Malayalam
ഓടി നടന്ന് ജോലികൾ ചെയ്യാൻ കഴിയാതെയയായി.. കിതപ്പും ക്ഷീണവും വന്ന് തുടങ്ങി! കുമ്പളങ്ങ ജ്യൂസ് കുടിച്ചപ്പോൾ ശരീരത്തിനുണ്ടായ മാറ്റത്തെ കുറിച്ച് അഭിരാമി സുരേഷ്
ഓടി നടന്ന് ജോലികൾ ചെയ്യാൻ കഴിയാതെയയായി.. കിതപ്പും ക്ഷീണവും വന്ന് തുടങ്ങി! കുമ്പളങ്ങ ജ്യൂസ് കുടിച്ചപ്പോൾ ശരീരത്തിനുണ്ടായ മാറ്റത്തെ കുറിച്ച് അഭിരാമി സുരേഷ്
ഗായിക അഭിരാമി സുരേഷ് പങ്കിട്ട വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഇരുപത്തിയെട്ടുകാരിയായ അഭിരാമി മൂന്ന് മാസം കൊണ്ട് തന്റെ ശരീരത്തിലുണ്ടായ ഒരു മാറ്റത്തെ കുറിച്ചാണ് പറയുന്നത്. 82 കിലോയായിരുന്ന ശരീര ഭാരത്തിൽ നിന്നും മൂന്ന് മാസം കൊണ്ട് പത്ത് കിലോ കുറച്ചത് എങ്ങനെ എന്നാണ് അഭിരാമി വീഡിയോയിൽ പങ്കിട്ടത്. ബിസിനസ് തിരക്കുകളിൽ പെട്ടപ്പോയതിനാൽ ശരീരം ശ്രദ്ധിച്ചിരുന്നില്ല താരം. പിന്നീട് ശരീരം തന്നെ ഓരോ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയതോടെയാണ് ശരീരത്തിന് ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്ന് അഭിരാമിയും തിരിച്ചറിഞ്ഞത്. ഒരു ന്യൂട്രീഷന്റെയും സഹായമില്ലാതെ വായിച്ചും പഠിച്ചുമെല്ലാമാണ് തന്റെ ശരീരത്തിന് ഇണങ്ങുന്ന ഒരു ഡയറ്റ് അഭിരാമി രൂപപ്പെടുത്തിയത്. ഉട്ടോപ്യ തുടങ്ങുന്ന സമയത്ത് എന്റെ ശരീരഭാരം 68 കിലോയായിരുന്നു. പിന്നെ മാസങ്ങൾ കുറച്ച് പിന്നിട്ടപ്പോൾ അത് 82 കിലോയായി. അപ്പോൾ മുതലാണ് ശരീര ഭാരം വർധിച്ചുവെന്നത് ഞാൻ ശ്രദ്ധിച്ച് തുടങ്ങുന്നത്. മെലിഞ്ഞിരുന്നാലും തടിച്ചിരുന്നാലും നമ്മുടെ കംഫേർട്ടിന് പ്രാധാന്യം കൊടുക്കണമെന്നൊക്കെയുള്ള ആദർശങ്ങളുള്ളയാളാണ് ഞാൻ. അതുകൊണ്ട് തന്നെ തടിവെച്ചപ്പോൾ അത് എന്നെ എഫക്ട് ചെയ്തിരുന്നില്ല.
ശരീരഭാരം എന്നെ ബാധിച്ച് തുടങ്ങിയത് റെസ്റ്റോറന്റിലെ കാര്യങ്ങൾ ഓടി നടന്ന് ചെയ്ത് തുടങ്ങിയപ്പോഴാണ്. തുടക്കത്തിൽ എല്ലായിടത്തും ഓടി എത്താനും ജോലികൾ ചെയ്യാനും കഴിയുമായിരുന്നു. പിന്നീട് ശരീര ഭാരം കൂടിയപ്പോൾ ഓടി നടന്ന് ജോലികൾ ചെയ്യാൻ കഴിയാതെയയായി. കിതപ്പും ക്ഷീണവും വന്ന് തുടങ്ങി. തുടക്കത്തിൽ എന്റെ ശരീരത്തിന് എന്തുപറ്റിയെന്ന് മനസിലായിരുന്നില്ല. കാരണം ആരോഗ്യപ്രശ്നങ്ങൾ പൊതുവെ വരാത്തയാളാണ് ഞാൻ. ചെറുപ്പത്തിൽ ഒരു സർജറി ചെയ്തതുകൊണ്ട് മാത്രമാണ് സ്പെക്സ് വെക്കേണ്ടി വന്നത്.
അല്ലാതെ വലിയ അസുഖങ്ങളൊന്നും വരാറില്ല. അങ്ങനെ ഞാൻ ശരീര ഭാരം കുറക്കാൻ തീരുമാനിച്ചു. ജിം അടക്കമുള്ള കാര്യങ്ങൾ ചെയ്യാമെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷെ എന്റെ ഡെയ്ലി റെട്ടീനുമായി മാച്ചായിരുന്നില്ല. അങ്ങനെ ഞാൻ കുമ്പളങ്ങ ജ്യൂസ് കുടിച്ച് ഡയറ്റ് ആരംഭിച്ചു. പിന്നെ ഭക്ഷണം കൺട്രോൾ ചെയ്തു. ചോറ് കുറച്ചു. കൂടാതെ ലൈഫ് റൊട്ടീനും മാറ്റി. ചെറിയ രീതിയിൽ വർക്കൗട്ടും ചെയ്തു. ഡയറ്റിന്റെ ആദ്യനാളുകളാണ് ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞത്. ഭക്ഷണത്തോട് കൊതി തോന്നും. പിന്നെ കാര്യമായ മാറ്റം വന്നതായും തോന്നില്ല. കാലറി ബെയ്സ്ഡായി ഡയറ്റ് ചെയ്തതോടെ മൂന്നാം മാസമായപ്പോൾ എനിക്ക് എക്സസൈസും വേണ്ടി വന്നില്ല. ഷുഗർ കട്ട് ചെയ്തുള്ള ഡയറ്റുമായിരുന്നില്ല. നിന്റെ തീറ്റിക്ക് വലിയ വിലകൊണ്ടുക്കേണ്ടി വരുമെന്ന് മുമ്പ് അമ്മയും ചേച്ചിയും പറഞ്ഞിരുന്നുവെങ്കിലും മൈന്റ് ചെയ്യാറില്ലായിരുന്നു. ആരോഗ്യം പ്രധാനമാണ്. അസുഖം വരുന്ന ഒരു സ്റ്റേജിലേക്ക് എത്തുന്നതിന് മുമ്പേ ഞാന്‍ തിരിച്ചറിഞ്ഞു എന്നാണ് ശരീര ഭാരം കുറക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ച് അഭിരാമി പറഞ്ഞത്.