Connect with us

കത്തിക്കും കത്തിക്കുമെന്ന് ചുമ്മാ പറഞ്ഞാലൊന്നും കത്തത്തില്ല. കത്തണമെങ്കിൽ ഫയർ വേണം. ഫയർ എവിടെയുണ്ട്..? ഇപ്പോൾ വെളിയിലാണ്… റോക്കിയുടെ വൈറൽ വീഡിയോ

Uncategorized

കത്തിക്കും കത്തിക്കുമെന്ന് ചുമ്മാ പറഞ്ഞാലൊന്നും കത്തത്തില്ല. കത്തണമെങ്കിൽ ഫയർ വേണം. ഫയർ എവിടെയുണ്ട്..? ഇപ്പോൾ വെളിയിലാണ്… റോക്കിയുടെ വൈറൽ വീഡിയോ

കത്തിക്കും കത്തിക്കുമെന്ന് ചുമ്മാ പറഞ്ഞാലൊന്നും കത്തത്തില്ല. കത്തണമെങ്കിൽ ഫയർ വേണം. ഫയർ എവിടെയുണ്ട്..? ഇപ്പോൾ വെളിയിലാണ്… റോക്കിയുടെ വൈറൽ വീഡിയോ

ബി​ഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചർച്ചയായ ഒരു ഫിസിക്കൽ അസാൾട്ടായിരുന്നു അസി റോക്കി സഹമത്സരാർത്ഥി സിജോ ജോണിനെ ഇടിച്ചത്. ആ ഇടിയിൽ സിജോയുടെ താടി എല്ലിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ശേഷം സർജറി അടക്കമുള്ളവയ്ക്ക് വിധേയനായി സിജോ. ശേഷം കഴിഞ്ഞ ദിവസമാണ് ബി​ഗ് ബോസ് ഹൗസിലേക്ക് തിരികെ വന്നത്. സിജോയെ ഇടിച്ചത് ​ഗുരുതരമായ നിയമലം​ഘനമായതുകൊണ്ട് ഉടൻ തന്നെ അസി റോക്കിയെ ഹൗസിൽ നിന്നും മത്സരത്തിൽ നിന്നും ബി​ഗ് ബോസ് ടീം പുറത്താക്കി. ഹൗസിൽ നിന്നും പുറത്ത് വന്നശേഷം സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ് റോക്കി. തിരികെ ഹൗസിൽ കയറാൻ അവസരം തരണമെന്ന് പലപ്പോഴായി ബി​ഗ് ബോസ് ടീമിനോട് റോക്കി വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ​ഗുരുതരമായ തെറ്റാണ് റോക്കി ചെയ്തത് എന്നതുകൊണ്ട് തന്നെ ഇനി മത്സരത്തിലേക്ക് തിരികെ പങ്കെടുപ്പിക്കില്ല. ഇപ്പോഴിതാ സിജോ ​ഹൗസിൽ തിരികെ കയറിയെന്ന് അറിഞ്ഞ് റോക്കി സോഷ്യൽമീഡിയയിൽ പങ്കിട്ട വീഡിയോയാണ് വൈറലാകുന്നത്. കത്തിക്കുമെന്ന് ചുമ്മാ പറഞ്ഞാലൊന്നും കത്തില്ലെന്നും ഫയറിപ്പോൾ‌ പുറത്താണെന്നും ആ ഫയർ താനാണെന്നുമാണ് റോക്കി പുതിയ വീഡിയോയിൽ പറയുന്നത്. അസി റോക്കിയുടെ വാക്കുകളിലേക്ക്… ‘കുറച്ച് ദിവസമായി ഞാൻ ഒരു വീഡിയോ അപ്ലോഡ് ചെയ്തിട്ട്. പറയണ്ട പറയണ്ടയെന്ന് വിചാരിച്ചതാണ്. പക്ഷെ കുറച്ച് കാര്യങ്ങൾ പറയണമെന്ന് തോന്നി. അതിൽ ഒരു കാര്യം വ്യക്തിത്വത്തെ കുറിച്ചുള്ളതാണ്.’

‘ഞാൻ ഹിറോ ആണെന്ന് ചുമ്മാ പറഞ്ഞ് നടന്നതുകൊണ്ട് ഒരുത്തനും ഹീറോയാകില്ല. ഹീറോയാകണമെങ്കിൽ നെഞ്ചുറപ്പ് വേണം. അപ്പോൾ ​ഹീറോയാകും. റോക്കി പറയുന്നത് മാത്രമെ ചെയ്യു. ചെയ്യുന്നതേ പറയു. പിന്നെ ഒരു കാര്യം കൂടി ഞാൻ പറയാം. കത്തിക്കും കത്തിക്കുമെന്ന് ചുമ്മാ പറഞ്ഞാലൊന്നും കത്തത്തില്ല. കത്തണമെങ്കിൽ ഫയർ വേണം. ഫയർ എവിടെയുണ്ട്..? ഇപ്പോൾ വെളിയിലാണ്… അവന്റെ പേരാണ് റോക്കി. നെരുപ്പ് ഡാ… സി​ങ്കം…’ പിന്നെ കുറച്ച് പൈങ്കിളി പരിപാടിയൊക്കെ നടക്കുന്നുണ്ട്. കറി എത്ര വേണമെങ്കിൽ നമുക്ക് ഉണ്ടാക്കാം. പക്ഷെ ഉപ്പുണ്ടല്ലോ അത് ഇട്ടാലെ കറിക്ക് രുചിയുണ്ടാവൂ. ആ ഉപ്പ് ഇപ്പോൾ ഹൗസിൽ ഇല്ല. അതാണ് പ്രശ്നം. പിന്നെ സിബിൻ നല്ലൊരു കണ്ടസ്റ്റന്റായിരുന്നു. കുറച്ച് ഉപ്പുണ്ടായിരുന്നു. ഇപ്പോൾ ആ ഉപ്പും പോയി. പിന്നെ മൊത്തം കത്തിക്കുമെന്ന് പറഞ്ഞ് നടക്കുന്ന ചിലരുണ്ട്. ഒന്നും കത്താൻ പോകുന്നില്ല. കത്തിക്കണമെങ്കിൽ ഫയർ വേണം. ഫയറിപ്പോൾ‌ പുറത്താണ്.’

‘അവന്റെ പേരാണ് റോക്കി. അവൻ അകത്തുണ്ടായിരുന്നുവെങ്കിൽ‌ കത്തിയേനെ… പലതും കത്തിയേനെ. അതുപോലെ തലയിൽ കളറിച്ച് മീശ പിരിച്ച് ഒരുത്തനുണ്ടല്ലോ ഹൗസിൽ സായ്. ഇപ്പോ മറിച്ച് കളയുമെന്ന് പറഞ്ഞ് പോയതാണ്. അവന്റെ കുറച്ച് വീ‍ഡിയോസ് ഞാൻ കണ്ടിരുന്നു. അവൻ എന്നെ കുറിച്ച് ചിലതൊക്കെ പറഞ്ഞിരുന്നു. അവൻ വെറും പഴമല്ല… നല്ല ഒന്നാന്തരം പൂവൻ പഴമാണ്.’ എന്റെ കയ്യിലെങ്ങാനും കിട്ടിയിരുന്നെങ്കിൽ അവനെ ഞാൻ ഉരിച്ചെടുത്തേനെ. എല്ലാം നമ്മൾ ആ​ഗ്രഹിച്ചതുപോലെ ജീവിതത്തിൽ നടക്കമണമെന്നില്ല. അത്രയേറെ ഡെഡിക്കേഷനോടെ പോയിട്ടും ഹൗസിൽ എനിക്ക് നിൽക്കാൻ പറ്റാതെ പോയതിന് കാരണം എന്റെ ക്യാരക്ടറാണ്. അത് ഒന്നിനും വേണ്ടിയും പണയം വെക്കാൻ റോക്കി തയ്യാറല്ല.’

‘അന്നും ഇന്നും എന്നും റോക്കി ഹീറോയാണ്. എന്റെ മൂക്കിന്റെ തുമ്പ് വരെയുള്ളു എതിരെ നിൽക്കുന്നവന്റെ സ്വാതന്ത്ര്യം. എന്നെ തൊടാൻ പാടില്ല. തൊട്ടാൽ അത് ക്രിമിനൽ ഓഫൻസാണ്. അതെന്താ ആരും ഓർക്കാത്തത്. ഇനി ഇവിടെ ഒന്നും കത്താനും പോകുന്നില്ല ഒരുത്തനും കത്തിക്കാനും പോകുന്നില്ല. അതൊക്കെ ചെയ്യാൻ തലയ്ക്കുള്ളിൽ ബുദ്ധിയും നെഞ്ചിൽ ധൈര്യവും വേണം. മീശ പിരിച്ച സായ് നിനക്ക് ഞാൻ‌ വെച്ചിട്ടുണ്ട്. സങ്കടം വന്നാൽ കരയും.’ എന്തിന് വേണ്ടിയും എന്തും ചെയ്യില്ലെന്നാണ്’, പുതിയ വീഡിയോയിൽ റോക്കി പറഞ്ഞത്. എന്നാൽ വീഡിയോ വൈറലായതോടെ റോക്കി പരിഹ​സിച്ചുള്ളതാണ് കമന്റുകൾ ഏറെയും റോക്കിയുടെ വീഡിയോ കാണുമ്പോൾ റോബൻ 2.0 ആണെന്ന് തോന്നിപ്പോകുന്നുവെന്നാണ് കമന്റുകൾ ഏറെയും. സിജോ മത്സരത്തിൽ തിരികെ കയറിയതിന്റെ അസൂയയാണ് റോക്കിക്കെന്നും കമന്റുകളുണ്ട്.

Continue Reading
You may also like...

More in Uncategorized

Trending