Actress
ഒരുപാട് കാര്യങ്ങൾ പഠിച്ചു. പഠിച്ച ചില കാര്യങ്ങൾ തിരുത്തി! തുറന്നു പറഞ്ഞു ഭാവന
ഒരുപാട് കാര്യങ്ങൾ പഠിച്ചു. പഠിച്ച ചില കാര്യങ്ങൾ തിരുത്തി! തുറന്നു പറഞ്ഞു ഭാവന
സിനിമയിൽ ടൊവിനോ തോമസിന്റെ ആദ്യ നായികയാണ് ഭാവന. പത്തുവർഷത്തിനുശേഷം ടൊവിനോയുടെ നായികയായി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികറുമായി ഭാവന തിയേറ്ററിലുണ്ട്. നമ്മൾ സിനിമയിൽനിന്നാരംഭിച്ച മനോഹരമായ യാത്ര രണ്ട് പതിറ്റാണ്ട് പിന്നിടുന്നു .സഹോദരൻ ജയദേവ് സംവിധാനം ചെയ്യുന്ന ദ ഡോർ എന്ന തമിഴ് ചിത്രത്തിലൂടെ പ്രിയപാതി നവീനൊപ്പം നിർമ്മാതാവിന്റെ കുപ്പായം ഭാവന ആദ്യമായി അണിയുന്നു. ഡോറിൽ നായികയും ഭാവന തന്നെ. കന്നടയിൽ സൂപ്പർ നായികയായി തിളങ്ങുന്ന ഭാവന പുതിയ ചിത്രമായ കേസ് ഒഫ് കൊണ്ടാനയിൽ എ.സി.പി ലക്ഷ്മി എന്ന അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനത്തിൽ. ആൻ ബാവ എന്ന തെന്നിന്ത്യയിലെ പ്രശസ്തയായ നായിക നടിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ടൊവിനോ അവതരിപ്പിക്കുന്ന ഡേവിഡ് പടിക്കൽ എന്ന നായക കഥാപാത്രത്തിന്റെ ആദ്യ സിനിമയിലെ നായിക. ആൻ ബാവയെ അതിഥി വേഷം എന്നു വേണമെങ്കിൽ വിളിക്കാം. ഹാട്രിക് വിജയം നേടുന്ന ഡേവിഡ് പടിക്കൽ സൂപ്പർ താരമായി മാറുന്നതും അയാൾക്കു തന്റെ വിജയവും വളർച്ചയും കൈകാര്യം ചെയ്യാൻ കഴിയാതെ വരുന്നതും തുടർന്ന് ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് പ്രമേയം. ഡേവിഡ് പടിക്കലിന്റെ ജീവിതം ആണ് നടികർ. ആൻ ബാവയുടെ കരിയറിൽ താഴ്ചകൾ സംഭവിക്കുന്നുണ്ട്.
ഡേവിഡിനെ യാഥാർത്ഥ്യങ്ങൾ ബോദ്ധ്യപ്പെടുത്തി അയാളിൽ ആൻ ബാവ സ്വാധീനം ചെലുത്തുന്നു.വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്ന ചിന്ത ഇപ്പോഴുമുണ്ട്. പരിമളമായി ക്യാമറയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ ഉണ്ടായ കൗതുകവും പുതിയ കഥാപാത്രം ലഭിക്കുമ്പോൾ ഉണ്ടാവുന്ന ആശ്ചര്യവും എങ്ങനെ നന്നായി ചെയ്യാമെന്ന ചിന്തയും കൂടെത്തന്നെയുണ്ട്. ഇപ്പോൾ മുൻപത്തേക്കാൾ സീരിയസാണ്. ഒരുപാട് കാര്യങ്ങൾ പഠിച്ചു. പഠിച്ച ചില കാര്യങ്ങൾ തിരുത്തി. നവീൻ നിർമ്മാതാവ് കൂടിയായതിനാൽ എനിക്ക് ടെൻഷൻ ഉണ്ടായില്ല. എല്ലാ കാര്യവും നവീനാണ് നോക്കിയത്. ഒരു കുടുംബ പ്രോജക്ട് പോലെയാണ് ദ ഡോർ. ആ സമയത്താണ് ഷാജി കൈലാസ് സാറിന്റെ ഹണ്ടിന്റെയും ഉർവശിക്കും ശ്രീനാഥ് ഭാസിക്കും ഒപ്പം ഫൺ സിനിമയുടെയും റഹ്മാനൊപ്പം ത്രില്ലർ സിനിമയുടെയും ഷൂട്ട്. കന്നടയിൽ രണ്ടു സിനിമകളുടെ ചിത്രീകരണവും ഉണ്ടായിരുന്നു.അതിനാൽ നിർമ്മാണ രംഗത്തെപ്പറ്റി ഒന്നും പഠിക്കാൻ കഴിഞ്ഞില്ല.
