Uncategorized
ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12-13 കുപ്പി ബിയർ! അന്നത്തെ ദിവസം രാത്രി സംഭവിച്ചത്… ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12-13 കുപ്പി ബിയർ! അന്നത്തെ ദിവസം രാത്രി സംഭവിച്ചത്… ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
മലയാളികളുടെ മനസില്‍ നിന്നും ഒരിക്കലും മായാത്ത ചിരിയാണ് കലാഭവന്‍ മണി. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം മലയാളികളുടെ മനസില്‍ പകരംവെക്കാനില്ലാത്ത വ്യക്തിത്വമാണ് കലാഭവന്‍. ഇന്നും കലാഭവന്‍ മണിയുടെ ഒരു പാട്ടോ രംഗമോ കാണാതെയോ കേള്‍ക്കാതെയോ മലയാളിയുടെ ജീവിതം കടന്നു പോകില്ല. ഓട്ടോയിലും ബസിലുമൊക്കെ ഇന്നും യാത്രക്കാരെ രസിപ്പിച്ചും കണ്ണ് നനയിച്ചുകൊണ്ടും സാധാരണക്കാരുടെ ഇടയില്‍ മണി ജീവിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഇന്നും അദ്ദേഹത്തിന്‍റെ വേർപാട് മലയാളികൾക്ക് സങ്കടമായി നിലനിൽക്കുന്നത്. കൊച്ചിന്‍ കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റായി കലാജീവിതം തുടങ്ങി പിന്നീട് സിനിമയിലെ കോമഡി നടനായും നായകനായും സമാന്തരമായി നാടന്‍ പാട്ടിനൊപ്പം ചേര്‍ത്തുവെക്കുന്ന പേരായുമൊക്കെ വൈവിധ്യമാര്‍ന്ന പ്രതലങ്ങളില്‍ മലയാളിക്ക് വളരെ പെട്ടന്നാണ് കലാഭവൻ മണി പ്രിയങ്കരനായത്. മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഒരു ആഘാതമായിരുന്നു അദ്ദേഹത്തിന്‍റെ തികച്ചും അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത. അകാലത്തിലെ ആ വിയോഗത്തിന് എട്ടാണ്ട് പൂര്‍ത്തിയായി. ദാരിദ്യത്തെയും ജീവിത ദുരിതങ്ങളെയുമൊക്കെ തന്നിലെ കലകൊണ്ട് മറികടന്ന് സൂപ്പര്‍താരമായ കലാകാരന്മാരുടെ കൂട്ടത്തിലാണ് മണിയും. മണിയുടെ മരണം സംബന്ധിച്ച കേസില്‍ സിബിഐയുടെ കണ്ടെത്തല്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കുടുംബം ഇപ്പോഴും. കലാഭവൻ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും കരള്‍ രോഗമാണ് മരണകാരണമെന്നുമാണ് കേസന്വേഷിച്ച സിബിഐയുടെ കണ്ടെത്തല്‍.
വയറ്റില്‍ കണ്ടെത്തിയ വിഷാശം മദ്യത്തില്‍ നിന്നുളളതാണെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇത് ഒരിക്കലും വിശ്വസിക്കാനാകില്ലെന്ന് തന്നെയാണ് കുടുംബത്തിന്‍റെ നിലപാട്. ഇപ്പോഴിതാ കലാഭവന്‍ മണിയുടെ മരണത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ അടുത്തിടെ പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്. മണിയുടെ രക്തത്തില്‍ കണ്ടെത്തിയ മീഥൈല്‍ ആല്‍ക്കഹോളിന്റെയും കീടനാശിനിയുടെയും സാന്നിധ്യം മരണം സംബന്ധിച്ച് ഏറെ ദുരൂഹത സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ പിഎന്‍ ഉണ്ണിരാജന്‍ ഐപിഎസിന്റെ വെളിപ്പെടുത്തലിലാണ് വീണ്ടും മണി ആരാധകർക്കിടയിൽ ചർച്ചയായാകുന്നത്. മണിയുടെ രക്ത പരിശോധനാ റിപ്പോര്‍ട്ടില്‍ നിന്നും കിട്ടിയത് മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം രക്തത്തിലുണ്ടെന്നാണ്. സാധാരണ മദ്യപിക്കുമ്പോള്‍ ഈഥൈല്‍ ആല്‍ക്കഹോളാണ് കാണാറുള്ളത് മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം സാധാരണ കാണുന്നത് ടര്‍പന്റൈന്‍ അല്ലെങ്കില്‍ പെയിന്റ് റിമൂവറിലാണ്. ഇതിനെ സര്‍ജിക്കല്‍ സ്പിരിറ്റെന്ന് പറയും. സമീപകാലത്തായി മണി ബിയര്‍ മാത്രമെ കഴിക്കാറുണ്ടായിരുന്നുള്ളു.
അതിനെപ്പറ്റി അന്വേഷിച്ചുകൊണ്ടിരുന്നപ്പോഴാണ് മനസിലായത് മണി ഒരു ക്രോണിക് ഡയബറ്റിക് പേഷ്യന്റാണെന്ന്. മണി ഡയബറ്റിസിന് വേണ്ടി കഴിക്കുന്ന ഒരു ടാബ്‌ലറ്റുണ്ട്. മണിക്ക് ഈ ടാബ്‌ലറ്റ് ഡോക്ടര്‍ വളരെ നേരത്തേ തന്നെ എഴുതി കൊടുത്തതാണ്. ഈ ടാബ്‌ലറ്റിനൊപ്പം മദ്യം കഴിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ഇവ തമ്മില്‍ രാസപ്രക്രിയയുണ്ടായി ശരീരത്തെ ദോഷകരമായി ബാധിക്കും. രാവിലെയും വൈകിട്ടും ഈ ടാബ്‌ലറ്റ് മണി കഴിക്കുന്നുണ്ട്. അന്ന് രാവിലെയും മണി ഈ ടാബ്‌ലറ്റ് കഴിച്ചിരുന്നു. മണി സ്വന്തം അസുഖം അവഗണിച്ചിരുന്നു. മറ്റുള്ളവര്‍ പറഞ്ഞിട്ടും മണി അതിനെ കാര്യമായി ഗൗനിച്ചില്ല. മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12-13 കുപ്പി ബിയറാണ്.
മരിക്കുന്നതിന്റെ തലേദിവസമായ നാലാം തീയതിയും അതിന്റെ തലേന്ന് മൂന്നാം തീയതിയും മരിക്കുന്നതിന്റെ അന്ന് അഞ്ചാം തീയതിയും മണി ബിയര്‍ ഉപയോഗിച്ചിരുന്നു. നാലാം തിയതി 12 കുപ്പി ബീയര്‍ കുടിച്ചിട്ടുണ്ടാകും. സാധാരണ ആളുകളൊക്കെ പറയും മൂത്രം പോകാനും മറ്റുമൊക്കെ ബിയര്‍ കുടിക്കുന്നത് നല്ലതാണെന്ന്. മണി ഉപയോഗിച്ചിരുന്ന ബീയര്‍ കുപ്പിയും മറ്റ് ബാറില്‍ നിന്നും എടുത്ത ബിയര്‍ കുപ്പിയും കെമിക്കല്‍ അനാലിസിസിന് അയയ്ക്കുകയും ഈ ബീയറില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ബിയറില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ ചെറിയ ഒരംശമുണ്ടെന്നുള്ളത് സത്യമാണ്. പക്ഷെ ഒരുപാട് ബിയര്‍ കഴിക്കുമ്പോള്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് നമ്മുടെയുള്ളില്‍ കൂടുകയാണ് ചെയ്യുന്നത്. മണിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. പ്രത്യേകിച്ച് മണി ഒരു ലിവര്‍ സിറോസിസ് രോഗിയാകുമ്പോള്‍ ഇത് പെട്ടെന്ന് ട്രിഗര്‍ ചെയ്യും. മണിയുടെ കാര്യത്തില്‍ സംഭവിച്ചത് ബിയര്‍ കൂടുതല്‍ കഴിച്ചതുകൊണ്ടുണ്ടായ മീഥൈല്‍ ആല്‍ക്കഹോളിന്റെ കണ്ടന്റ് കൂടിയതുകൊണ്ടുള്ള മരണമാണെന്നാണ് പിഎന്‍ ഉണ്ണിരാജന്‍ ഐപിഎസ് പറഞ്ഞത്.
