Connect with us

‘ഒരേ കണ്ണാല്‍ ഒന്നാമത്! താരമായി ടൊവീനോയും അഹാനയും

Malayalam

‘ഒരേ കണ്ണാല്‍ ഒന്നാമത്! താരമായി ടൊവീനോയും അഹാനയും

‘ഒരേ കണ്ണാല്‍ ഒന്നാമത്! താരമായി ടൊവീനോയും അഹാനയും

ചിത്രത്തില്‍ കലാകാരനും സ്‌ക്രാപ്പ് ആര്‍ട്ടിസ്റ്റുമാണ് ടൊവീനോയുടെ കഥാപാത്രം. അഹാന കൃഷ്ണനാണ് നായിക. നവാഗതനായ അരുണ്‍ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്‍വര്‍ ഷരീഫ്, നിതിന്‍ ജോര്‍ജ്, വിനീത കോശി, ജാഫര്‍ ഇടുക്കി, പൗളി വല്‍സന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം അടുത്ത മാസം തീയ്യേറ്ററുകളിലെത്തും.

അതേസമയം ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ഒരേ കണ്ണാല്‍’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഗാനം യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ഇപ്പോള്‍. ഗാനം എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം സൂരജ് എസ് കുറുപ്പ്. നന്ദഗോപന്‍, അഞ്ജു ജോസഫ്, നീതു നടുവത്തെട്ട്, സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ഇത് പാടിയിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending