Actress
ഒരു സ്ത്രീയുടെ തെറ്റുകളെ നോക്കി ചിരിക്കാന്‍ നിങ്ങള്‍ക്ക് നാണമാകുന്നില്ലേ? നിങ്ങള്‍ തമാശയാക്കി പറഞ്ഞത് ഞങ്ങള്‍ക്ക് സംഭവിച്ച നല്ല കാര്യമല്ല. അത് ഞങ്ങളുടെ കുടുംബത്തെ തകര്‍ത്തതാണ്- അഭിരാമിസുരേഷ്
ഒരു സ്ത്രീയുടെ തെറ്റുകളെ നോക്കി ചിരിക്കാന്‍ നിങ്ങള്‍ക്ക് നാണമാകുന്നില്ലേ? നിങ്ങള്‍ തമാശയാക്കി പറഞ്ഞത് ഞങ്ങള്‍ക്ക് സംഭവിച്ച നല്ല കാര്യമല്ല. അത് ഞങ്ങളുടെ കുടുംബത്തെ തകര്‍ത്തതാണ്- അഭിരാമിസുരേഷ്
സംഗീത റിയാലിറ്റി ഷോ യില്‍ നിന്നും ഉയര്‍ന്ന് വന്ന് ഇന്ന് മലയാളത്തിലെ പിന്നണി ഗായികയായി വളര്‍ന്നിരിക്കുകയാണ് ഗായിക അമൃത സുരേഷ്. ബിഗ് ബോസില്‍ പങ്കെടുക്കുകയും സിനിമയില്‍ അഭിനയിക്കാനുള്ള മുന്നൊരുക്കം എടുത്തതുമടക്കം കരിയറില്‍ ഉയരങ്ങളിലേക്കാണ് അമൃതയുടെ യാത്ര. എന്നാല്‍ അവിടുന്നും പിടിച്ച് താഴേക്കിടുന്നത് പലവിധത്തിലുള്ള ആരോപണങ്ങളാണ്. നടന് ബാലയുമായിട്ടുണ്ടായിരുന്ന ദാമ്പത്യ ജീവിതം വേര്‍പ്പെടുത്തിയത് മുതലാണ് അമൃതയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നത്. കഴിഞ്ഞ ദിവസം മുന്‍ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയുമായി ഗായിക രംഗത്ത് വന്നിരുന്നു. അതിനുശേഷം സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള അമൃതയുടെ പ്രണയവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയതായിരുന്നു ഇരുവരുടേയും പ്രണയം. തങ്ങള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തെ അമൃതയും ഗോപി സുന്ദറും ചെറുത്തു നിന്നതും വാര്‍ത്തയായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയും ജീവിതത്തില്‍ തങ്ങളുടേതായ വഴികളിലൂടെ മുന്നോട്ടു പോവുകയും ചെയ്തു.
പക്ഷെ സോഷ്യല്‍ മീഡിയ ഇവരെ വിടാന്‍ ഒരുക്കമായിട്ടില്ല. ഇപ്പോഴും കമന്റുകളി്ല്‍ ഈ ബന്ധത്തെക്കുറിച്ച് ചോദിച്ചെത്തുന്നവരുടെ ശല്യമാണ്. ഇപ്പോഴിതാ അമൃതയെക്കുറിച്ചുള്ള സഹോദരി അഭിരാമിയുടെ പോസ്റ്റിന് താഴെയും ചില കമന്റുകൾ എത്തിയിരിക്കുകയാണ്. യാത്ര കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങി വരുന്ന അമൃതയുടെ വീഡിയോ പങ്കുവച്ചു കൊണ്ട് അഭിരാമി കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. വീഡിയോയില്‍ അമ്മയെ കാത്തു നില്ക്കുന്ന മകള്‍ പാപ്പുവും കൂടെ അമൃതയുടെ അമ്മയും ഉണ്ടായിരുന്നു. വീഡിയോ പകർത്തിയത് അഭിരാമി തന്നെയായിരുന്നു.
എന്നാല്‍ ചിലര്‍ ഈ വീഡിയോയ്ക്ക് താഴെ മോശം കമന്റുമായി എത്തിയിരുന്നു. അടുത്ത ഗോപിയെ പിടിക്കൂ, ഊള ഫാമിലി എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് തക്ക മറുപടി നല്‍കിയിരിക്കുകയാണ് അഭിരാമി. ഒരു സ്ത്രീയുടെ തെറ്റുകളെ നോക്കി ചിരിക്കാന്‍ നിങ്ങള്‍ക്ക് നാണമാകുന്നില്ലേ? നിങ്ങള്‍ തമാശയാക്കി പറഞ്ഞത് ഞങ്ങള്‍ക്ക് സംഭവിച്ച നല്ല കാര്യമല്ല. അത് ഞങ്ങളുടെ കുടുംബത്തെ തകര്‍ത്തതാണ്. ഒരാളുടെ മുറിവ് നോക്കി എങ്ങനെ ചിരിക്കാന്‍ സാധിക്കുന്നു? അതാണോ നിങ്ങളുടെ കുടുംബം നിങ്ങളെ പഠിപ്പിച്ചത്? ഒരാളുടെ വീഴ്ചയെ നോക്കി പരിഹസിക്കാന്‍? എന്നായിരുന്നു അഭിരാമിയുടെ മറുപടി. അതുമാത്രമല്ല ചേച്ചിയുടെ ഹസ് എവിടെ? പൂമ്പാറ്റ ഗിരീഷ് എന്നായിരുന്നു മറ്റൊരു കമന്റ്. ചില്ലി ഗോപി ഇല്ലേ? എന്ന് ചോദിച്ചയാളോട് വീട്ടില്‍ തന്നെ ഇരുന്നോള്ളൂ വേണമെങ്കില്‍ സ്വിഗ്ഗിയിലോ സൊമാറ്റോയിലോ കാണും എന്നാണ് അഭിരാമി പറഞ്ഞത്. അതേസമയം നിരവധി പേരാണ് അഭിരാമിയുടെ പോസ്റ്റില്‍ സ്നേഹം പങ്കുവച്ചു കൊണ്ടും എത്തിയിരിക്കുന്നത്.
