട്ടിങ്.. തന്റെ രാഷ്ട്രീയത്തെ കുറിച്ച് മനസ് തുറന്ന് മമിത
Published on

ഇതെന്റെ കന്നി വോട്ടായിരുന്നു. ഞാൻ ഏറെ ആഗ്രഹിച്ചിരുന്നതാണത്. വോട്ട് ചെയ്യാൻ കഴിയില്ല എന്നായപ്പോൾ വല്ലാതെ വിഷമം തോന്നി. കാരണം എന്റെ ഒരു വോട്ടല്ലേ നഷ്ടപ്പെടുന്നതെന്ന് പറയുകയാണ് മമിത. എന്റേതായ രീതിയിൽ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് പുലർത്തുന്ന ആളാണ് ഞാൻ. രാഷ്ട്രീയത്തിൽ തൽപരയാണ്. ഞാൻ കേരളത്തിൽ ഉണ്ടായിരുന്നില്ല. ഷൂട്ടിങ്ങിന്റെ ഭാഗമായി തമിഴ്നാട്ടിലായിരുന്നു. പരിമിതമായ സമയക്രമം ആയിരുന്നതിനാൽ നാട്ടിലേക്ക് വരാൻ കഴിഞ്ഞില്ല. തമിഴ്നാട്ടിലെ ഉൾവനം ആയിരുന്നു ലൊക്കേഷൻ. ഈസ്റ്റർ കാലത്തുപോലും വീട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. രണ്ടു മാസക്കാലമാണ് ഈ കാലയളവിൽ വീട്ടിൽ നിന്നും മാറിനിൽക്കേണ്ടതായി വന്നത്. വോട്ടർ പട്ടികയിൽ അന്തിമമായി പേര് ചേർക്കേണ്ട സമയം അതായിരുന്നു. അതുകൊണ്ടു മാത്രമാണ് അവസാന പട്ടികയിൽ എന്റെ പേരില്ലാതെ പോയത്.വോട്ടില്ലെന്ന് പപ്പ എന്നോട് നേരത്തേതന്നെ പറഞ്ഞിരുന്നു. മാർച്ച് 25 നു മുൻപായി പേര് റജിസ്റ്റർ ചെയ്യണമായിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ എനിക്കതിനു സാധിച്ചില്ലെന്നും താരം കൂട്ടിച്ചേർത്തു.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...