ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത് കൺനിറയെ കണ്ടു.. ഈ അച്ഛന്റെ സാന്നിധ്യം ഏറ്റവും മഹനീയമായ തോന്നി!! തുറന്നുപറഞ്ഞ് ടിനി ടോം!
കേരളം ഇതുവരെ കണ്ട താരമാമങ്കം ആയിരുന്നു സുരേഷ്‌ഗോപിയുടെ മൂത്തമകൾ ഭാഗ്യയുടെ വിവാഹം. അക്കൂട്ടത്തിൽ എത്തിയ ഒരാളായിരുന്നു നടനും മിമിക്രി കലാകാരനും അവതാരകനുമെല്ലാമായ ടിനി ടോമും.
ഇപ്പോഴിതാ താൻ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോൾ കണ്ട മനോഹരമായ ഒരു കാഴ്ചയെ കുറിച്ച് ടിനി ടോം സോഷ്യൽമീഡിയയിൽ പങ്കിട്ട ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ആ വിവാഹ ആഘോഷത്തിൽ പങ്കെടുത്തപ്പോൾ ഏറ്റവും മഹീനയ സാന്നിധ്യമായി തനിക്ക് തോന്നിയത് മാസങ്ങൾക്ക് മുമ്പ് അകാലത്തിൽ ഈ ലോകത്ത് നിന്നും പോയ ഡോ. വന്ദന ദാസ് എന്ന പെൺകുട്ടിയുടെ അച്ഛനെയാണ് എന്നാണ് ടിനി ടോം കുറിച്ചിരുന്നത്. ടിനി ടോമിന്റെ കുറിപ്പിലൂടെ തുടർന്ന് വായിക്കാം… ‘ഈ അച്ഛനെ ഓർമ്മയുണ്ടോ… ഉണ്ടാവില്ല കാരണം നമ്മൾ മറക്കാൻ മിടുക്കരാണല്ലോ… കൃത്യം എട്ട് മാസം മുമ്പ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു… ഡോ. വന്ദന ദാസ് ആ കുഞ്ഞിന്റെ അച്ഛനാണ് ഇത്. ഇദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടത് സുരേഷ് ഗോപി ചേട്ടന്റെ മകളുടെ തിരുവനന്തപുരത്തെ വിവാഹ റിസപ്ഷനിൽ വെച്ചാണ്. ‘ഭാഗ്യയുടെ കല്യാണ ചടങ്ങുകളിൽ വെച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ്.
ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത് കൺനിറയെ കാണുകയായിരുന്നു ഈ അച്ഛൻ. ഞാൻ അഡ്രസ്സ് മേടിച്ചു… ഇപ്പോൾ വീട്ടിൽ കാണാനെത്തി.’ ‘നിങ്ങളും ഈ മുട്ടുചിറ കോട്ടയം വഴി പോകുമ്പോൾ ഒന്ന് ഈ വീട്ടിൽ വരിക… ഒന്നിനും അല്ല എന്ത് നമ്മൾ കൊടുത്താലും പകരം ആവില്ലല്ലോ… ഒരു സാന്ത്വനം അത് വലിയ ഒരു ആശ്വാസം ആയിരിക്കും… ഈ അച്ഛന്…’, എന്നാണ് ഡോ. വന്ദന ദാസിന്റെ അച്ഛനൊപ്പമുള്ള വീഡിയോ പങ്കിട്ട് ടിനി ടോം കുറിച്ചത്.
2023 മേയ് 10ന് രാത്രിയിലാണ് ഡോ.വന്ദന ദാസിനെ ജോലിക്കിടെ ജി.സന്ദീപ് എന്നയാൾ കുത്തിക്കൊലപ്പെടുത്തിയത്. ചികിത്സയ്ക്കെത്തിയ പ്രതി അക്രമാസക്തനായി വന്ദനെയ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്നും ഡോ.വന്ദന ദാസ്. കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ പട്ടാണമുക്കില്‍ നമ്പിച്ചിറക്കാലായില്‍ കെ.ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു വന്ദന.