Uncategorized
ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്.. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും- ഭാമയുടെ കുറിപ്പ് വൈറൽ
ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്.. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും- ഭാമയുടെ കുറിപ്പ് വൈറൽ
സിംഗിൾ മദർ എന്ന് അഭിമാനപൂർവം വിളിച്ചു പറഞ്ഞ നടിയാണ് ഭാമ. മകൾ ഗൗരിക്കൊപ്പം സന്തോഷകരമായി ജീവിക്കാൻ ഭാമ പഠിച്ചു കഴിഞ്ഞു. ഭർത്താവിനെ കുറിച്ച് ഒരക്ഷരം പോലും അപ്പോഴൊന്നും ഭാമ പറഞ്ഞതുമില്ല. കുഞ്ഞിനെ സ്കൂളിൽ അയച്ച്, എവിടെയും മറഞ്ഞിരിക്കാതെ പൊതുപരിപാടികളിൽ മുഖം കാണിച്ചു തലയുയർത്തി പിടിച്ചു തന്നെ ലോകത്തിനു മുന്നിൽ ഭാമ ജീവിച്ചു കാണിക്കുന്നു. പിതാവിന്റെ വിയോഗത്തിൽ അമ്മയുടെ തണലിൽ വളർന്ന ഭാമയും സ്വന്തം കാലിൽ നിൽക്കാൻ പഠിച്ച പെൺകുട്ടിയായിരുന്നു. ഒടുവിൽ വീട്ടുകാർ കണ്ടുപിടിച്ച അരുൺ ജഗദീഷിനെ ഭാമ വിവാഹം ചെയ്തു. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ഭാമ ഭർത്താവിൽ നിന്നും വേർപിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഭർത്താവായ അരുൺ ജഗദീഷിന്റെ പേര് തന്റെ സോഷ്യൽ മീഡിയ ഹാന്റിലുകളിൽ നിന്നും ഭാമ നീക്കം ചെയ്തതോടെയായിരുന്നു ഇത്.
ഇതോടെ പലരും ഭാമയുടെ വിവാഹ ജീവിതത്തിൽ എന്ത് സംഭവിച്ചുവെന്ന ചോദ്യം ഉയർത്തിയെങ്കിലു ഇതിനോടൊന്നും താരം പ്രതികരിച്ചിരുന്നില്ല. വിവാഹമോചിതയാണോയെന്ന ചോദ്യത്തിനും ഭാമ ഉത്തരം നൽകിയില്ല. പകരം ഒരിക്കൽ തന്റെ മകൾ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിൾ മദറാണെന്ന് ഭാമ തുറന്നു പറഞ്ഞു. ഞാനൊരു സിംഗിള്‍ മദര്‍ ആകുന്നതു വരെ എനിക്ക് അറിയില്ലായിരുന്നു ഞാന്‍ എത്രമാത്രം കരുത്തുള്ളവള്‍ ആണെന്ന്. വളരെ കരുത്തുള്ളവളായിരിക്കുക എന്നത് മാത്രമായിരുന്നു എനിക്കു മുന്‍പിലുള്ള ഏക പോംവഴി. ഞാനും എന്റെ കുഞ്ഞും,’ എന്നായിരുന്നു മകളുടെ ചിത്രത്തിനൊപ്പം താരം കുറിച്ചത്. അപ്പോഴും ഔദ്യോഗികമായി വിവാഹമോചനം നേടിയോ എന്ന കാര്യത്തിൽ താരം മൗനം തുടർന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് ഭാമ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട സ്റ്റോറിയാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ശക്തമായ ഭാഷയിൽ തന്നെയാണ് വിവാഹം ചെയ്യുന്നതിനെതിരെ നടി പ്രതികരിച്ചത്. ‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം… എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്. തന്റെ വിവാഹ ജീവിതത്തിൽ ഭാമ ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ നേരിട്ടിരുന്നോ എന്നതാണ് പലരും ചോദിക്കുന്ന ചോദ്യം. ബിസിനസുകാരനാണ് ഭാമയുടെ ഭർത്താവായ അരുണ്‍ . 2020 ജനുവരി 30 നായിരുന്നു ഇരുവരും വിവാഹിതരായത്.
അരുണ്‍ ഭാമയുടെ കുടുംബ സുഹൃത്ത് കൂടിയായിരുന്നു. 2021 ലാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. ഗൗരി പിള്ള എന്നാണ് കുഞ്ഞിന്റെ പേര്. മുൻപ് ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള നിരവധി ചിത്രങ്ങൾ ഭാമ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ മകൾക്കൊപ്പം മാത്രമുള്ള ചിത്രങ്ങളാണ് താരം പങ്കിടാറുള്ളത്. അതേസമയം ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. ചില ചാനൽ ഷോകളിൽ മാത്രമാണ് ഭാമ വിവാഹത്തിന് ശേഷം പങ്കെടുത്തിട്ടുള്ളത്. ഇപ്പോൾ സംരഭക കൂടിയാണ് ഭാമ. വാസുകി ബൈ ഭാമ എന്ന സാരി ബ്രാൻഡാണ് ഭാമ ആരംഭിച്ചത്. ഇതിന്റെ തിരക്കുകളും വിശേഷങ്ങളും താരം പങ്കിടാറുണ്ട്. ഭാമയുടെ ഏക മകളാണ് സ്കൂൾ വിദ്യാർത്ഥിനിയായ ഗൗരി പിള്ള. വിവാഹം കഴിഞ്ഞ ശേഷം ഭാമ പിന്നെ സിനിമയിലേക്ക് തിരികെ എത്തിയില്ല. പകരം ‘വാസുകി’ എന്ന വസ്ത്ര ബ്രാൻഡുമായി ഏതാനും വർഷങ്ങൾക്ക് ശേഷം ഭാമ ഒരു സംരംഭകയായി മാറുകയായിരുന്നു.
