Connect with us

ഒഴിവാക്കിയിട്ടും തേടിയെത്തിയ ഭാഗ്യം …ഉഴപ്പൻ പ്രകാശനെ മിടുക്കനാക്കിയ അഞ്ചു കുര്യൻ പറയുന്നു !!!

Malayalam Breaking News

ഒഴിവാക്കിയിട്ടും തേടിയെത്തിയ ഭാഗ്യം …ഉഴപ്പൻ പ്രകാശനെ മിടുക്കനാക്കിയ അഞ്ചു കുര്യൻ പറയുന്നു !!!

ഒഴിവാക്കിയിട്ടും തേടിയെത്തിയ ഭാഗ്യം …ഉഴപ്പൻ പ്രകാശനെ മിടുക്കനാക്കിയ അഞ്ചു കുര്യൻ പറയുന്നു !!!

നേരം, ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ഒരിടം കണ്ടെത്തിയ താരമാണ് അഞ്ചു കുര്യൻ. സത്യൻ അന്തിക്കാട് സംവിധാനം ഏറ്റവും പുതിയ ചിത്രം ഞാൻ പ്രകാശനിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരം ഒരു ആർക്കിടെക്റ്റാണ്. ഞാൻ പ്രകാശനിൽ എത്തിയതിനെക്കുറിച്ചും സിനിമയെപ്പറ്റിയും വിശേഷങ്ങൾ പങ്ക് വയ്ക്കുകയാണ് താരം. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

സിനിമയിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. താൽപര്യം മുഴുവൻ മോഡലിങ്ങിലായിരുന്നു. ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ പേടിയില്ലാത്തതുകൊണ്ട് കൂട്ടുകാരുടെ പടങ്ങളിലൊക്കെ ചെറിയചില വേഷങ്ങളിൽ തല കാണിച്ചു പോയി. ചിരിച്ചു നിൽക്കാം, പക്ഷേ അഭിനയമൊന്നും പറ്റിയ പണിയേ അല്ലെന്നായിരുന്നു തോന്നൽ. ‘കവി ഉദ്ദേശിച്ചത്’ കഴിഞ്ഞപ്പോഴാണ് ധൈര്യമൊക്കെ വന്നത്. നേരം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയായും അഞ്ജു അഭിനയിച്ചിട്ടുണ്ട്.

‘ഞാൻ പ്രകാശനിൽ’ അഭിനയിക്കാൻ സാധിച്ചത് ഒരു സ്വപ്നംപോലെയാണ് തോന്നുന്നത്. ഞാനെത്ര നേരം വേണമെങ്കിലും പ്രകാശന്റെ വിശേഷങ്ങൾ നിർത്താതെ പറഞ്ഞുകൊണ്ടിരിക്കും. സെറ്റിലെ ആദ്യദിവസത്തെ അതേ എക്സൈറ്റ്മെന്റാണ് ഇപ്പോഴും.

യുഎസിലായിരുന്ന സമയത്താണ് പ്രകാശനിലേക്ക് ആദ്യം വിളിക്കുന്നത്. നാട്ടിലില്ലാത്തതുകൊണ്ട് പക്ഷേ, അവർക്കു ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ഒഴിവാക്കി. അത് വലിയ സങ്കടമായി. കുറേനാൾ കഴിഞ്ഞൊരു ഫോൺ, ”നാട്ടിലുണ്ടെങ്കിൽ സെറ്റിലേക്ക് പോന്നോളൂ”! അതൊരൊന്നൊന്നര പോക്കായിരുന്നു!

സത്യൻ അന്തിക്കാട് സാറിന്റെ പടം, ഫഹദ് ഫാസിലിനൊപ്പം കോംബിനേഷൻ സീൻസ്. നല്ല പേടിയുണ്ടായിരുന്നു. അഭിനയിച്ചു തുടങ്ങിയപ്പോൾ അതൊക്കെ പോയി. ജോലി ചെയ്യുകയാണെന്ന തോന്നലേ ഉണ്ടായിരുന്നില്ല. ഓരോ ദിവസവും പുലരാൻ കൊതിയായിരുന്നു. സത്യൻ സാർ ഒരുപാട് കഥകളൊക്കെ പറയും. അതൊക്കെ കേട്ടിരിക്കുന്നതേ രസമാണ്.

‘ശ്രുതി’ക്കു ശേഷമാണ് പുറത്തു പോകുമ്പോൾ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. അഞ്ജു എന്ന പേരൊന്നും ആർക്കും അറിയില്ല. “ശ്രുതിചേച്ചി കൊള്ളാം കേട്ടോ” എന്ന് കേൾക്കുന്നതാണ് വല്യ സന്തോഷം.

പെൺകുട്ടി വേഷങ്ങൾ ഇങ്ങനെയാവണം എന്ന് സ്റ്റീരിയോടൈപ് ചെയ്യുന്നതിനോടു യോജിപ്പില്ല. ശ്രുതി ഒരു ബോൾഡ് പെൺകുട്ടിയാണ്. പക്ഷേ, ഒരേതരം വേഷങ്ങളിൽ കുരുങ്ങിപ്പോകരുതെന്നാണ് ആഗ്രഹം. പുതുമയുള്ള വേഷങ്ങൾ ചെയ്യുമ്പോഴല്ലേ, നമുക്കും പഠിക്കാൻ പറ്റൂ.

ആദ്യത്തെ സിനിമയിലെക്കാളും മെച്ചപ്പെട്ടുവെന്ന് എല്ലാരും പറയുന്നത് കേൾക്കുന്നതാണ് ആത്മവിശ്വാസം. ഇനി ഇറങ്ങാനുള്ള പടം ‘ജിംബൂംബാ’ ആണ്. 2019 അടിപൊളി തുടക്കമായിരുന്നു. ഒരുപാട് പ്രതീക്ഷയുണ്ട്.

interview with anju kurian

More in Malayalam Breaking News

Trending

Recent

To Top