Connect with us

ഓരോ നടിയ്ക്കും പ്രത്യേകം ഫോള്‍ഡറുകള്‍! കാരവനിൽ ഒളിക്യാമറ രഹസ്യം പുറത്ത്‌വിട്ട് രാധിക.. ഞെട്ടിത്തരിച്ച് സിനിമാലോകം

Malayalam

ഓരോ നടിയ്ക്കും പ്രത്യേകം ഫോള്‍ഡറുകള്‍! കാരവനിൽ ഒളിക്യാമറ രഹസ്യം പുറത്ത്‌വിട്ട് രാധിക.. ഞെട്ടിത്തരിച്ച് സിനിമാലോകം

ഓരോ നടിയ്ക്കും പ്രത്യേകം ഫോള്‍ഡറുകള്‍! കാരവനിൽ ഒളിക്യാമറ രഹസ്യം പുറത്ത്‌വിട്ട് രാധിക.. ഞെട്ടിത്തരിച്ച് സിനിമാലോകം

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ നിരവധി നടിമാരാണ് പരാതികളുമായി മുന്നോട്ടുവന്നത്. മലയാളികൾ ഏറെ ആരാധിക്കുന്ന പുരുഷ താരങ്ങളിൽ നിന്നുണ്ടായ മോശം അനുഭവത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു അവയെല്ലാം. സിദ്ദിഖ്, ജയസൂര്യ, മുകേഷ്, ഇടവേള ബാബു സംവിധായകൻ രഞ്ജിത്ത് തുടങ്ങി നിരവധി താരങ്ങളാണ് ആരോപണവിധേയരായുള്ളത്.ജസ്റ്റിസ് ഹേമ കമ്മിറ്രി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കാൻ ദേശീയ വനിതാ കമ്മിഷൻ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒന്നും ഒഴിവാക്കാത്ത പൂർണ റിപ്പോർട്ട് ചീഫ് സെക്രട്ടറി ഒരാഴ്ച്ചയ്‌ക്കകം കൈമാറണമെന്നാണ് നിർദേശം. എന്നാലിപ്പോഴിതാ സിനിമാ സെറ്റിലെ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി രാധിക ശരത്കുമാർ. കാരവാനിൽ ഒളിക്യാമറ ഉണ്ടെന്നും നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നുമാണ് രാധികയുടെ വെളിപ്പെടുത്തൽ. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നും രാധിക വ്യക്തമാക്കി. കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നുവെന്നും ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ടെന്നും താരം പറ‍ഞ്ഞു. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും നടി വെളിപ്പെടുത്തി. ഞാൻ 46 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്. മോശമായി പെരുമാറാൻ ശ്രമിച്ച നിരവധിപേരുണ്ട്.

പുരുഷന്മാരാരും ഇതുവരെ ഇതിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. പല നടിമാരുടെയും കതകിൽ മുട്ടുന്നത് ഞാൻ നിറയെ കണ്ടിട്ടുണ്ട്, എത്രയോ പെൺകുട്ടികൾ എന്‍റെ മുറിയിൽ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. കേരളത്തിൽ മാത്രമല്ലെന്നും എല്ലാ സിനിമ സെറ്റിലും ഇത് നടന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഉർവ്വശി അടക്കുമുള്ള നടിമാർ കേരളത്തിൽ ഇങ്ങനെയൊന്നും ഇല്ലെന്ന് പറയുന്നത് നാളെ മാറ്റി നിർത്തുമോ എന്ന് ഭയന്നാണെന്നും താരം അഭിപ്രായപ്പെട്ടു.

Continue Reading
You may also like...

More in Malayalam

Trending