Actress
ഒറ്റയ്ക്കുള്ള ജീവിതം, ആളുകളോട് ഇടപഴകാന്‍ ഭയം! ഒരുപാടുപേർ പറ്റിച്ചു.. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കുന്നത്
ഒറ്റയ്ക്കുള്ള ജീവിതം, ആളുകളോട് ഇടപഴകാന്‍ ഭയം! ഒരുപാടുപേർ പറ്റിച്ചു.. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കുന്നത്
മികച്ച ഒട്ടേറ കഥാപാത്രങ്ങളുമായി സിനിമാലോകത്ത് തൊണ്ണൂറുകളില്‍ നിറഞ്ഞു നിന്ന അഭിനേത്രിയാണ് കനക. സിദ്ദിഖ് സംവിധാനം ചെയ്ത ‘ഗോഡ്ഫാദറി’ലെ മാലു എന്ന കഥാപാത്രം മുതല്‍ ഏഴര പൊന്നാന, വിയത്നാം കോളനി, ഗോളാന്തര വാര്‍ത്ത, വാര്‍ധക്യ പുരാണം, പിന്‍ഗാമി, മന്ത്രി കൊച്ചമ്മ, നരസിംഹം വരെയുള്ള ഒട്ടുമിക്ക സിനിമകളും കനകയുടെ വേഷങ്ങളും വലിയ ഹിറ്റ് ആയിരുന്നു. 2000-ലാണ് കനക അഭിനയ ലോകത്തുനിന്നും അപ്രത്യക്ഷയാവുന്നത്. കുറേക്കാലം നിശബ്ദമായ ജീവിതം നയിക്കുകയായിരുന്നു.
അതിനിടെ നടിയുടെ വ്യക്തിജീവിതം വലിയ ചര്‍ച്ചയായി. കാന്‍സര്‍ ബാധിച്ച് കനക മരിച്ചുവെന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിച്ചു. സ്വത്തും സമ്പാദ്യവും അച്ഛന് തട്ടിയെടുത്തു എന്ന ആരോപണവുമായി രംഗത്ത് വന്നതോടെയാണ് കനക വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നത്. ഇപ്പോഴിതാ കനകയുടെ ഏറ്റവും പുതിയ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പങ്കുവച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി കുട്ടി പദ്മിനി.
‘വർഷങ്ങൾക്ക് ശേഷം എന്റെ പ്രിയപ്പെട്ട ദേവിക മാമിന്റെ മകൾ, എന്റെ പ്രിയപ്പെട്ട സഹോദരി കനകയുമായി വീണ്ടും ഒന്നിച്ചു. സന്തോഷം അളവറ്റതാണ്, ഞങ്ങൾ ഒരുമിച്ച് കുറച്ച് സമയം ചെലവഴിച്ചു.’ എന്നാണ് കുട്ടി പദ്മിനി ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നത്. ഒരുപാട് അന്വേഷിച്ചതിന് ശേഷമാണ് കനകയെ കണ്ടെത്താന്‍ സാധിച്ചത്. കനകയുടെ അമ്മയുടെ പേരായ ദേവിക എന്ന് വീടിന് പുറത്ത് എഴുതി വച്ചിരുന്നത് കൊണ്ട് എളുപ്പമായി. ഞാന്‍ അവിടെ എത്തുമ്പോള്‍ വീടും ഗേറ്റുമെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും കുട്ടി പദ്മിനി പറയുന്നു. സമീപ വീടുകളിലുള്ളവരോട് കാര്യം തിരക്കിയപ്പോള്‍ കനക ,എപ്പോള്‍ വരുമെന്നോ പോകുമെന്നോ അവർക്ക് അറിയില്ലെന്നായിരുന്നു മറുപടി.
അമ്മ ദേവിക എന്ത് സ്നേഹമുള്ള സ്ത്രീ ആയിരുന്നു. മകള്‍ക്ക് ഈ ഗതി വന്നല്ലോ? അവളെ സഹായിക്കാന്‍ ആരുമില്ലല്ലോ എന്നെല്ലാം ഓർത്ത് ഞാൻ വല്ലാതെ വിഷമിച്ചു പോയി. അവിടെ അങ്ങനെ നില്‍ക്കുമ്പോഴാണ് ഒരു ഓട്ടോയില്‍ കനക വന്ന് ഇറങ്ങുന്നത്. അവളെ കണ്ട പാടെ പോയി കെട്ടിപ്പിടിച്ചു. ഞാന്‍ പേര് പറഞ്ഞ് പരിചയപ്പെടുത്തി. അവള്‍ക്ക് എന്നെ അറിയുമോ എന്ന് അറിയില്ലായിരുന്നു. പിന്നീട് ഞങ്ങള്‍ കാറില്‍ കോഫി ഷോപ്പിലേക്ക് വന്നു. കാർ റിപ്പയറിലായതുകൊണ്ട് ഇപ്പോള്‍ ഓട്ടോയിലാണ് അവളുടെ യാത്ര.
എത്രയും പെട്ടെന്ന് തന്നെ പഴയ കാർ മാറ്റി പുതിയ കാർ വാങ്ങണമെന്ന് ഞാന്‍ അവളോട് പറഞ്ഞുവെന്നും പദ്മിനി പറയുന്നു. കോഫി ഷോപ്പില്‍ ഇരുന്ന് ഞങ്ങള്‍ കുറേ അധികം സംസാരിച്ചു. കനക ഇപ്പോൾ നല്ല ക്യൂട്ട് ആന്റ് ബബ്ലി ആയിട്ടുണ്ട്. ആരോടും ഒരു ബന്ധവും ഇല്ലാതെ ഒറ്റക്കാണ് അവള് ഇപ്പോള്‍ ജീവിക്കുന്നത്. പഴയ വീടെല്ലാം കൊടുത്ത് നല്ല വീടൊക്കെ വാങ്ങി റാണിയെ പോലെ കഴിയണമെന്ന് ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട്. സ്വത്തിന്റെ പേരിലുള്ള കോടതി പ്രശ്നങ്ങളൊന്നുമില്ലെന്നും അച്ഛനുമായുള്ള പ്രശ്നമൊക്കെ തീർന്നെന്നും അവള് പറഞ്ഞു. അവളുടെ അച്ഛനെ നേരില്‍ കണ്ട് സംസാരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. അവളുടെ ശരീര ഭാരം എങ്ങനെ കുറയ്ക്കാം എന്നതിനെകുറിച്ചൊക്കെ ഒരുപാട് നേരം സംസാരിച്ചു.
നിനക്ക് ഡാന്‍സ് ക്ലാസിനു പൊക്കൂടെ എന്ന് ചോദിച്ചപ്പോള്‍ അയ്യോ ചേച്ചി ഞാന്‍ എങ്ങനെ പോകാനാണ്, അതും ഈ അവസ്ഥയില്‍ എന്നൊക്കെ പറഞ്ഞു. എന്തായാലും അവള് നല്ല സന്തോഷത്തിലാണ്. ഒരുപാടുപേർ അവളെ കബളിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോടെങ്കിലും അടുത്ത് ഇടപഴകാന്‍ അവള്‍ക്ക് ഭയമാണ്. സിനിമയില്‍ നിന്നും വിട്ടു നിന്ന ശേഷം കോടതിയും കേസുകളുമായി ജീവിതം പോയി ആരെയും വിശ്വസിക്കാന്‍ പറ്റില്ല, എല്ലാവരും നല്ലത് പോലെ പെരുമാറും. എന്നാല്‍ എന്തെങ്കിലുമൊരു കാര്യത്തില്‍ ചതിക്കും. അതുകൊണ്ടാണ് ആരും വേണ്ടെന്ന് തീരുമാനിച്ചതെന്ന് കനക പറഞ്ഞതെന്നും പദ്മിനി കൂട്ടിച്ചേർക്കുകയാണ്.
