Connect with us

ഒരു വീഴ്ച മതി, ആരും തിരിഞ്ഞ് നോക്കില്ല ചിലപ്പോൾ ഒരു തുള്ളി വെള്ളം ഇറ്റിച്ച് തരുവാൻ! കമന്റിന് ഗോപി സുന്ദർ നൽകിയ മറുപടിയിൽ ഞെട്ടി ആരാധകർ

Malayalam

ഒരു വീഴ്ച മതി, ആരും തിരിഞ്ഞ് നോക്കില്ല ചിലപ്പോൾ ഒരു തുള്ളി വെള്ളം ഇറ്റിച്ച് തരുവാൻ! കമന്റിന് ഗോപി സുന്ദർ നൽകിയ മറുപടിയിൽ ഞെട്ടി ആരാധകർ

ഒരു വീഴ്ച മതി, ആരും തിരിഞ്ഞ് നോക്കില്ല ചിലപ്പോൾ ഒരു തുള്ളി വെള്ളം ഇറ്റിച്ച് തരുവാൻ! കമന്റിന് ഗോപി സുന്ദർ നൽകിയ മറുപടിയിൽ ഞെട്ടി ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള ഗോപി സുന്ദര്‍ മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും സംഗീതം ഒരുക്കുന്നുണ്ട്. അതേസമയം തന്റെ വ്യക്തി ജീവിതത്തിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുന്ന വ്യക്തി കൂടിയാണ് ഗോപി സുന്ദര്‍. തന്റെ പ്രണയ ബന്ധങ്ങളുടെ പേരിലാണ് ഗോപി സുന്ദര്‍ നിരന്തരമായി ആക്രമിക്കപ്പെടുന്നത്. നേരത്തെ ഗായിക അഭയ ഹിരണ്‍മയിയുമായി പ്രണയത്തിലായിരുന്നു ഗോപി സുന്ദര്‍. ഇരുവരും ഏറെക്കാലം ലിവിംഗ് ടുഗദറിലായിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം തകര്‍ന്നു. ഇതിന് ശേഷമാണ് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി അടുപ്പത്തിലാകുന്നത്. ആ ബന്ധവും അധികം വൈകാതെ അവസാനക്കുകയായിരുന്നു. തന്റെ പ്രണയങ്ങളുടേയും പ്രണയ തകര്‍ച്ചകളുടേയും പേരില്‍ നിരന്തരം അവഹേളിക്കപ്പെടുകയാണ് ഗോപി സുന്ദര്‍.

സോഷ്യൽ മീഡിയയിൽ പെൺസുഹൃത്തുക്കളുമായി ഗോപി സുന്ദർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങൾ നേരിടാറുണ്ട്. അതിന് മറുപടിയും അദ്ദേഹം നൽകാറുണ്ട്. അത്തരത്തിൽ ഒരാൾക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം ഗായിക അദ്വെെത പത്മകുമാറിന് ഒപ്പം നിൽക്കുന്ന ഒരു ചിത്രം ഗോപി സുന്ദർ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. ‘പേജ് ഒന്ന് ആക്‌റ്റീവ് ആക്കണം എന്ന് വിചാരിച്ചു’, – എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പോസ്റ്റിന് നിരവധി ലെെക്കും കമന്റും ലഭിച്ചിരുന്നു. അതിൽ ഒരു കമന്റിനാണ് ഗോപി നല്ല കിടിലൻ മറുപടി നൽകിയിരിക്കുന്നത്.’എങ്ങനെ വേണമെങ്കിലും ജീവിക്കാം പക്ഷേ കുറെ പ്രായമാകുമ്പോൾ ഒരു വീഴ്ച മതി, ആരും തിരിഞ്ഞ് നോക്കില്ല ചിലപ്പോൾ ഒരു തുള്ളി വെള്ളം ഇറ്റിച്ച് തരുവാൻ’ എന്നതാണ് കമന്റ്. ‘ഞാൻ ഒരു ദ്വീപിലാണ് താമസം. അവിടെ വെള്ളത്തിന് ഒരു പഞ്ഞവുമില്ല’, എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. പിന്നാലെ ഗോപിയെ അനുകൂലിച്ചും വിമർശിച്ചും ആളുകൾ രംഗത്തെത്തുന്നുണ്ട്. ആദ്യ ഭാര്യയുമായി ബന്ധം വേർപിരിയുന്നതിനു മുൻപാണ് ഗായിക അഭയ ഹിരൺമയിയും ലിവിംഗ് ടുഗെതർ റിലേഷൻഷിപ്പ് ആരംഭിച്ചത്. അഭയയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയതുമെല്ലാം സമൂഹമാദ്ധ്യമത്തിലൂടെ ആരാധകർ അറിഞ്ഞതാണ്. അമൃതയുമായി വേർപിരിഞ്ഞു എന്ന തരത്തിൽ പിന്നീട് വാർത്തകൾ വന്നു. തുടർന്നാണ് ഏറെ ട്രോളുകളും വിമർശനങ്ങളും ഗോപി സുന്ദറിന് നേരിടേണ്ടി വന്നത്. കുറച്ചുനാൾ മുൻപ് പ്രിയ നായർ എന്ന പെൺകുട്ടിക്ക് ഒപ്പവും ഗോപി സുന്ദറിന്റെ ചിത്രം വന്നപ്പോഴും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

More in Malayalam

Trending

Recent

To Top