Uncategorized
ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്! രൂക്ഷമായി പ്രതികരിച്ച് സുരേഷ്‌ഗോപി!
ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്! രൂക്ഷമായി പ്രതികരിച്ച് സുരേഷ്‌ഗോപി!
അമ്മയിലെ പൊട്ടിത്തെറി രൂക്ഷമാകുകയാണ്. ഇപ്പോഴിതാ അമ്മയിലെ കൂടുതൽ പേർക്കെതിരെ ആരോപണം വന്ന വിഷയത്തിൽ ചോദ്യമുന്നയിച്ചപ്പോൾ മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി . നിങ്ങൾ കോടതിയാണോ? കോടതി പറയും എന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.താൻ അമ്മയിൽ എത്ര കാലം ഉണ്ടായിരുന്നു എന്ന് അദ്ദേഹം ചോദിച്ചു. അമ്മയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ അമ്മയിൽ നിന്നും ഇറങ്ങി വരുമ്പോൾ ചോദിക്കുക . ഈ വിഷയം മാധ്യമങ്ങൾക്ക് ഒരു തീറ്റ എന്നാണ് താൻ മനസിലാക്കുന്നത്.
നിങ്ങൾ അത് വച്ച് കാശു ഉണ്ടാക്കി കൊള്ളൂ. ഒരു കുഴ്പ്പം ഇല്ല. പക്ഷെ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് നിങ്ങൾ ചെയ്യുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഈ വിഷയങ്ങൾ കോടതിയിൽ ഉണ്ട്. കോടതിക്ക് യുക്തിയുണ്ട് കോടതിക്ക് ബുദ്ധിയുണ്ട്. കോടതി തീരുമാനമെടുക്കും. സർക്കാർ അത് കോടതിയിൽ കൊണ്ട് ചെന്നാൽ അവർ അത് എടുക്കും. മാധ്യമങ്ങൾ ആടിനെ തമ്മി തല്ലിച്ച് ചോര കുടിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
നിങ്ങൾ ഒരു സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിച്ച് വിടുകയാണ്. പരാതി ആരോപണ രൂപത്തിലാണ് നിൽക്കുന്നത്. നിങ്ങൾ ജനങ്ങളോട് എന്താണ് പറയുന്നത്. നിങ്ങൾ കോടതിയാണോ എന്നും അദ്ദേഹം ചോദിച്ചു. കോടതി പറയും കോടതി തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നേതൃത്വത്തിനെതിരെയുള്ള ആരോപണങ്ങളിൽ ഉള്ളുലഞ്ഞ അമ്മ ഇന്നു ചേരാനിരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം മാറ്റിവെച്ച്. അമ്മ പ്രസിഡന്റിന്റെ അസൗകര്യമാണു കാരണമായി പറയുന്നതെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ യോഗം ചേർന്നാൽ സ്ഥിതി സ്ഫോടനാത്മകമാകുമെന്ന വിലയിരുത്തലാണു കാരണമെന്നു സൂചനയുണ്ട്. ജനറൽ സെക്രട്ടറി സിദ്ദിഖ് സ്ഥാനമൊഴിഞ്ഞപ്പോൾ ചുമതല കൈമാറേണ്ട ജോയിന്റ് സെക്രട്ടറി ബാബുരാജും ആരോപണ നിഴലിലായതോടെ നേതൃപ്രതിസന്ധിയുമുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ ഓൺലൈൻ യോഗത്തിനാണു കൂടുതൽ സാധ്യത.